മാതാ പുത്ര PART_007 [ഡോ. കിരാതൻ] 265

 അപ്പോഴേക്കും ബൈക്ക് തിരക്കേറിയ നിരത്തിലേക്ക് കയറി കഴിഞ്ഞിരുന്നു. അനിത മാധവനിൽ നിന്നും അൽപം അകന്നിരുന്നു. കാരണം മാധവന്റെ പുറകിലിരിക്കുന്ന സ്ത്രീ ആരാണെന്ന് അറിയുവാനായി നാട്ടുകാർ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

 അനിതയെ ഓട്ടോ കയറ്റിവിട്ട്,  മാധവൻ കുറച്ചുനേരം ബൈക്കിൽ ചാരി ഇരുന്നു. ഓഫീസിൽ പോകേണ്ട സമയമായെന്ന് അവൻ വിസ്മരിച്ചു പോയി. അന്നവന് ഓഫീസിൽ പോകാൻ തീരെ മനസ്സിലായിരുന്നു.

                                              ————————–

വീട്ടിലെത്തിയിട്ടും മാധവന് അനിതയുടെ സാമിപ്യം തന്ന മാസ്മരികതയിൽ നിന്ന് മോചിതനാകാൻ കഴിഞ്ഞില്ല. എന്തോ ഒരു അനുരക്തി അവളോട് അവന് തോന്നിത്തുടങ്ങിരുന്നു. ഒരു കുട്ടിയുടെ അമ്മയാണെങ്കിലും അവന് അതിനൊട്ടും കുറവ് വരുകയും ചെയ്തില്ല.

കിടക്കയിൽ കിടന്ന് ഒരുപാട് ആലോചിച്ചു. ഉത്തരം കിട്ടാത്ത ഒരു സമസ്യയായി തന്നെ അവന്റെ ഉള്ളിൽ അത് നീറി കിടന്നു.

മാധവൻ അമ്മയെ ഫോൺ ചെയ്തു. ഒരുപാട് വട്ടം റിങ് ചെയ്‌തെങ്കിലും ഫോൺ എടുക്കുകയുണ്ടായില്ല. എവിടെയെങ്കിലും ഇരുന്ന് മനസ്സിനെ കുറച്ച് തണുപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, എന്നവന് ആത്മാർത്ഥമായും തോന്നി.

വാതിൽ പൂട്ടി വീട്ടിൽ നിന്നിറങ്ങി. ഓഫിസിലേക്ക് വരുന്നില്ലെന്ന് നേരത്തെ തന്നെ വിളിച്ച് പറഞ്ഞിരുന്നു. ബൈക്കെടുത്ത് നഗര പ്രദിക്ഷണം ചെയ്തൊടുവിൽ അവൻ ഒരു ബാറിൽ കയറി.

നുരകൾ പതയുന്ന മദ്യഗ്ളാസിലേക്ക് അൽപ്പനേരം നോക്കിയിരുന്നു. എത്ര സുന്ദരമായാണ് തന്റെ ഏകാന്ത ജീവിതം കടന്ന് പോയത്. അതിനിടയിൽ സ്വാപ്നാടനം എന്നപോലെ വന്നുകയറിയ അനിത ഇത്രക്കും മനസ്സിനെ വലയ്ക്കുമെന്ന് തോന്നിയതേയില്ല. പല വട്ടം ഉള്ളിൽ തോന്നിയ നനുനനുത്ത ചിന്തകൾ അവളെ ബോധ്യപ്പെടുത്താൻ നോക്കിയതാണ്. ചിരിച്ച് തള്ളിയതല്ലാതെ അവൾ ഒന്നും കാര്യമായെടുക്കുന്നില്ല.

അനിതയുടെ നമ്പർ ഡയൽ ചെയ്തു. അവളും ഫോണെടുത്തില്ല. എല്ലാ നിരാശയും മാധവൻ തീർത്തത് മദ്യകുപ്പിയുടെ മുകളിലായിരുന്നു. ഗ്ലാസ്സുകൾ നിറയുകയും ഒഴിയുകയും ചെയ്തു.

 ലഹരി തലയ്ക്ക് മൂത്തപ്പോൾ കാലുകൾ വേച്ചു വെച്ചുകൊണ്ട് ബൈക്കിൽ കയറി. അനിതയുടെ ഓഫീസിലേക്ക് പോകാനാണ് അവന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നത്. ഒരുവിധം ആശയെ അടക്കി വീട്ടിലേക്ക് തിരിച്ചു.

 ഒരു പകൽ മുഴുവൻ ലഹരിയുടെ മയക്കത്തിൽ എല്ലാം മറന്നു ഇറങ്ങിയെങ്കിലും മാധവനെ അതൊന്നും ആശ്വാസമേകില്ല.

 ഏകദേശം ഏഴ് മണിയോടെ മാധവൻ അനിതയുടെ ഫോണിലേക്ക് വീണ്ടും ഡയൽ ചെയ്തു.

 ഇത്തവണ അനിതയുടെ മനോഹരമായ ശബ്ദം ഫോണിലൂടെ അവൻ കേട്ടു.

“. …  എന്താണ് മാധവാ പതിവില്ലാതെ ഒരു വിളി.  ..”.

The Author

ഡോ.കിരാതൻ

[അന്ന് പുരാതനം], ആ കാലങ്ങളില്‍ കിരാതന്മാര്‍ ഉണ്ടായിരുന്നെത്രെ. [ഇന്ന് ആധുനികം], ഇവിടെ നോം ഡോ.കിരാതന്‍ നാമധേയം. തനി ഊള തൃശ്ശൂക്കാരന്‍ ..... ഒരു ജാതീ ഗെഡീ .

15 Comments

Add a Comment
  1. ഒരു മാസത്തിലേറെയായി കാത്തിരിക്കുന്നു ഇതിന്റെ അടുത്ത ഭാഗവും ചിറ്റയും . ദയവായി വേഗം അയക്കുക. കാത്തിരുന്ന് മടുത്തു .

    1. പോസ്റ്റിട്ടുണ്ട്

  2. ഗുരുവും പ്രണയത്തിലോ… ഹോ എനിക്ക് വയ്യ…

    ഗുരുവേ പൊളിച്ച്

  3. ഫൈൻ തുടരുക.

  4. കിരാത ഗുരുവേ പെരുത്ത് ഇഷ്ടപെട്ടു ഈ പാർട്ടും.

  5. Orumathiri Chankil Kuthunna pole parayalle.

    Namichu, Waiting for next part.

    Chittaye pati chodikunne illa.

  6. Story mail ayyakkumbo title tags okke engana vekande

    1. ടൈപ്പ് ചെയ്യാല്ലോ … വാചകങ്ങൾ എഴുതി കോമായിട്ട് വേർതിരിക്കാം

  7. ഗുരുവേ,

    സ്ഥിരം ടാഗിൽ തുടങ്ങി പ്രണയത്തിലൂടെ സഞ്ചരിക്കുന്നു അല്ലെ.വീണ്ടും മാസ്റ്റർ ടാഗിൽ എത്തുന്നതിന്റെ സൂചനയും.

    മനോഹരം

    മാധവന്റെ പ്രണയം പൂവണിയുമോ????

    കാത്തിരിക്കുന്നു

    1. ഹഹഹഹ

      ഞാനും അതിനായി തന്നെയാണ് പരിശ്രമിക്കുന്നത് ..

  8. മന്ദൻ രാജാ

    ഗുരുവേ ,
    മാധവന്റെ പ്രണയം പൂവണിയുമോ ?

    സീതാലക്ഷ്‍മി വീണ്ടും നാട്ടിലേക്ക് വരുമോ ?

    കുറെയേറെ ചോദ്യങ്ങൾ , കാത്തിരിക്കുന്നു .

    1. നാട്ടിലേക്ക് വരിക എന്നത് എന്റെ ഒരു ശീലമല്ലല്ലോ … അല്ലേ … ഹഹഹ

      ചിറ്റ പെട്ടെന്നിടാം കേട്ടോ

  9. ♥️♥️♥️

  10. പ്രിയപ്പെട്ട വായനക്കാർക്ക് ….

    ഇത്തവണയും പേജുകൾ കുറവാണ് …. നല്ല ജോലിത്തിരക്കിനിടയിൽ എഴുതുന്നതിനാൽ കുറഞ്ഞു പോകുന്നതാണ്.

    മൂന്ന് ഭാഗങ്ങൾ കൂടി കഴിഞ്ഞാൽ ഈ കഥ തീരും.

    കിരാതൻ

Leave a Reply

Your email address will not be published. Required fields are marked *