പണ്ട് അതായത് പഴശ്ശിയുടെ ഒളിപ്പോരു നടക്കുന്ന കാലത്ത് ആരെയും വെല്ലുന്ന ഒരു മദാലസ ഈ കുന്നിലെവിടെയോ ജീവിച്ചിരുന്നു. നാട്ടുരാജാക്കന്മാരുടെ കിങ്കരന്മാരുടെ ഭോഗാസക്തി ശമിപ്പിക്കലായിരുന്നു അവളുടെ കര്‍ത്തവ്യം.
പലരാത്രികളിലും മദാലസയുടെ കുടി തേടി തീപ്പന്തങ്ങള്‍ പലത് ആ മേടുകയറി പോയിട്ടുണ്ട്. സൂര്യന്‍ ഉദിക്കുമ്പോള്‍ പലപ്പോഴും ശുക്ലാഭിഷേകത്താല്‍ മയങ്ങിക്കിടക്കാറുണ്ടായിരുന്നു ആ മദാലസയെന്ന് പഴയ തലമുറയിലെ പലരും ഈ വാകത്തറയിലിരുന്ന് പറഞ്ഞിട്ടുണ്ട്.
പക്ഷെ ഇന്നൊരു സത്യം നിലനില്‍ക്കുന്നുണ്ട്. മദാലസമേട് കവലയുടെ കിഴക്കേ ഭാഗത്തെ കയറ്റം കയറി സന്ധ്യകഴിഞ്ഞാല്‍ ആരും തനിച്ച് പോകാറില്ല. ആ കയറ്റത്തിന് മുകളിലാണ് ദേവമ്മയുടെ താമസം. ഒറ്റയ്ക്ക്. ഇഷ്ടികകള്‍ക്കൊണ്ട് കെട്ടിയ വീട്ടില്‍. അതിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ക്ക് കാലഘട്ടത്തിന്റെ പഴക്കമുണ്ട്. ആ വീട്ടില്‍ തനിച്ചാണ് ദേവമ്മ.
വെറുതെയല്ല മദാലസമേട്ടിലെ ദൈവീകപരിവേഷമുള്ള മന്ത്രവാദിനിയാണ് ദേവമ്മ. ദേവമ്മ ഒറ്റക്ക് താമസിക്കുന്ന ആ കുന്നിന്‍ മുകളിലൂടെ വേണം കോട്ടയത്തുള്ള സത്താര്‍ അലി പുതുതായി തുടങ്ങിയ വിജ്ഞാനമന്ദിര്‍ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് പോകേണ്ടത്.
പുറത്തുനിന്നുള്ള അധ്യാപകര്‍ക്ക് താമസിക്കുവാന്‍ അവിടെ തന്നെ ക്വാട്ടേഴ്‌സുണ്ടെങ്കിലും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലീനാശങ്കറും മകനുമല്ലാതെ വേറെ ആരും അവിടെ താമസമില്ല. മദാലസമേട്ടില്‍ ഭയപ്പെടുത്തുന്ന ഒരു പ്രദേശമായി ദേവമ്മയുടെ കുന്നിന്‍ മുകളിലാണ് പഴയ മദാലസ ഒരു രാത്രി അപ്രതീക്ഷ്യയായത്.
