“എന്താ അത് മോനെ..?” പുറകിൽനിന്ന് അമ്മ.
“അത്, അടുത്ത തിങ്കളാഴ്ച ടീച്ചേഴ്സ് ട്രെയിനിംഗ് ക്ലാസ് തുടങ്ങാൻ പോവ്വാ അമ്മേ..”
അമ്മ എൻ്റെ അടുത്ത് വന്നിരുന്നു,
“അപ്പോ ഇനി നാലഞ്ച് ദിവസം കൂടിയല്ലേ ഉള്ളൂ.!!”
“ആ…അമ്മേ..!” ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
“എവിടെയാ..?”
“തിരുവഞ്ചൂർ DIET center ലാ”
“അപ്പോ പോയി വരാവുന്ന ദൂരമല്ലേ ഉള്ളൂ..” അമ്മ എൻ്റെ കയ്യിൽനിന്നും കത്ത് വാങ്ങി വായിക്കാൻ തുടങ്ങി.
“ഹും…”ഞാനൊന്ന് മൂളിയതെ ഉള്ളൂ, കാരണം, ട്രെയിനിംഗ് കഴിഞ്ഞാൽ ഈ നാടും വീടും ചങ്ങയിമാരും പിന്നെ രാധികേച്ചിയെയും ഓമനേച്ചിയെയും എല്ലാം വിട്ട് പോകേണ്ടിവരുമല്ലൊന്ന് ഓർക്കുമ്പോൾ ഉള്ളിൻ്റെ ഉള്ളിലൊരു വല്ലാത്ത വിങ്ങൽ.!
“രാമേട്ടാ.. ദേ… അവന് ക്ലാസ് തുടങ്ങാൻ പോവാന്ന്!” അമ്മ അച്ഛനോടായി പറഞ്ഞു.
“ആഹാ.. ഞാൻ ഇന്നലെ അവനോട് പറഞ്ഞതെയുള്ളൂ. ഇത്ര പെട്ടന്ന് വന്നോ.. നോക്കട്ടെ?” അച്ഛൻ രജിസ്ട്രാർ അമ്മയുടെ കയ്യിൽനിന്നും വാങ്ങി അച്ഛൻ വായിച്ചു.
“എന്നിട്ട് ഇവനെന്താ ഒരു സന്തോഷമില്ലത്തെ?” അച്ഛൻ അമ്മയെ നോക്കി ചോതിച്ചു.
“അതവന് ഇവിടുന്ന് പെട്ടന്ന് പോവേണ്ടിവരുമോ എന്നോർത്തിട്ടവും” അമ്മ എൻ്റെ മനസ്സ് വയിച്ചറിഞ്ഞു.
“മതി.. ഇവിടത്തെ കുതിരകളി. ഇനി സ്വന്തം ജീവിതമൊരു കരപറ്റിക്കാൻ നോക്ക്.. നാടും വീടും സുഹൃത്തുക്കളും എല്ലാം ഇവിടെത്തന്നെ ഉണ്ടല്ലോ..” അച്ഛൻ അതും പറഞ്ഞ് എന്നെ നോക്കി.
“അതെന്നെ… നീ എത്ര ആഗ്രഹിച്ച ജോലിയാ ഇത്!” അമ്മ സന്തോഷത്തോടെ പറഞ്ഞു.
“ഒരു അധ്യാപകൻ എന്നത് ലോകത്ത് ഏറ്റവും കൂടുതൽ ആരാധിക്കപ്പെടുകയും ഭഹുമാനപ്പെടുകയും ചെയുന്ന ഒരു ജോലിയാണ്, അത് നിനക്ക് വഴിയെ മനസ്സിലാവും! അതുകൊണ്ട് അത് അതിൻ്റേതായ ആത്മാർത്ഥയോടെയും പവിത്രതയോടെയും വേണം കൈകാര്യം ചെയ്യാൻ..കേട്ടോ”

❤️❤️
Thanks Ravanan 😍🤘🏻
കഥ വായിക്കുന്നവർ കഥ ഇഷ്ടപെട്ടാൽ ദയവുചെയ്ത് ലൈക് അടിക്കാനും നിങ്ങളുടെ അഭിപ്രായം എന്തായാലും കമൻ്റായി രേഖപ്പെടുത്തുവാനും മറക്കരുത്🙏🏻🙏🏻🙏🏻