അങ്ങനെ നിതീഷിനോട് സലാം പറഞ്ഞ് ഞാൻ വീട്ടിലേക്ക് പോയി ഫ്രെഷായി കഴിച്ച് കിടന്നുറങ്ങി.
പിറ്റേദിവസം എന്നത്തേയും പോലെ എഴുന്നേറ്റ് റെഡിയായി ക്ലാസിനു പോയി..
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അനുഭവിച്ച ടെൻഷനോക്കെ ആലോചിച്ചപ്പോ എനിയ്ക്കിപ്പോ നല്ല ആശ്വാസം തോന്നി.
ക്ലാസും ഓരോ അസൈൻമെൻ്റ്കളും ഒക്കെയായി രണ്ട് ദിവസം പെട്ടന്ന് കടന്നു പോയി..
അങ്ങനെ ക്ലാസ്സ് കഴിഞ്ഞ് ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് വരുമ്പോൾ നല്ല ക്ഷീണവും അതോടൊപ്പം നാളെ നന്നയൊന്ന് റെസ്റ്റെടുക്കാലോന്നാ ചിന്തയുമായിരുന്നു എൻ്റെ മനസ്സിൽ.
വീട്ടിലെത്തിയ ഞാൻ വണ്ടി ഷെഡ്ഡിൽ വെച്ച് അകത്തേക്ക് കേറി,
“വിച്ചു… നീ വന്നോ!?” അമ്മ തിരക്കി.
“ആ..അമ്മേ.. ഞാൻ പോയി കുളിച്ചിട്ട് വരാം!”
അതും പറഞ്ഞ് ഞാൻ നേരെ കുളിക്കാനായി പോയി, നന്നായൊന്നു കുളിച്ചപ്പോ വല്ലാത്തൊരു ഉന്മേഷവും വിശപ്പും കേറി വന്നു. ഞാൻ ഡ്രസോക്കെ മാറി താഴേക്ക് ചെന്നു.
രാവിലത്തെ അപ്പവും മുട്ട റോസ്റ്റും ഉണ്ടായിരുന്നു, അതെടുത്ത് നന്നായി കഴിച്ചു. ഓമനേച്ചി ഉണ്ടാക്കിയത് തന്നെ, നല്ല സ്വദുണ്ടായിരുന്നു കഴിക്കാൻ. കഴിച്ച് കഴിഞ്ഞ് സോഫയിലിരുന്നപ്പോൾ,
“എടാ.. നീ നാളെ അമ്മയുടെ കൂടെ ഒന്ന് ഫിസിയോതെറാപ്പി ചെയ്യാൻ പോകാമോ?” അച്ഛൻ ചോതിച്ചു.
” ഇത്രേം ദിവസം ട്രെയിനിങ്ങിന് പോയി അവൻ വല്ലാതെ ക്ഷീണിച്ചിരിക്കുവ, നാളെ അവൻ റെസ്റ്റെടുത്തോട്ടെ, നിങ്ങള് വാ എൻ്റെ കൂടെ!” അമ്മയുടെ വാക്കുകൾ കേട്ടപ്പോളെനിക്ക് വല്ലാത്ത ആശ്വാസം തോന്നി.
അത് കേട്ടപ്പോ അച്ഛനും ഒന്നും പറഞ്ഞില്ല, കാരണം വത്സല്ല്യമുള്ള അമ്മമാരുടെ തീരുമാനം അന്ധിമമായിരിക്കും!

Super story👍👍
മദനപൊയിക 8 upload ചെയ്തിട്ടുണ്ട്, കഴിവതും എത്രയും പെട്ടന്ന് റിലീസ് ആവുന്നതാണ്!
Kannetta endhiye bakki🥲?
mr മിത്രൻ താങ്കൾ ഒന്ന് റിലാക്സ് ആവൂ . ദേഷ്യപ്പെടാതെ ഇരിക്കൂ Ktn അയാള ടെ തിരക്ക് കാരണം വൈകിയതാണ് അയാൾ തന്നെ കമൻറിൽ റീപ്ളെ തന്നതല്ലെ കഥ ബാക്കി ഉടനെ ഉണ്ടെന്ന് അത്ര കർക്കശമായി പറയാൻ ആർക്കും അധികാരമില്ല കാരണം അയാൾക്ക് മാസ ശമ്പളമൊന്നും കൊടുത്തിട്ടല്ലല്ലോ കഥ എഴുതുന്നത് ചിലപ്പോൾ അടുത്ത പാർട്ടുമായി എന്നെങ്കിലും വരും ചിലപ്പോൾ നിർത്തിയതാവാം വിട്ടുകള Bro
Dear Kannetta,
താങ്കൾ ഈ കഥ തുടരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അതു തുറന്ന് പറയുക.
ഇപ്പോ കഥ എഴുതിയ കണ്ണേട്ടൻ തന്നെ കഥ മറന്നിട്ടുണ്ടാകും