എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുറച്ച് സമയം അങ്ങനെ പകച്ച് നിന്നുപോയി..
പെട്ടന്ന് ഫോണെടുത്ത് ആ നമ്പറിലേക്ക് ഡയൽ ചെയ്തു,
“നിങൾ വിളിക്കുന്ന നമ്പർ ഇപ്പൊൾ switched off aanu.. ദയവായി പിന്നീട് വിളിക്കുക….”
ഞാൻ കുറെ വട്ടം ശ്രമിച്ചു നമ്പർ switched off തന്നെ.
കുറേ കഴിഞ്ഞ് അമ്മ കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ വേണ്ടെന്ന് വെച്ചു. നാളെ ട്രെയിനിംഗ് ക്ലാസ് സ്റ്റാർട്ട് ചെയ്യുകയാണ് ഞാനാണേൽ അതിനുള്ളിൽ തയാറെടുപ്പോന്നും ഇത് കാരണം എടുക്കാനും കഴിഞ്ഞില്ല. ടെൻഷനടിച്ചിരുന്ന് ഞാനന്ന് രാത്രി ഉറങ്ങിയതേയില്ല.
രാവിലെ 8 മണിക്ക് DIET സെൻ്ററിൽ എത്തേണ്ടത് കാരണം ഞാൻ 6 മണിക്ക് തന്നെ റെഡിയായി 7 മണിക്ക് സ്ഥലം വിട്ടു.
ചായ കുടിക്കണ്ട് പോയതിൽ അമ്മ കുറേ ചീത്ത പറഞ്ഞു. എനിക്ക് അപ്പൊൾ അതിനൊന്നും പ്രതികരിക്കാനോ സ്വസ്ഥമായി ചായ കുടിക്കാനോ ഉള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല.
തിരുവഞ്ചൂര് ടൗണിലല്ല DIET, കുറച്ച് ഉള്ളിലേക്ക് പോണം. അര മുക്കാ മണിക്കൂർ നേരത്തെ ഡ്രൈവ്നു ശേഷം DIET ലെത്തി. അവിടെ ഇവിടെ ആയി വലിയ കെട്ടിടങ്ങളാണ്. എല്ലാ കെട്ടിടത്തിൻ്റെയും ഇടയിലൂടെ ചെറിയ ചെറിയ റോഡുകൾ, അതിൻ്റെ സൈഡിലായി നിര നിരയായി വളർന്ന് പന്തലിച്ച് കിടക്കുന്ന കൂറ്റൻ തേക്ക് മരങ്ങൾ! കൊള്ളാം നല്ല അംബ്യൻസ് ആണ്.
നമ്മുടെ നാട്ടിലെ സുധകരൻമാഷ് ഇവിടെ DIET ലാണ് വർക്ക് ചെയ്യുന്നത്. ഞാൻ ഫോണെടുത്ത് സുധകരൻമാഷിനെ വിളിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ സുധകരൻമാഷ് വന്നു, എൻ്റെ അച്ഛൻ്റെ ഫ്രണ്ട് ആണ്,

Super story👍👍
മദനപൊയിക 8 upload ചെയ്തിട്ടുണ്ട്, കഴിവതും എത്രയും പെട്ടന്ന് റിലീസ് ആവുന്നതാണ്!
Kannetta endhiye bakki🥲?
mr മിത്രൻ താങ്കൾ ഒന്ന് റിലാക്സ് ആവൂ . ദേഷ്യപ്പെടാതെ ഇരിക്കൂ Ktn അയാള ടെ തിരക്ക് കാരണം വൈകിയതാണ് അയാൾ തന്നെ കമൻറിൽ റീപ്ളെ തന്നതല്ലെ കഥ ബാക്കി ഉടനെ ഉണ്ടെന്ന് അത്ര കർക്കശമായി പറയാൻ ആർക്കും അധികാരമില്ല കാരണം അയാൾക്ക് മാസ ശമ്പളമൊന്നും കൊടുത്തിട്ടല്ലല്ലോ കഥ എഴുതുന്നത് ചിലപ്പോൾ അടുത്ത പാർട്ടുമായി എന്നെങ്കിലും വരും ചിലപ്പോൾ നിർത്തിയതാവാം വിട്ടുകള Bro
Dear Kannetta,
താങ്കൾ ഈ കഥ തുടരാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ അതു തുറന്ന് പറയുക.
ഇപ്പോ കഥ എഴുതിയ കണ്ണേട്ടൻ തന്നെ കഥ മറന്നിട്ടുണ്ടാകും