” അജു ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു. സത്യത്തിൽ ഷാനി ഐഷുവിന്റെ അടുത്ത് വന്നിരുന്നത് അജുവിന് അത്ര പിടിച്ചിരുന്നില്ല.
അജു തന്റെ തോളിലെ ടവൽ എടുത്തു.
“ശരി, ഞാൻ പോയി കൈയും കാലും ഒന്ന് കഴുകി വരാം. എന്നിട്ട് നമുക്ക് പോകാം,
” അജു ടാപ്പിന് അടുത്തേക്ക് നടന്നു.
”എന്നാ ഞാനും ഉണ്ടല്ലോ കഴുകാൻ… എന്റെയും കൈയൊക്കെ ആകെ പൊടിയായി,” എന്ന് പറഞ്ഞുകൊണ്ട് ആമിയും അജുവിന്റെ പിന്നാലെ എഴുന്നേറ്റു പോയി.
ഐഷു അവിടെയിരുന്ന് അവർ പോകുന്നത് നോക്കി. അജുവിന്റെ ആ കരുത്തുറ്റ ശരീരവും ആമിയുടെ ആ തന്റേടവും ചേരുമ്പോൾ ഒരു നല്ല കോമ്പിനേഷൻ ആണല്ലോ എന്ന് അവൾ വെറുതെ ഓർത്തു.
എന്നാൽ, ടാപ്പിന് അരികിലേക്ക് അവർ രണ്ടുപേരും മറഞ്ഞപ്പോൾ ഐഷുവിന്റെ മനസ്സിൽ വീണ്ടും ഫൈസിയുടെ മുഖം തെളിഞ്ഞു.
അജുവും ആമിയും പോയതോടെ ഐഷു വീണ്ടും തനിച്ചായി.
അവൾ വെറുതെ ഫൈസിക്ക് ഒരു മെസ്സേജ് അയച്ചു നോക്കി. “ഇക്കു… തിരക്കാണോ? ഞാൻ ഇവിടെ ഗ്രൗണ്ടിൽ ബോറടിച്ചിരിക്കുകയാണ്.” പക്ഷേ മിനിറ്റുകൾ കഴിഞ്ഞിട്ടും റിപ്ലൈ ഒന്നും വന്നില്ല. ഷോപ്പിൽ നല്ല തിരക്കായിരിക്കും എന്ന് കരുതി അവൾ ഫോൺ ബാഗിൽ വെച്ചു.
അപ്പോഴാണ് ഷാനി വീണ്ടും അവളുടെ അടുത്തേക്ക് പതുങ്ങി വരുന്നത് അവൾ കണ്ടത്. ആമി പോയ തക്കം നോക്കിയാണ് കക്ഷിയുടെ വരവ്.
”എന്താ ഐഷൂ… ഇങ്ങനെ തനിച്ചിരുന്ന് ബോറടിക്കുന്നില്ലേ? വാ നമുക്ക് ചുമ്മാ ഒന്ന് പന്ത് തട്ടാം,” ഷാനി ഒരു കള്ളച്ചിരിയോടെ അവളെ ക്ഷണിച്ചു.
