ആ പുളിയും എരിവും കയ്പ്പിനെ മാറ്റിയപ്പോൾ അവൾ ഒന്ന് ശാന്തമായി.
”പട്ടി! ദുഷ്ടാ… എന്നെ കൊല്ലാനാണോ നോക്കുന്നത്?” അവൾ കിതച്ചുകൊണ്ട് അവന്റെ നെഞ്ചിൽ ആഞ്ഞു തല്ലി.
ഫൈസി പൊട്ടിച്ചിരിച്ചു. “കൊല്ലാനല്ലടി, ഇതിന്റെ ടേസ്റ്റ് നീയും ഒന്ന് അറിയട്ടെ എന്ന് കരുതിയാ. കയ്ച്ചാലേ അതിന്റെ ഗുണം അറിയൂ.” അവൻ വീണ്ടും ഗ്ലാസിലേക്ക് മദ്യം പകർന്നു. അടുത്ത പെഗ്ഗ് തയ്യാറാക്കി അവൻ അത് ചുണ്ടോടു ചേർക്കുമ്പോൾ ഐഷു കണ്ണിമയ്ക്കാതെ അവനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.
ലഹരി പടർന്നു തുടങ്ങിയ ഫൈസിയുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു. അവൻ ഗ്ലാസ് പകുതി ഉയർത്തി അവളെ നോക്കി ചോദിച്ചു,
“എന്താ… വീണ്ടും വേണോ?”
ഐഷു ആദ്യം ഒന്ന് മടിച്ചെങ്കിലും, തന്റെ ഉള്ളിലെ ആ പഴയ ‘പടക്കം’ വീണ്ടും ഉണരുന്നത് അവൾ അറിഞ്ഞു. ഒരു നിമിഷം ആലോചിച്ച ശേഷം അവൾ പതുക്കെ പറഞ്ഞു,
“എന്നാ… ഒരെണ്ണം ഒഴിക്ക്. എനിക്കും അറിയണമല്ലോ ഇക്കു ഇതിന്റെ പുറകെ പോകുന്നത് എന്തിനാണെന്ന്.”
ഫൈസി അത്ഭുതത്തോടെ അവളെ നോക്കി. പിന്നീട് അവർ പരസ്പരം മൗനമായി കുറച്ചു നേരം കണ്ണുകളിൽ നോക്കിയിരുന്നു. ആ നോട്ടത്തിൽ പ്രണയവും പുതിയൊരു ലഹരിയും കലർന്നിരുന്നു. പെട്ടെന്ന് രണ്ടുപേരും പൊട്ടിച്ചിരിച്ചു. ഫൈസി അവൾക്കായി ഒരു ചെറിയ പെഗ്ഗ് തയ്യാറാക്കി നൽകി. ഐഷു ആ ഗ്ലാസ് വാങ്ങി കയ്പ്പും ലഹരിയും നിറഞ്ഞ ആ ദുനിയാവിലേക്ക് തന്റെ ഇക്കുവിനൊപ്പം ആദ്യമായി ചുവടുവെച്ചു. ആ വൈകുന്നേരം അവർക്കിടയിലെ മൗനവും ചിരിയും മദ്യത്തിന്റെ ഗന്ധത്തോടൊപ്പം പടർന്നു കയറി.
