വൈകുന്നേരം ആറ് മണി. ടൂർണമെന്റിലെ നിർണ്ണായക മത്സരത്തിൽ ദയനീയമായി തോറ്റതിന്റെ സങ്കടവും ക്ഷീണവുമായി അജു ഗേറ്റ് തുറന്ന് അകത്തേക്ക് വന്നു.
ബൈക്ക് സ്റ്റാൻഡിലിട്ട് സിറ്റൗട്ടിൽ എത്തിയപ്പോൾ തന്നെ അകത്തുനിന്ന് ഐഷുവിന്റെ പൊട്ടിച്ചിരിയും ഫൈസിയുടെ എന്തോ പാട്ടും കേൾക്കുന്നുണ്ട്.
അവൻ സംശയത്തോടെ അകത്തേക്ക് കയറി. ഹാളിന്റെ നടുവിലെ ടേബിളിൽ ഏകദേശം മുക്കാൽ ഭാഗവും കാലിയായ വോഡ്ക കുപ്പിയും ഗ്ലാസുമായി രാജാവിനെപ്പോലെ ഇരിക്കുകയാണ് ഫൈസി.
അജു നെറ്റി ചുളിച്ചു. “എടാ… നീ ഇത് എന്ത് കാണിക്കുവാ? ആ പെണ്ണ് ഇവിടെ ഉള്ളപ്പോൾ തന്നെ നിനക്ക് ഇതൊക്കെ വേണോ? അവൾ കണ്ടാൽ എന്താ വിചാരിക്കുക?” അജു ദേഷ്യത്തിലും സങ്കടത്തിലുമായി ചോദിച്ചു.
അജുവിന്റെ ചോദ്യം കേട്ട് ഫൈസി ഒന്ന് ഗ്ലാസ് ഉയർത്തി കാട്ടി ചിരിച്ചു. അപ്പോഴാണ് അടുക്കളയിൽ നിന്ന് ആ കാഴ്ച വന്നത്. ഐഷു കയ്യിൽ അച്ചാർ കുപ്പിയുമായി ആടി ആടി അങ്ങോട്ട് വരുന്നു. അവളുടെ കണ്ണുകൾ പകുതി അടഞ്ഞിരിക്കുന്നു, മുഖത്ത് ഒരു വല്ലാത്ത ചിരി.
”അജൂൂൂ… നീ വന്നോടാ മുത്തേ…” ഐഷു നാവ് കുഴഞ്ഞുകൊണ്ട് പറഞ്ഞു. അവൾ ടേബിളിന്റെ അരികിൽ വന്ന് ഒരു വശത്തേക്ക് ചരിഞ്ഞു നിന്നു.
അജു ഞെട്ടിപ്പോയി. അവന്റെ കണ്ണുകൾ തള്ളിവന്നു. “ഐഷൂ! നീ… നീയും അടിച്ചോ? എന്റെ പടച്ചോനെ…ഈ ചെകുത്താൻ കുടുംബം മൊത്തം നാറ്റിച്ചല്ലോ…!” അവൻ തലയിൽ കൈവെച്ചു പോയി.
