മാധുരി 3 [ഏകലവ്യൻ] 343

ജാനകി എല്ലാവരെയും ശകാരിച്ചു.. പോവാൻ ആജ്ഞാപിച്ചു.
അനി ജ്യോതിയോടു റൂമിലേക്ക് പോകാൻ ആംഗ്യം കാണിച്ചു.
രവി കോലായിലേക്ക് നടന്നു.. മകൾക്ക് ബോധം വന്നത് കൊണ്ട് ആശ്വാസമമായെങ്കിലും അവന്‍റെ നടുങ്ങൽ മാറിയില്ല.. ബാക്കി ആണുങ്ങൾ പുറത്തെത്തി..
“സുധാകരേട്ടാ.. മതി എനിക്ക് മതിയായി.. കല്യാണം ഇവിടെ വച്ചു വേണ്ട..”
“എന്താ ഉണ്ടായത് രവി..” എതിർപ്പില്ലാത്ത ആശയകുഴപ്പത്തോടെ സുധാകരന്റെ ചോദ്യം.. ചിലപ്പോ മദ്യത്തിന്‍റെ ആവണം.
“ഞാൻ തീരുമാനിച്ചു. “ രവിയുടെ കണ്ണുകൾ നിറഞ്ഞു.
സുധാകരനും വേണുവും അനിയും നിശബ്ദരായി തുടർന്നു..
പവിത്രേട്ടൻ എവിടെ ന്നു ചോദിക്കാൻ അനിക്കു തോന്നിയെങ്കിലും അവനതു വിഴുങ്ങി..
അവരെല്ലാവരും അവിടെ ഇരുന്നു.. ആർത്തലച്ചു കൊണ്ട് മഴയെത്തി.. ശബ്ദങ്ങൾ കൊടുമ്പിരി കൊണ്ടു..
അനി എഴുന്നേറ്റു..
എവിടെ പോവാ ന്നു വേണു ആംഗ്യം കാണിച്ചു.
“ജ്യോതിയുടെ അടുത്ത്.. “ ന്നു പറഞ്ഞു അവൻ ശങ്കിച്ച് നിന്നു..
സുധാകരൻ നോക്കി പൊയ്ക്കോളൂ ന്നു തലയാട്ടി.. അവൻ എല്ലാരേയും നോക്കി തിരിഞ്ഞു. വേണു ഒരു ഗ്ലാസ്‌ കൂടെ അകത്താക്കി.
തന്‍റെ മടിയിൽ തല ചായ്ച്ചുറങ്ങുന്ന പേരക്കുട്ടിയുടെ തലയിൽ തലോടി കൊണ്ട് ജാനകിയുടെ കണ്ണുകൾ ഇരുട്ടിലേക്ക് ഊളിയിട്ടു.
മുൻപ് ഇതുപോലെ ആനന്ദിയുടെ തലയിൽ തലോടിയതു പോലെ.. ഏന്‍റെ കുട്ടികളെ എന്തിനാണീശ്വര…
…………..
“ഒന്നു അറിഞ്ഞു നോക്കാലോ അമ്മേ.. “ ലക്ഷ്മികുട്ടിയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു.
‘പോയി വാ മോളേ.. “
“അഞ്ചു മണി സമയത്ത് എത്തണം.. “ അതും പറഞ്ഞു വെള്ളം എടുത്ത് വച്ചു. ജാനകിയെ പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു..
അവസാനമായി മൂത്ത മരുമകളെ കണ്ടതും സംസാരിച്ചതും മുന്നിൽ നടന്ന പോലെ ജാനകി ഓർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു.
……….
കൊല്ലങ്ങൾ പുറകോട്ട്..
‘പ്രശ്നം വെപ്പ്, ജ്യോതിഷം എന്നീ കാര്യങ്ങൾക്ക് എതിരായിരുന്ന പവിത്രന്‍റെ കണ്ണ് വെട്ടിച്ചു വേണം അവൾക്ക് അത് അറിയാൻ.
താളിയോല കെട്ടുകളിൽ ഏതോ അരഞ്ഞാണം കുടുങ്ങിയത് ശ്രദ്ധിക്കാതെ എടുത്ത് മാറോടു പിടിച്ച് ലക്ഷ്മിക്കുട്ടി പുലർച്ചെ ജ്യോത്സന്റെ അടുത്തെത്തി..
അരഞ്ഞാണം തിരികെ കൊടുത്ത് ജ്യോൽസ്യൻ താളിയോല വാങ്ങി.. ലക്ഷ്മിക്കുട്ടി ഒന്നു നോക്കി അത് സാരിയിൽ അരയിൽ തിരുകി.
“ഇതിൽ കാര്യമില്ല ലക്ഷ്മി… ഇതുവരെ അവിടെ അറിഞ്ഞതിന്‍റെ ഫലം കൊണ്ടു ഞാൻ പറയാം..

The Author

ഏകലവ്യൻ

Read all stories by Ekalavyan

12 Comments

Add a Comment
  1. Njan ipazha eth vayikune, nthon eth 👌👌👌👌njetti poi

  2. വനദേവത enna story baaki ille?
    Ado adu kalanjo? ?‍♂️

  3. ആട് തോമ

    ഇത് വായിച്ചു എന്നെപോലെ കിളി പോയ വേറെ ആരെങ്കിലും ഒണ്ടോ

  4. ഇത് വായിച്ചു കൊണ്ടിരിക്കുമ്പോൾ നാത്തൂൻ്റെ മകൻ വന്നു.ഞാൻ ഫോൺ മേശയിൽ വച്ച് ചായ എടുക്കാൻ പോയി. കുറച്ച് കഴിഞ്ഞപ്പോൾ എൻ്റെ ഫോണും പിടിച്ച്അവൻ എന്നോട് ചോദിക്ക, എന്തായി മാധുരി എന്ന്. ഞാൻ വല്ലാതെയായിപ്പോയി. അവസാനം അവൻ എന്നെ…. മാധുരിയാക്കി..

    1. Thalkalam nammade manasil oru maduri und . Ath angane thanne irikkatte

  5. NIce story bro keep it up.

  6. ചിതലുകൾ എവിടെ സുമിയുടെ കഥ ബാക്കി ഉണ്ടാവുമോ? ഇല്ലെങ്കിൽ അറിയിക്കുമോ കാത്തിരുപ്പ് അവസാനിപ്പിക്കാനാണു ഇപ്പോഴും പഴയ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിക്കുന്ന ഒരു പാട് പേർ ഉണ്ട്.

    1. ഞാനും എപ്പോഴു നോക്കുന്ന ഒരു കഥയാണ്

    2. Ekalavyan

      അത് കഴിഞ്ഞു.
      അവസാനിച്ചു എന്നുള്ളത് പറയാൻ വിട്ടുപോയി.
      Parts എഴുതുന്നുണ്ടേൽ complete ആക്കിയിട്ടു മാത്രെ സിംഗിൾസ് എഴുതു.

  7. രാജുനന്ദൻ

    നല്ല വർണ്ണന , മനോഹരം

  8. ഇത്രവേഗം അവസാനിപ്പിക്കും എന്ന് കരുതിയില്ല,
    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *