അയ്യാ ഉണ്ടോ..
ഉണ്ട് ഉണ്ട്.. നീ വരുമെന്ന് അറിയിച്ചത് കൊണ്ട് എങ്ങും പോകാതെ അകത്ത് ഇരിപ്പുണ്ട്.. പത്മയെ അടിമുടി ഒന്നു നോക്കിയിട്ടാണ് അയാൾ പറഞ്ഞത്…
ഉള്ളിൽ പോകാമോ..
നിങ്ങൾ ഇരിക്ക്.. ഞാൻ പോയി ചോദിച്ചിട്ട് വരാം..
അയാൾ വിസിറ്റിങ് റൂമിൽ നിന്നും ഒരു കതക് തുറന്ന് അകത്തേക്ക് പോയി..
രണ്ടു മിനിറ്റ് കഴിഞ്ഞു തിരിച്ചു വന്ന് പറഞ്ഞു.. അയ്യാ ചെല്ലാൻ പറഞ്ഞു…
പെരുമാളും പത്മയും അകത്തേക്ക് കയറി.. അല്പം മുൻപോട്ട്ടുനടന്നു.. അതിനിടയിൽ മൂന്നു നാല് റൂമുകൾ പിന്നിട്ടിരുന്നു..
പിന്നെ ആദ്യം കണ്ട വാതിൽ പാതി തുറന്ന് തല ഉള്ളിലേക്കിട്ട് പെരുമാൾ ചോദിച്ചു.. അയ്യാ ഉള്ളിലേക്ക് വരട്ടെ…
വാ പെരുമാൾ വാ.. ഞാൻ നിനക്കായി കത്തിരിക്കുവാണ്…
അകത്തേക്ക് കയറിയ പത്മക്ക് എസി യുടെ തണുപ്പ് നന്നായി അനുഭവപ്പെട്ടു..
അവൾ മുഖം ഉയർത്തി നോക്കി..
വിശാലമായ ഒരു ടേബിളിന്റെ പിന്നിൽ റോളിങ്ങ് ചെയ്റിൽ ഇരു വയസായ ആൾ ഇരിക്കുന്നു…
തലമുടി വെള്ളി പോലെ നരച്ചിട്ടുണ്ട്.. ചെറിയ മീശ.. അതും നരച്ചതാണ്…
രണ്ടു പേരോടും ഇരിക്കാൻ പറഞ്ഞ ശേഷം ചേട്ടിയാർ ചോദിച്ചു…
എന്താ പെരുമാൾ.. പടമൊക്കെ ഉണ്ടോ.. ഇപ്പോൾ കുറച്ചായി നിന്നെ ഇങ്ങോട്ട് കാണാറില്ലല്ലോ…
പെരുമാൾ വളരെ ഭവ്യതയോടെ പറഞ്ഞു.. ഇടയ്ക്ക് ഇടക്ക് പടം കിട്ടുന്നുണ്ട് അയ്യാ.. കഴിഞ്ഞ മാസം കേരളാവിൽ ഔട്ട് ഡോർ പോയിരുന്നു അതാണ് ഇങ്ങോട്ട് വരാതിരുന്നത്…
ഇത് ആര് പപ്പാ..
നമ്മുടെ തോമസ് സാർ പുതിയ പടം ചെയുന്നുണ്ട്.. അതിൽ നടിക്കാൻ വന്നതാണ്…
കേരളത്തുകാരിയാണ് അല്ലേ.. നല്ല നല്ല കുട്ടികൾ ഇപ്പോൾ അവിടുന്നാണല്ലോ വരുന്നത്…
ആഹ് അയ്യാ.. കഥാ നായിക വേഷം ചെയ്യേണ്ട പ്രായം കഴിഞ്ഞു പോയി.. പാവം ആ പ്രായത്തിൽ ഒന്നുമറിയാത്ത അവിടെ കഷ്ടപ്പെട്ടു..
ങ്ങ്ഹും.. എന്നാലും കുഴപ്പമില്ല.. ചേച്ചി അനുജത്തി നാത്തൂൻ അമ്മ വേഷങ്ങളൊക്കെ ധാരാളം കിട്ടും…
അതു മതി അയ്യാ.. ജീവിച്ചു പൊയ്ക്കോളും… അയ്യാ ഒരാളെ അത്യാവശ്യമായി കാണാനുണ്ട്..
തലയിൽ ചോറിഞ്ഞു കൊണ്ടാണ് പെരുമാൾ പറഞ്ഞത്..
ശരി ശരി.. പോയിട്ടു വാ.. പാപ്പാ ഇവിടെ ഭദ്രമായി ഇരിക്കും…
❤️❤️❤️
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്ങ്
അടിപൊളി. ഈ ഭാഗം ഇഷ്ടായി ട്ടോ ???