അഞ്ജലി ഇരുന്നപ്പോൾ വയറിൽ മടക്കുകൾ രൂപപ്പെടുകയും സ്വർണ്ണ അരഞ്ഞാണം മടക്കുകൾക്ക് ഉള്ളിൽ അകപെടുകയും ചെയ്തു. നിവർന്നിരുന്ന ശേഷം അരഞ്ഞാണത്തിന്റെ സ്ഥാനം മാറ്റി കൊണ്ട് റാണിയുടെ മറുപടി “അതിനു വേണ്ടി നദീജലം തടയുകയും അതിൽ വിഷം കലർത്തി അനന്തപുരി നിവാസികളെ കൊല്ലുന്നതും ന്യായീകരിക്കാവുന്നതാണോ ” .
സുദേവൻ പിൻമാറിയില്ല ” പക്ഷെ യുദ്ധം മരണസംഖ്യ ഇനിയും ഉയർത്താൻ മാത്രമേ ഉപകരിക്കൂ, റാണീ”
റാണി അൽപ്പം മുന്നോട്ടാഞ്ഞ് കൊണ്ട് പറഞ്ഞു ” നേരിട്ടൊരു യുദ്ധമല്ല ഞാൻ ഉദ്ദേശിക്കുന്നത്, ആദിത്യന്റെ അവശ്യങ്ങൾ ഞാൻ അംഗീകരിച്ചിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം സൗഹൃദം പുതുക്കാനെന്ന പോലെ നമ്മളും നാളെ നമ്മൾ കണ്ടെത്തുന്ന സേനാപതിയും, പരിചയ സമ്പത്തുള്ള ഏതാനും യോദ്ധാക്കളും ഭടന്റെ വേഷത്തിൽ ഒരു വാസ്തു ശിൽപിയുമായി നമ്മൾ രംഗപുരിയിൽ ആദിത്യ രാജാവിന്റെ അതിഥികളായി പോകുന്നു.”
സുദേവന്റെ സന്ദേഹം മനസിലാക്കിയ റാണി പുഞ്ചിരിച്ച് കൊണ്ട് സുദേവനെ നോക്കി.
രംഗപുരി ആക്രമിക്കാൻ മഹാറാണി അഞ്ജലിക്ക് ഒരു പദ്ധതി ആവശ്യമായിരുന്നു. അതിനാദ്യം വേണ്ടത് രംഗപുരിയുടെയും ആദിത്യന്റെ കൊട്ടാരത്തിന്റെയും രൂപരേഖ ഉണ്ടാക്കാനാണ് രംഗപുരിയിലേക്ക് അതിഥിയായി പോകാൻ റാണി തീരുമാനിച്ചത്. ഇതിനായി ഒരു സമാധാന ഉടമ്പടി എന്ന വ്യജേന ഒരു ദൂതനെ രംഗപുരിയിലേക്ക് അയക്കുകയും ചെയ്തു.
വാസ്തുശിൽപി രംഗപുരി നിരീക്ഷിക്കുകയും ദൗർബല്യങ്ങൾ തിരിച്ചറിയുകയും ചെയ്താൽ സേനാപതിയുമായി ചർച്ച ചെയ്ത് ഒരു മികച്ച സൈനിക തന്ത്രം രൂപപ്പെടുത്തിയെടുക്കുക എന്ന വ്യക്തമായ പദ്ധതി റാണിക്കുണ്ടായിരുന്നു. അതിനായി പുസ്തകശാലയിൽ നിന്നും ചരിത്രപ്രാധാന്യമുള്ള യുദ്ധങ്ങളും തന്ത്രങ്ങളും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ റാണി പഠിച്ച് തുടങ്ങി.

Next part eppozha
സൂപ്പർ..
മഹാറാണിയുടെയും രാമുവിന്റെയും കളി സൂപ്പർ ആയിരുന്നു.. രാമു കിടു ആയിരുന്നു.