മെയ്ഡ് ഫോർ ഈച്ച്‌ അദർ 3 [Exman] 120

മോഡേൺ പിള്ളേരുടെ ഒരു കഥ.. കല്യാണത്തിന് അന്ന് രാത്രി തന്നെ വേറെ സ്ഥലത്ത് താമസിക്കുകയോ ശിവ ശിവ അവിടുത്തെ പ്രായമായവർ ചർച്ച തുടർന്നു.. അതൊക്കെ എവിടെ അയാളെന്താ.. അവർ ആഘോഷിക്കട്ടെ.. പാർട്ടി റിസോർട്ടിൽ ആയാൽ അവരവിടെ വേണ്ടേ.. പിന്നെ അവിടെത്തന്നെ ആവട്ടെ എല്ലാം മറുപക്ഷം പറഞ്ഞു.

റിസോർട്ടിൽ നന്നായി അലങ്കരിച്ച മരത്തിനു താഴെ യുവ മിഥുനങ്ങൾക്ക് ഇരിക്കാൻ തയ്യാറാക്കിരിക്കുന്നു മുന്നിൽ ക്യാമറ സ്റ്റാന്റുകളും ഫോക്കസ് ലൈറ്റും ചുറ്റിലും പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. വരുന്നവർക്ക് കുടിക്കാൻ വെൽകം ഡ്രിങ്കും..

ബഫെ.. അതിനപ്പുറം മദ്യം നുകരാൻ…അങ്ങനെ ഓരോന്നും ചെക്ക് ചെയ്തുകൊണ്ട് നീലാംബരി റിസോർട്ട് മാനേജർ ശർമിള നടന്നു.. ശർമിള തെലുങ്കത്തിയാണ് എന്നാലും നന്നായി മലയാളം പറയും.. സെലീനയുടെ വിശ്വസ്ഥ..

ശർമിളക്ക് എല്ലാ കസ്റ്റമറുടെ കാര്യത്തിലും ഇതുപോലെ ഇടപെടേണ്ടതില്ല ബോസ്സ് വിളിച്ചു പറയുന്ന വി ഐ പി യുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ദിക്കും.. ശർമിള വയർലെസ്സ് എടുത്ത് ഗ്രൗണ്ട് ത്രീ ഓക്കേ ആണോ.. ഇവിടെ ഓക്കേ മറുതലയ്ക്കൽ നിന്ന് ഒരു പെൺമൊഴി..

കറുകൾ നീലാംബരി എന്നെഴുതിയ റിസോർട്ട് ബോർഡിന്റെ അടിയിലൂടെ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.. കാറിൽ വന്നിറങ്ങിയാൽ മാത്രം മതി അവരുടെ തന്നെ സ്റ്റാഫുകൾ വണ്ടി പാർക്ക്‌ ചെയ്ത് റീസെപ്ഷനിൽ തൂക്കിയിടും

എല്ലാ ലേഡീസ് സ്റ്റാഫുകളും കസവു സാരികൾ നല്ല ഭംഗിയായി ഉടുത്തിരിക്കുന്നു മുടികൾ നന്നായി ഒത്തുക്കി മുല്ല പൂക്കൾ തലയിൽ ചൂടിയിരിക്കുന്നു..

എല്ലാവർക്കും ഒരേ ചെരുപ്പുകൾ എല്ലാവരുടെയും കയ്യിലെയും കാലിലെയും നഖങ്ങൾ വെട്ടി ഒതുക്കിയിരിക്കുന്നു.. നെഞ്ചിൽ നെയിം ബാഡ്ജ്… മേക്കപ്പ് ഒന്നുപോലും ആർക്കും ഇല്ല അതിന്റെ ആവശ്യം ഇല്ല എന്നതാണ് സത്യം.. എല്ലാവരുടെയും പ്രസന്നമായ മുഖം വാക്കുകൾ കൃത്യം വ്യക്തം..

മറ്റൊരു ജുബ്ബയിലും മുണ്ടിലും അഭി ആതിര ബ്ലൗസ് ഉം ലോങ്ങ്‌ സ്കെർട്ടും കൂടെ ശ്രുതിയും കാറിൽ നിന്ന് ഇറങ്ങി.. നീലാംബരിയുടെ 3 ലേഡീസ് സ്റ്റാഫുകൾ ബൊക്കയുമായി അവർക്ക് കൊടുത്ത് വിഷ് ചെയ്തു… ഹാപ്പി മാരീഡ് ലൈഫ്… വെൽക്കം ടു നീലാംബരി…

അവരെ ആനയിച്ചു അവരുടെ സീറ്റിൽ ഇരുത്തി… വാഹനങ്ങളും ആൾക്കാരും സുഹൃത്തുക്കളും വന്നുകൊണ്ടിരിക്കുന്നു..ചുറ്റിലും ലൈറ്റുകൾ തെളിഞ്ഞു മുന്നിലെ വിശാലമായ സ്വിമ്മിംഗ് പൂളിൽ അത് പ്രതിഫലിച്ചു…

The Author

4 Comments

Add a Comment
  1. പൊന്നു ?

    വൗ…… എന്താ കഥ….. എന്താ ഫീൽ…..
    കിടുക്കി….. തിമിർത്തു കളഞ്ഞു…..

    ????

  2. സാധുമൃഗം

    Kidilam bro. Ningal iniyum ezhuthanam.

  3. Ithupoloru baryayeyum kootkarikaleyum okke kittan oru bagym venam

Leave a Reply

Your email address will not be published. Required fields are marked *