ഒരു മാസം കഴിഞ്ഞ നീതു ഡിവോഴ്സ് ആയി.. അപ്പോൾ തന്നെ ഞാൻ ചന്തുവിനോടും ചന്ദ്രേട്ടനോടും ഫോൺ വിളിച്ചു പറഞ്ഞു..
കുറച്ചു ദിവസം കഴിഞ്ഞു അവർ എല്ലാവരും വീട് കാണാൻ വന്നു..
അങ്ങനെ ഒരു മാസത്തിനുള്ളിൽ നീതുവിന്റെ കല്യാണം രജിസ്റ്റർ ചെയ്തു….
കുറച്ചു നാൾ കഴിഞ്ഞ് മോള് എന്നെ ഫോൺ വിളിച്ചു പറഞ്ഞു..
മമ്മി.. മമ്മി ഒരു ഗ്രാൻഡ്മദർ ആകാൻ പോകുന്നു..
എനിക്ക് സന്തോഷം ആയി…
കുറെ നാളുകൾ കടന്നു പോയി.. മോളുടെ പ്രസവത്തിന്റെ തലേന്ന്.. ഞാൻ മോളുടെ ആദ്യത്തെ ഭർത്താവിനെ വിളിച്ചു പറഞ്ഞു..
എന്റെ മോള് ഹോസ്പിറ്റലിൽ ആണ് എന്ന് വളരെ സങ്കടത്തോടെ.. അവൻ ഏത് ഹോസ്പിറ്റലിൽ ആണെന്ന് ചോദിച്ചു.. ഞാൻ ഹോസ്പിറ്റലിന്റെ പേര് പറഞ്ഞു.. എന്നിട്ട് ഞാൻ ഫോൺ വെച്ചു..
സന്തോഷം കൊണ്ട് നിക്കാൻ പറ്റില്ലാരുന്നു.. അവനെ പറ്റിച്ചു.. അവൻ വന്നു കാണട്ടെ…
വൈകുന്നേരം അവനും അവന്റെ അമ്മയും വന്നു…
താഴെ വന്നു എന്നെ ഫോൺ വിളിച്ചു.. ഞാൻ രണ്ടാമത്തെ നിലയിൽ ഉണ്ടെന്നും പറഞ്ഞു.. അവർ അങ്ങോട്ട് വന്നു..
ഞാൻ അവരെ വിളിച്ചു കൊണ്ട് എന്റെ മോളെ കാണിച്ചു.. അവർ ഞെട്ടി എന്നെ നോക്കി…
ഞാൻ ചന്തുവിനെ അടുത്ത് വിളിച്ചു.. എന്നിട്ട് പറഞ്ഞു..
അവർ ചന്തുവിനെ നോക്കി.. ചന്തു അവരെ നോക്കി ചിരിച്ചു..
ഇവനാണ് എന്റെ മോളെ ഗർഭിണി ആക്കിയ ആൺ കൂട്ടി..
അവർ എന്നെ ദേഷ്യത്തിൽ നോക്കി..
കണ്ടോ എന്റെ മോള് നാളെ പ്രസവിക്കും.. ഇവനെ ആദ്യം വല്ല ഡോക്ടറെ കാണിക്ക്..
ഞാൻ അവന്റെ തള്ളയോട് പറഞ്ഞു..
അവർ മുഖം കുനിച് ഇറങ്ങാൻ തുടങ്ങി..ഞാൻ അവരോടു പറഞ്ഞു..
