സിറ്റൗട്ടിൽ മോള് ഇരിക്കുന്നു.. കൈയിൽ വലിയൊരു ബാഗും ഉണ്ട്…
എന്താടി… നീ തന്നെയേ വന്നുള്ളൂ…
എനിക്ക് അവിടെ പറ്റില്ല മമ്മി…
എന്താടി കാര്യം…. ഞാൻ വാതിൽ തുറന്നു അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു…
അവള് ദേഷ്യത്തിൽ അകത്തോട്ട് കയറി.. എന്നിട്ട് അവളുടെ മുറിയിലേക്ക് കേറി…
ഞാൻ പുറകെ ചെന്നു..
എടി നീതു കാര്യം പറ പെണ്ണെ…
അവള് ബെഡിൽ ഇരിക്കുക ആണ്.. ഞാൻ അടുത്ത് ഇരുന്നു…. അവളെ ചേർത്ത് പിടിച്ചു.. അവള് കരഞ്ഞു കൊണ്ട് എന്നെ നോക്കി..
മമ്മി… പ്ലീസ് ഞാൻ കുറച്ചു നേരം ഒറ്റക്ക് ഇരിക്കട്ടെ…
ഞാൻ അവളെ നോക്കിയിട്ട് എഴുനേറ്റ് പോന്നു… നാലുമണിക്ക് ചായ കുടിക്കാൻ ഞാൻ വിളിച്ചു..
എടി മോളെ വാ ചായ കുടിക്കാം..
അവള് എഴുനേറ്റ് വന്നു… ഞങ്ങൾ ഒന്നിച്ചിരുന്നു ചായ കുടിച്ചു…. ഞാൻ അവളെ നോക്കി…
എടി പെണ്ണെ എന്താ പ്രശ്നം..
ഞാൻ വളരെ സ്നേഹത്തോടെ ചോദിച്ചു…
അത് മമ്മി…
പറയെടി… എന്താ കാര്യം അവൻ നിന്നെ ഉപദ്രവിച്ചോ..
ഇല്ല മമ്മി..
പിന്നെ എന്താ പ്രശ്നം…
അവിടുത്തെ അമ്മ ആണ്.. പിന്നെ പുള്ളിടെ പെങ്ങന്മാർ…
അവര് വല്ലതും നിന്നോട് പറഞ്ഞോ..
മ്മ് മ്മ്.. അവള് മൂളി…
എന്താ പറഞ്ഞത്…
അത് മമ്മി…
പറമോളെ.. ഞാൻ അവളോട് അടുത്തിരുന്നു..
മമ്മി അവര് പറഞ്ഞു… ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് ആറുമാസം കഴിഞ്ഞില്ലേ
മ്മ് മ്മ്മ്.. ഞാൻ മൂളി…
നീ ഇത്രയും ആയിട്ട് നിനക്ക് വിശേഷം ആയില്ലല്ലോ.. നിനക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ല… എന്നൊക്കെ കുറെ പറഞ്ഞു…
അവൻ ഇതൊന്നും അറിയുന്നില്ലേ..
