കുറച്ച് ആളുകളോട് സംസാരിച്ചു.. മോള് എന്നെ പറ്റി ചേർന്ന് നിന്നു… അവള് എല്ലാവരോടും പുഞ്ചിരിച്ചു നിന്നു…
എന്നെ കണ്ടു ചന്ദ്രേട്ടൻ അങ്ങോട്ട് വന്നു.. ഞാൻ ചിരിച്ചു.. പുള്ളി ഹരിപ്പാട് ആണ് താമസിക്കുന്നത്.. എന്റെ സ്ഥലവും ഹരിപ്പാട് ആണ്..
സീന നീയാകെ മെഴുത്തല്ലോ പെണ്ണെ..
ഞാൻ ചിരിച്ചു.. ചന്ദ്രേട്ടന് ഒരു മാറ്റവും ഇല്ല.. ഞാൻ പറഞ്ഞു..
അമ്മേം മോളെയും കണ്ടാൽ ചേടത്തിയും അനിയത്തിയും ആണെന്നെ പറയു..
പൊ ചന്ദ്രേട്ടാ.. കളിയാക്കാതെ..
സത്യം ആണ്.. ഇപ്പോഴും സുന്ദരി ആണേ.. അല്ലെ മോളെ..
മോളെ നോക്കി ചന്ദ്രേട്ടൻ പറഞ്ഞു.. മോള് ചിരിച്ചു..
മോളെ നിന്റെ കെട്ടിയോൻ വന്നില്ലെടി..
അതൊക്കെ പറയാം ചന്ദ്രേട്ടാ.. ഞാൻ പറഞ്ഞു..
ചന്ദ്രേട്ടൻ തനിച്ചാണോ വന്നത് വിമലേ കൊണ്ടുവന്നില്ലേ..
അവള് വന്നില്ല. മോൻ വന്നിട്ടുണ്ട്.. ഞാനും അവനും മാത്രമേ വന്നുള്ളൂ..
അവന് ഇപ്പൊ എന്നാ പരുപാടി ചന്ദ്രേട്ടാ…
അവൻ jcb ഓപ്പറേറ്റർ ആണ്.. സ്വന്തം വണ്ടി ആണ് ഇഷ്ടം പോലെ പണിയും..
കൊള്ളാലോ..
സർക്കാർ ജോലിയെ കാൾ വരുമാനം ഉണ്ട്…സീനേ നിന്റെ കെട്ടിയവൻ നല്ല കീറ് ആണല്ലോ.. ചുമ്മ കിട്ടിയാൽ ഇഷ്ടം പോലെ കുടിക്കും അല്ലെ..
ഞാൻ ചിരിച്ചു..
ഞങ്ങൾ ഒരുപാട് സംസാരിച്ചു.. അങ്ങോട്ട് പുള്ളിയുടെ മോൻ വന്നു..
എടാ മനസ്സിലായോ..ചന്ദ്രേട്ടൻ ഞങ്ങളെ കാണിച്ചു കൊണ്ട് ചോദിച്ചു..
പിന്നെ സീനാന്റി.. അവൻ പറഞ്ഞു..
അവൻ മറന്നില്ല ഞാൻ പറഞ്ഞു..
ചന്ദ്രേട്ടൻ എന്നെ നോക്കി പറഞ്ഞു.. ഇവന് പറ്റിയ ഒരു പെണ്ണിനെ നോക്കുവാ സീനേ.. 24 വയസ്സായി..
