അതുകൊണ്ട് തന്നെ ഞാൻ അൽപം വേഗത്തിൽ ആണ് നടന്നത്.
” പ്ലീസ് സ്‌ലോ ഡൌൺ ”
എമി പറഞ്ഞത് കേട്ട് ഞാൻ തിരിഞ്ഞു നിന്നു. പക്ഷെ എന്റെ ശ്രെദ്ധ പോയത് സീതയിലേക്ക് ആണ്. ആ വലിയ ബാഗുംതുക്കി നടക്കാൻ അവൾ നന്നായി പാടുപെടുന്നുണ്ടായിരുന്നു. അവളോട് എന്തോ അലിവ് തോന്നി ഞാൻ അവളുടെ അടുത്തേക്ക് നടന്ന് ആ ബാഗ് പിടിച്ചു വാങ്ങി എന്റെ തോളിലേക്ക് ഇട്ടു.
“കിണിം കിണിം ”
എന്റെ വീശി ഇടലിൽ ബാഗിൽ നിന്നും ശബ്ദം കെട്ടു.
” എന്താ ഈ കാണിക്കുന്നത്….നിങ്ങൾക്ക് അറിയില്ല ഇത് എത്ര വിലപിടിപ്പുള്ള സാധനം ആണെന്ന് ”
എമി ചാടി തുള്ളി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി. എന്നിട്ട് അത് തുറന്ന് അതിനകത്ത് നിന്നും ഒരു ബോക്സ് പോലെ എന്തോ ഒന്ന് പുറത്തെടുത്തു. അതിനെ തിരിച്ചും മറിച്ചും നോക്കി എന്തെങ്കിലും പറ്റിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. എനിക്ക് അത് എന്താണെന്ന് മനസിലായില്ല . കണ്ടിട്ട് ക്യാമറ പോലെ എന്തോ ആണെന്ന് എനിക്ക് തോന്നി പക്ഷെ ഇത് ഞാൻ കണ്ടിട്ടുള്ള ക്യാമറ പോലെ അല്ലായിരുന്നു. എമി അതും കയ്യിൽ എടുത്ത് നടക്കാൻ തുടങ്ങി.
ഞങ്ങൾ നടന്ന് ഒരു കുന്നിൻ ചെറിവിൽ എത്തിയപ്പോൾ. എമി ആ ബോക്സ് എടുത്ത് മുഖത്തോട് ചേർത്ത്. അതിലുടെ നോക്കി കൊണ്ട് അതിലെ ഒരു ബട്ടൻ ഞെക്കി പിടിച്ചു.
” കട കട ക്ക് കട കട ”
ആ ബോക്സിൽ നിന്നും ചെറിയ ശബ്ദം കേട്ടുകൊണ്ടേ ഇരുന്നു. എനിക്ക് അവൾ എന്താ ചെയ്യുന്നത് എന്ന് മനസിലായില്ല. എന്റെ ഒരു ആകാംഷയുടെ പുറത്ത് ഞാൻ അവളോട് ചോദിച്ചു.
” എന്താ ഇത് ”
” ഇതോ….ഇത് ഒരു ക്യാമറ ആണ് ”
” ക്യാമറയോ ഇതോ…. ഞാനും ക്യാമറ കണ്ടിട്ടുണ്ട്… ഇതിൽ നിന്ന് എന്താ തുടരെ തുടരെ ശബ്ദം കേൾക്കുന്നത് ”
” ഇത് ഒരു വീഡിയോ ക്യാമറ ആണ്….. 16mm ഫിലിം ഉപയോഗിച്ച് ചലിക്കുന്ന ചിത്രങ്ങൾ എടുക്കാൻ പറ്റും…… ഇത് പുറത്ത് വേറെ ആരുടെയും കയ്യിൽ ഇല്ല കുറച്ച് വർഷങ്ങൾ കഴിഞ്ഞേ ഇത് വെടിക്കാൻ കിട്ടൂ . യുദ്ധവും സാമ്പത്തിക പ്രേതിസന്ധിയും കാരണം പ്രൊഡക്ഷൻ തുടങ്ങാൻ കമ്പനിക്ക് പറ്റിയിട്ടില്ല…. പിന്നെ ഇത് പപ്പക്ക് ഗിഫ്റ്റ് ആയി കിട്ടിയതാ “
നേർച്ചക്കോഴി ബാക്കി ഇല്ലേ?
എവിടെയോ ഒരു RRR REFERENCE pole anyway nice work
RRR ഇതുവരെ കാണാൻ പറ്റിയില്ല. പിന്നെ THE GIFT(2015)ഉം Madrasapattinam(2010)ഉം മാണ് മെയിൻ ആയി യൂസ് ചെയ്തിട്ടുള്ളത്
ഹിസ്-സ്റ്റോറി next part-ന് വേണ്ടി കട്ട waiting ആണ്. വേഗം തരും എന്ന് വിശ്വസിക്കുന്നു?
വരും
ഹിസ്-സ്റ്റോറി ഇനി എന്ന bro???