” ഇത് കൊണ്ടാണോ സിനിമ പിടിക്കുന്നത് ”
” അല്ല അതിന് വലിയ ക്യാമറ വേറെ ഉണ്ട്… പിന്നെ വേണമെങ്കിൽ കുറച്ച് ഉപകാരണങ്ങളും കൂടി ഉണ്ടെങ്കിൽ ഇതിലും ഒരു സിനിമ പിടിക്കാം ”
” ഇതിൽ എടുത്ത വീഡിയോ എങ്ങനെയാ കാണാൻ പറ്റുക ….”
” അതിന് ഞങ്ങളുടെ ഇംഗ്ലണ്ടിലെ വീട്ടിൽ തന്നെ പോണം…. അവിടെ ചെറിയ പ്രൊജക്ടർ സംവിധാനം ഉണ്ട് ”
” ഇത് എങ്ങനെ ഞെക്കി പിടിച്ചല്ലേ വർക്ക് അകു അല്ലെ ”
” അല്ല ഈ വടി പോലിരിക്കുന്ന സാധനം വലിച്ചു പിടിച്ചു കുറച്ച് കറക്കിയിട്ട് ഈ ബട്ടൺ ഞെക്കിയാൽ 30 സെക്കന്റ് ഓട്ടോമാറ്റിക് ആയിട്ട് റിക്കോർഡ് ആകും ”
എമി ഒരു വിദക്തയെ പോലെ ആ 16mm ക്യാമറയുടെ പ്രവർത്തനം എന്നെ കാണിച്ചു തന്നു. പുതിയ ഒരു കാര്യം കാണുന്ന കൗതുകം എന്റെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ സീത താൻ ഇത് ഒരു ആയിരം പ്രാവിശ്യം കേട്ടിട്ടുണ്ട് എന്ന പോലെ നിൽക്കുക ആയിരുന്നു. സീത അവൾ ഒരു തമിഴ് പെൺകുട്ടി ആണ് മദ്രാസിൽ വെച്ച് എമിക്ക് കൂട്ടായി ജോർജ് നിയമിച്ചത് ആണ്. എമി യുടെ കൂടെ കുടിയതിന് ശേഷം ആണ് അവൾ പലരുടെയും കഴുകാൻ കണ്ണുകളിൽ നിന്നും രക്ഷനേടിയത്. ഗവർണറുടെ മകളുടെ കൂടെ നടക്കുമ്പോൾ അവൾക്കും അത് ഒരു സുരക്ഷിതത്വം മായി തോന്നി.
എമി ആ കുന്നിൻ ചരിവിന്റെ ഭംഗി മുഴുവൻ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തു. കുറച്ച് കഴിഞ്ഞ് അവൾ എന്നോട് ചോദിച്ചു.
” എനിക്ക് ഇതിന്റ മുകളിലെ വ്യൂ കൂടി കിട്ടണം… നമ്മുക്ക് മുകളിലേക്ക് നടന്നാലോ ”
” അയ്യോ വേണ്ട മേഡം ഇപ്പോൾ തന്നെ ഞാൻ ക്ഷിണിച്ചു എനിക്ക് ഇനി ഒരടി നടക്കാൻ വയ്യ ”
എമി പറഞ്ഞത് കേട്ട് സീത പറഞ്ഞു.
” എങ്കിൽ നീ ഇവിടെ നിൽക്കു…. ഞങ്ങൾ പോയിട്ട് വരാം ”
എമി മുന്നോട്ട് നടക്കാൻ തുടങ്ങി പുറകെ പോകാൻ അല്ലാതെ എനിക്ക് വേറെ നിവിർത്തി ഇല്ലായിരുന്നു. എങ്കിലും അവിടെ നിന്ന് ചിണുങ്ങുന്ന സീതായേ കണ്ടപ്പോൾ എനിക്ക് എന്തോ പാവം തോന്നി ഞാൻ അവളെ അവിടെ അടുത്ത് കണ്ട മരക്കുട്ടത്തിനിടയിൽ കൊണ്ട് പോയി നിർത്തി. നല്ല തണൽ ഉള്ള സ്ഥാലം ആയിരുന്നു അത്.
നേർച്ചക്കോഴി ബാക്കി ഇല്ലേ?
എവിടെയോ ഒരു RRR REFERENCE pole anyway nice work
RRR ഇതുവരെ കാണാൻ പറ്റിയില്ല. പിന്നെ THE GIFT(2015)ഉം Madrasapattinam(2010)ഉം മാണ് മെയിൻ ആയി യൂസ് ചെയ്തിട്ടുള്ളത്
ഹിസ്-സ്റ്റോറി next part-ന് വേണ്ടി കട്ട waiting ആണ്. വേഗം തരും എന്ന് വിശ്വസിക്കുന്നു?
വരും
ഹിസ്-സ്റ്റോറി ഇനി എന്ന bro???