മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee] 147

ഇതിനിടക്ക്  ആ പെൺകുട്ടിയുടെ  കരച്ചിൽ വീണ്ടും കേൾക്കാൻ തുടങ്ങി. ഞാൻ എമിയെയും കൊണ്ട്  അവിടെ നിന്നും മറി  എന്നിട്ട് അവളോട് പറഞ്ഞു.

” നീ  ഇങ്ങനെ കരയാതെ   സന്തോഷിക്കുക അല്ലെ വേണ്ടത്….. വിവാഹത്തിന് മുൻപ്  ഇവന്റെ തനി രൂപം  അറിയാൻ പറ്റിയതിനു….. നിന്റെ അച്ഛനോട്  കാര്യം പറ ”

” ഞാൻ പറഞ്ഞാൽ  അച്ഛൻ  വിശ്വസിക്കില്ല……. ഇതിന് മുൻപ് രണ്ട് തവണ എന്റെ എൻഗേജ്മെന്റ് നടന്നതാ   ഒരേ  കാരണങ്ങൾ  പറഞ്ഞും കള്ള കഥ ഉണ്ടാക്കിയും  ഞാൻ  അതിൽ നിന്നെല്ലാം  ഒഴിഞ്ഞു മറി… പപ്പാ അതെല്ലാം അറിഞ്ഞിട്ട് ആണ്‌  ഈ  വിവാഹം ഉറപ്പിച്ചത് .. ഇത്‌  പറഞ്ഞാൽ   ഞാൻ  പഴയത് പോലെ  കള്ളം  പറയുക ആണെന്നെ  പപ്പാ  വിചാരിക്കും ”

” അങ്ങനെ  ആണെങ്കിൽ  ഇവൻ  മരിച്ചാൽ  മാത്രമേ നിനക്ക് ഇതിൽ  നിന്നും  രക്ഷനേടാൻ കഴിയു…….. അവനെ  കൊല്ലാൻ നീ എന്നെ സഹായിക്കുമോ ”

” കൊല്ലണോ….. നീ എന്തിനാ  അവനെ  കൊല്ലുന്നത് ”

” നമ്മൾ  ഇപ്പോൾ കണ്ടതും  ഒരു കാരണം ആണ് ”

ആവൾ  കുറച്ച് നേരം  ആലോചിച്ച   ശേഷം  നിറമിഴികളോടെ  തലയാട്ടി. ഞാനും എമിയും തിരിച്ചു നടന്നു  കുന്നിൻ  ചരിവ് എത്തിയപ്പോൾ  എമി യോട് കുന്നിന്റെ സൈഡിൽ കൂടി നടക്കാൻ പറഞ്ഞിട്ട്  ഞാൻ  കുന്നിന് മുകളിൽ കയറി  ക്യമറയും ബാഗും  എടുത്തുകൊണ്ടു വന്നു.

‘ തൽകാലം സീത  ഒന്നും  അറിയണ്ട ”

താഴെ എമിയെ കണ്ടപ്പോൾ ഞാൻ അവളോട് പറഞ്ഞു.

പിറ്റേന്ന് എമിയും ഞാനും  സീതയേ ഒഴിവാക്കി  ഇല്ലിസിനെ വിഴ്ത്താൻ ഉള്ള  തന്ത്രങ്ങൾ മെനഞ്ഞു. അത്  പ്രേകരം എമി ഇല്ലിസിനോട് കൂടുതൽ അടുത്ത് ഇടപഴകാൻ തുടങ്ങി. സീത ബ്ലംഗ്ലാവിലെ മറ്റ് പണികാരുടെ കൂടെ ആണ് കിടന്നിരുന്നത്  അത്കൊണ്ട് എമിയുടെ  മാറ്റം  അവൾ  ശ്രദ്ധിച്ചില്ല.

ഇല്ലിസ് തിരിച്ചു പോകാൻ പ്ലാൻ ചെയ്ത ദിവസത്തിന്റെ തലേന്ന് രാത്രി എമി അന്നത്തെ ജന്മി മാരുടെ ഭാര്യമാർ ധരിച്ചിരുന്നത് പോലത്തെ വസ്ത്രം ധരിച്ചു കൊണ്ട് ഇല്ലിസിന്റെ അടുത്തേക്ക് ചെന്നു.

The Author

6 Comments

Add a Comment
  1. നേർച്ചക്കോഴി ബാക്കി ഇല്ലേ?

  2. എവിടെയോ ഒരു RRR REFERENCE pole anyway nice work

    1. RRR ഇതുവരെ കാണാൻ പറ്റിയില്ല. പിന്നെ THE GIFT(2015)ഉം Madrasapattinam(2010)ഉം മാണ് മെയിൻ ആയി യൂസ് ചെയ്തിട്ടുള്ളത്

  3. ഹിസ്-സ്റ്റോറി next part-ന് വേണ്ടി കട്ട waiting ആണ്. വേഗം തരും എന്ന് വിശ്വസിക്കുന്നു?

    1. വരും

  4. ഹിസ്-സ്റ്റോറി ഇനി എന്ന bro???

Leave a Reply

Your email address will not be published. Required fields are marked *