“എസ് സർ ഐ ക്യാൻ ഡൂ ഇറ്റ് ”
അപ്പോൾ പിറ്റർ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന ലത്തി എന്നെ ഏൽപ്പിച്ചു.
തോട്ടത്തിനു ചേർന്ന് തന്നെയായിരുന്നു തൊഴിലാളികളുടെ കുടിലുകൾ. ഇപ്പോൾ ആളുകൾ കുറവായത് കൊണ്ട് എനിക്ക് ഒരു കുടിൽ സ്വന്തമായി കിട്ടി. തോട്ടത്തിലെ ജോലി ചെയ്തുകൊണ്ട് ഇല്ലിസിനെയും പിറ്ററിനെയും വകവരുത്താൻ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നു.
പിറ്റർ രാത്രിയിൽ കുടിലുകൾക്ക് അടുത്ത് വന്ന് നിൽക്കും അയാൾ വന്നതറിഞ്ഞാൽ സ്ത്രീകളിൽ ആരെങ്കിലും അയാൾക്കൊപ്പം പോകണം . അവൾ അന്ന് കിടക്കുക ഇല്ലിസ്ന് ഒപ്പം ആയിരിക്കും. പിറ്ററിനോടൊപ്പം ചെല്ലുന്ന പെണ്ണ് അയാൾ ഉദ്ദേശിച്ചവൾ അല്ലെങ്കിൽ ഇല്ലിസ് തന്നെ നേരിട്ട് വന്ന് ബലം പ്രയോഗിച്ചു അയാൾക്ക് തോന്നുവരെ കൂട്ടികൊണ്ട് പോകും.
ദിവസങ്ങൾ കടന്നു പോയി. ഇല്ലിസ് ഇപ്പോൾ തോട്ടത്തിലെ കാര്യങ്ങൾ പൂർണമായും എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട് അയാളുടെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് സാധിച്ചതിന്റെ ഫലം. അയാളുടെ കൊള്ളരുതായ്മക്ക് കണ്ണടച്ചുകൊണ്ട് അയാളെ ഒറ്റക്ക് കിട്ടാൻ ഞാൻ കാത്തിരുന്നു.
ഒരു ദിവസം ഇല്ലിസ് എന്നെ അയാളുടെ വീട്ടിലേക്ക് വിളിച്ചു. തോട്ടത്തിൽ നിന്നും അടുത്ത് തന്നയായിരുന്നു അയാളുടെ ബംഗ്ലാവ്. അതിനടുത്തുള്ള ഔട്ട് ഹൗസ്ഇൽ തന്നെയാണ് പിറ്ററും താമസിച്ചിരുന്നത്.
ഞാൻ അവിടേക്ക് ചെല്ലുമ്പോൾ ഇല്ലിസ് മുറ്റത്ത് കസേര ഇട്ട് ഇരിപ്പുണ്ട്. കൂടെ വേറെ കുറെ ഓഫീസർസും ഇരുപ്പുണ്ടായിരുന്നു. എന്നെ കണ്ടതും അയാൾ കൈകൊണ്ട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു. കുറച്ച് കഴിഞ്ഞ് മറ്റുള്ളവർ അയാളുടെ അടുത്ത് നിന്നും മാറിയപ്പോൾ എന്നെ കൈകട്ടി വിളിച്ചു.
” ചന്തു….. ഞാൻ കുറച്ചു ദിവസം ഇവിടെ കാണില്ല നീ ഈ വീടൊന്ന് നോക്കണം….. എന്തെങ്കിലും അറ്റക്കൂറ്റ പണികൾ ഉണ്ടെങ്കിൽ പണിക്കാരെ കൊണ്ട് ചെയ്യിക്കണം……… ഞാൻ തിരിച്ചു വരുമ്പോൾ എന്റെ കൂടെ കുറച്ചു ഗസ്റ്റ്‌സ് ഉണ്ടായിരിക്കും…. എനിക്ക് വളരെ വേണ്ടപ്പെട്ടവർ ആണ് അവർ ”
ഞാൻ എല്ലാം കേട്ട് തലകുലിക്കി. പിറ്റേന്ന് തന്നെ ഇല്ലിസ് അവിടെ നിന്നും പോയി. ആ സമയത്ത് ആണ് മൗണ്ട് ബറ്റൻ ഇന്ത്യക്ക് ഉടൻ തന്നെ സ്വാതന്ത്ര്യം നൽകും എന്ന് പ്രേഖ്യാപിച്ചത്. ഇനി റോബർട്ട് ഇല്ലിസ് ഇങ്ങോട്ട് വരുമോ അതോ അയാൾ ഇംഗ്ലണ്ടിലേക്ക് മടങ്ങിയോ എന്നുള്ള ചിന്തകൾ എന്നിൽ നിറഞ്ഞു. പക്ഷെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇല്ലിസ് വന്നു. കൂടെ മദ്രാസ് ഗവർണർ ജോർജ് വില്കിൺസണും അയാളുടെ മകൾ എമി വില്കിൺസണും ഉണ്ടായിരുന്നു. ജോർജ് വില്കിൺസൺ ബ്രിട്ടീഷ് രാജ കുടുംബത്തിൽ പെട്ട ആൾ ആയിരുന്നു. അതുകൊണ്ട് തന്നെ അവരുടെ കൂടെ സാദാരണയിൽ അധികം പട്ടാളക്കാരും ഉണ്ടായിരുന്നു. കുറച്ച് ദിവസത്തേക്ക് എനിക്ക് ഇല്ലിസിന്റെ അടുത്ത് പോകാൻ പോലും സാധിച്ചില്ല.
നേർച്ചക്കോഴി ബാക്കി ഇല്ലേ?
എവിടെയോ ഒരു RRR REFERENCE pole anyway nice work
RRR ഇതുവരെ കാണാൻ പറ്റിയില്ല. പിന്നെ THE GIFT(2015)ഉം Madrasapattinam(2010)ഉം മാണ് മെയിൻ ആയി യൂസ് ചെയ്തിട്ടുള്ളത്
ഹിസ്-സ്റ്റോറി next part-ന് വേണ്ടി കട്ട waiting ആണ്. വേഗം തരും എന്ന് വിശ്വസിക്കുന്നു?
വരും
ഹിസ്-സ്റ്റോറി ഇനി എന്ന bro???