ഞാൻ നിരാശനായി തലകുലുക്കി.
അവൾ ജനൽ അടച്ചു. കുറേനേരം കഴിഞ്ഞാണ് ലൈറ്റ് ഓഫ് ആക്കിയത്. ഞാൻ അവിടെയൊക്കെ ചുറ്റിപറ്റി നിന്ന ശേഷം റൂമിലോട്ട് പോയ്.
രാവിലേ എണീറ്റ ശേഷം അടുക്കളയിൽ ചിറ്റപ്പന്റെ അടുത്തേക്ക് പോയി.
ചിറ്റപ്പൻ : ഇന്നലെ ആ കൊച്ച് ഒരു പടക്കം പൊട്ടിച്ചല്ലേ… ചിറ്റപ്പൻ ആക്കിയ ഒരു ചിരി ചിരിച്ചു.
ഞാൻ : അപ്പൊ എല്ലാം അറിഞ്ഞോണ്ട് കിടക്കെരുന്നു അല്ലെ?
ചിറ്റപ്പൻ : മ്മ് അവൾ നല്ല മിടുക്കികുട്ടിയ അടിച്ചു പൊട്ടിച്ചില്ലേ… നിനക്ക് ഞാൻ തരേണ്ടത് അവള് തന്നു അത്രയേ ഉള്ളൂ.
ഞാൻ : അതിനുമാത്രം ഒന്നും പവർ ഇല്ലായിരുന്നു.
ചിറ്റപ്പൻ : മ്മ് ഊവ. ചിറ്റപ്പനോട് യാത്ര പറഞ്ഞു ഞാൻ അവരുടെ റൂമിലേക്ക് പോയി. എല്ലാവർക്കും നല്ല ക്ഷീണം ഉണ്ട്. അത് ആ മുഖത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. ആച്ചി എന്നെ കണ്ട് ഒരു സാധാരണ ചിരി ചിരിച്ചു. വല്യ പ്രതെയ്കത ഒന്നും ഇല്ലാത്ത ഒരു ചിരി.
അങ്ങനെ എല്ലാവരും കൂടി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് പോയി അവരെ അവിടെ നിന്നും കേറ്റി വിടണം. സ്റ്റേഷനിലെത്തി അവർ എനിക്ക് ഒരു ഗിഫ്റ്റ് ബോക്സ് തന്നു ഞാൻ അത് വാങ്ങി. കാരണം അവരുടെ റൂമിന്റെയും മറ്റും പൈസ വാങ്ങരുത് എന്ന് ഞാൻ മാനേജ്‌റോട് പറഞ്ഞിട്ടുണ്ടായിരുന്നു.
ഞാൻ ഗിഫ്റ്റ് വാങ്ങി. കണ്ടിട്ട് ഒരു watch ആണെന്ന് തോന്നി. ഇതിനിടക്ക് ആച്ചിയുമായി സംസാരിക്കാൻ ഒരു അവസരം കിട്ടി, രാത്രി പറഞ്ഞതെ അവൾക്ക് ഇന്നും പറയാൻ ഉണ്ടായിരുന്നുള്ളു. വിധിയുണ്ടെങ്കിൽ വീണ്ടും കണ്ടുമുട്ടട്ടെ എന്ന്.ഞാൻ പിന്നെ അധികം കടിച്ചുതൂങ്ങിയില്ല എങ്കിലും എന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. അങ്ങനെ അവരെ ട്രെയിനിൽ കേറ്റി ഞാൻ റ്റാറ്റാ പറഞ്ഞു നിന്നു, AC കോച്ചിലെ വിൻഡോയുടെ കർട്ടൻ മാറ്റി ആച്ചി എന്റെ കണ്ണുകളിൽ ഒന്ന് നോക്കി. ഞാൻ ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവിടെ നിന്നു.
പോവുന്നെങ്കിൽ ഇവളും പോവട്ടെ…. എന്റെ ജീവിതത്തിൽ ദൈവം എഴുതിച്ചേർതിരിക്കുന്ന ഒരു അദ്ധ്യായം ആയിരുന്നിരിക്കാം ഇത്. ഒരു പഞ്ചാബ് ലവ് സ്റ്റോറി.
?
സൂപ്പർ. സഹോ.. തുടരൂ… ???
ആന്റിയും അടിപൊളി… തുടക്കം ആന്റി തന്നേ ആകട്ടെ…
❤️
Amazing…amazing….
?
മച്ചാനെ പൊളി ഇനി എപ്പാ അടുത്ത പാർട്ട്? സൂപ്പർ ????.
ഈ ആഴ്ച്ച തന്നെ വരും
ഔ.. മച്ചാനെ സൂപ്പർ.❤️?. നല്ല തുടക്കം.
Next part ചാമ്പിക്കോ’ waiting
❤️