രാഹുലുമായുള്ള ആ വല്ലാത്ത വീഡിയോ കോൾ കഴിഞ്ഞ് കണ്ണുതുടച്ച് മാളവിക സാരിയുടെ തലപ്പൊന്ന് കുത്തിയിട്ടു. കണ്ണാടിയിൽ നോക്കി മുഖം ഒന്നുകൂടി ശരിയാക്കി. മെറൂൺ സാരിയുടെ ശാലീനതയിൽ അവൾ അതിസുന്ദരിയായിരുന്നുവെങ്കിലും ആ മുഖത്ത് വിരിഞ്ഞ സങ്കടം മാഞ്ഞിരുന്നില്ല.
അപ്പോഴാണ് താഴെ നിന്നും അമ്മയുടെ വിളി വന്നത്.
അമ്മ: “മാളൂ… ചായ തണുത്തു പോകുന്നു, വേഗം വാ മോളെ. സ്കൂളിൽ പോകാൻ സമയമായില്ലേ?”
അവൾ പതുക്കെ പടികൾ ഇറങ്ങി താഴേക്ക് ചെന്നു. ഡൈനിംഗ് ടേബിളിൽ അച്ഛൻ ചായ കുടിച്ചു തീർക്കാറായിരുന്നു. മാളവിക വന്നു കസേര വലിച്ചിട്ടപ്പോൾ അച്ഛൻ അവളെ ഒന്ന് നോക്കി. ആ നോട്ടത്തിൽ ദേഷ്യവും ഗൗരവവും കലർന്നിരുന്നു. പണിക്കാരെ താമസിപ്പിക്കുന്ന കാര്യത്തിൽ അവൾ കാണിച്ച എതിർപ്പ് അദ്ദേഹത്തെ അത്രമേൽ ചൊടിപ്പിച്ചിരുന്നു.
അച്ഛൻ: (ഗ്ലാസ് മേശപ്പുറത്ത് ശബ്ദത്തോടെ വെച്ചുകൊണ്ട്) “പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ?അത്രയും പറഞ്ഞ് അച്ഛൻ കസേരയിൽ നിന്ന് എഴുന്നേറ്റ് ദേഷ്യത്തോടെ ഉമ്മറത്തേക്ക് നടന്നു. മാളവിക ഒന്നും മിണ്ടാതെ ചായ ഗ്ലാസ് കയ്യിലെടുത്തു.
അവളുടെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.അമ്മ: “സാരമില്ല മാളൂ… അച്ഛന്റെ സ്വഭാവം അറിയില്ലേ? നീ അത് വിട്ടേക്ക്. കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ?”
മാളവിക: “വേണ്ടമ്മേ, വിശപ്പില്ല. ഈ ചായ മതി.ചായ കുടി കഴിഞ്ഞ് മാളവിക ബാഗും എടുത്ത് ഇറങ്ങി. ഉമ്മറത്ത് അച്ഛൻ ഇപ്പോഴും ഇരിപ്പുണ്ടായിരുന്നു.
മാളവിക: “അച്ഛാ… ഞാൻ പോകുന്നു.”
അച്ഛൻ പത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു, ഒരു മറുപടിയും പറഞ്ഞില്ല. തന്റെ മകളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം ആ ദേഷ്യം പ്രകടിപ്പിച്ചു കൊണ്ടിരുന്നു. മാളവികയുടെ ഉള്ളിലൊരു വിങ്ങൽ തോന്നി.
