എന്നിട്ട് മനാഫ് ഡ്രസ്സ് മാറി പതിവുപോലെ രണ്ടാളും രണ്ടു ബൈക്കിലായി യാത്രയായി. ഹോസ്പിറ്റലിൽ എത്തിയപ്പോൾ നിഷാന ഡ്രസ്സ് മാറും മുന്നേ ഷെലിന്റെ റൂമിലേക്ക് പോയി. കണ്ണടച്ചു കിടക്കുകയായിരുന്നു അവൻ. നിഷാന വന്നതൊന്നും അവൻ അറിഞ്ഞില്ല. അവൾ തൊട്ടു നോക്കിയപ്പോൾ നല്ല ചൂടുണ്ട്. ചെറുതായി വിറക്കുന്നും ഉണ്ട്. അവൾ വേഗം നഴ്സിനെ വിളിച്ചു. ജർമനിയിൽ ആണ് സംസാരം . ” എപ്പോളാണ് മരുന്ന് കൊടുത്തത്.
” നേഴ്സ് : ” കുറച്ചു മുന്നേ ആണ് മേടം ” സംസാരം കേട്ട് ഷെലിൻ കണ്ണുതുറന്നു നോക്കി. കുളിരു കാരണം തന്റെ പുതപ്പ് ഒന്നൂടി ചേർത്തു പിടിച്ചു അവൻ. നിഷാന :” ഇൻജെക്ഷൻ എടുത്തിരുന്നോ? ” നേഴ്സ് : “എടുത്തിരുന്നു ” നിഷാന :” ഭക്ഷണം കഴിച്ചിരുന്നോ ” നേഴ്സ് :” അതറിയില്ല മേടം, അയാളുടെ കൂടെ ആരും ഉണ്ടായിരുന്നില്ല ” നിഷാൻ :” എന്താടോ ഇത്, രണ്ട് ഇൻജെക്ഷൻ ആണ് എടുക്കുന്നെ, അപ്പൊ ഭക്ഷണം കഴിച്ചോ എന്ന് അന്യോഷിക്കേണ്ടേ ” അവൾ ഷെലിന്റെ അടുത്തിരുന്നു. ” ഷെലിനെ കൂടത്തിൽ ആരേലും ഇല്ലെങ്കിൽ ബുദ്ധിമുട്ടാകുല്ലോടാ ”
ഷെലിൻ : ” അവന്മാർ രാവിലെ വരെ ഉണ്ടാരുന്നു. മുഴുവൻ നേരം നിക്കാൻ ആരുമില്ല ചേച്ചി ” നിഷാന നഴ്സിനോട് പറഞ്ഞു :” ഇയ്യാളുടെ ബൈസ്റ്റാൻഡേർ ആയിട്ട് എന്റെ പേര് ചേർത്തോളു. ഞാൻ സാറിനോട് സംസാരിച്ചോളാം. ” നേഴ്സ് ” ശെരി മേടം ” എന്നുപറഞ്ഞു പുറത്തേക്കിറങ്ങി. ” ഷെലിനെ എന്തേലും കഴിച്ചാരുന്നോ ” നിഷാന ചോദിച്ചു. “ഭക്ഷണം വാങ്ങി വെച്ചിട്ടുണ്ട്. പക്ഷെ കഴിച്ചില്ല. ” ” ഞാൻ പോയ് ഒന്ന് ഡ്രസ്സ് മാറി വരാം,” അതും പറഞ്ഞു നിഷാന പോയി.
നഴ്സിന്റെ യൂണിഫോം ഇട്ട് വേഗം തിരികെയെത്തി. എന്നിട്ട് ഷെലിന്റെ പുതപ്പ് മാറ്റി തണുത്ത വെള്ളം കൊണ്ട് ദേഹം തുടച്ചുകൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ചൂട് കുറഞ്ഞു. അവൾ ഷെലിനെ എണീപ്പിച്ചിരുത്തി ഭക്ഷണം കൊടുത്തു. ഷെലിന്ന് അവൾ ഫോൺ നമ്പർ കൊടുത്തു. ” എന്ത് ആവശ്യം ഉണ്ടേലും എന്നെ വിളിക്കണം, നീ എന്റെ ബന്ധുവാണ് എന്നാണ് ഞാൻ പറഞ്ഞിരിക്കുന്നെ, അതുകൊണ്ട് എനിക്ക് കൂടെ നിക്കാം, ലീവ് മാർക്ക് ചെയ്യുകയും വേണ്ട ” നിഷാന പറഞ്ഞു. ” താങ്ക് യു ചേച്ചി, അവന്മാർക്ക് ക്ലാസ്സ് ഉള്ളത്കൊണ്ട് പോകാതെ പറ്റില്ലല്ലോ,
Adipoli thudakkam
കൊള്ളാം. തുടരുക ?
Bro kidu..
Ethu manafinte point of viewil psrayuvsnnel nannayirikkum……..mansf kanunathellamayitt ezhthumo
Waiting ????
Pwolichunne????
വൗ….. സൂപ്പർ തുടക്കം…..
അടിപൊളി തീം……
????
Thanx bro