?മാമന്റെ മോൾ [Abhi Amisha] 558

അച്ഛന്റെ ഒരു അകന്ന ബന്ധുവിന്റെ മകൾ ആണ് അഞ്ചു. ഞങ്ങൾ രണ്ടു പേരും ഒരേ പ്രായം ആണ്. അവൾക് ഒരു ചേച്ചി ഉണ്ട് ആരതി. അവരുമായി ഞാൻ അത്ര കമ്പനി ഒന്നും അല്ല അതുകൊണ്ട് തന്നെ അഞ്ജുവിലേക്ക് അടുക്കുക എന്നത് കുറച്ച് പ്രയാസം തന്നെ ആയിരുന്നു…….. അങ്ങനെ ഞങ്ങളുടെ റിസൾട്ട്‌ ഒക്കെ വന്നു ഞാൻ തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങി പാസ്സായി അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്ന്. അവൾക്കും നല്ല മാർക്ക്‌ ഉണ്ടായിരുന്നു. പ്ലസ് വണ്ണിൽ അവളും എന്റെ സ്കൂളിൽ തന്നെ വരണം എന്ന് ഞാൻ പ്രാർത്ഥിച്ചു പക്ഷേ ഒന്നും നടന്നില്ല. അവൾ ഗേൾസ് സ്കൂളിൽ ആണ് ചേർന്നത്…. അങ്ങനെ ഒരു വിധത്തിൽ പ്ലസ് ടു കഴിച്ഛ് കൂട്ടി. ഞാൻ ഡിപ്ലോമക്ക് ചേർന്നു.. കഴിഞ്ഞ തവണത്തെ പോലെ ഞാൻ പ്രാർത്ഥിക്കാൻ ഒന്നും പോയില്ല.. പക്ഷ അവിചാരിതമായി അവൾ എന്റെ ക്ലാസ്സിൽ തന്നെ വന്നു.. അപ്പോൾ എനിക്ക് ഉണ്ടായ സന്തോഷതിന് കണക്കുണ്ടായിരുന്നില്ല. പക്ഷേ ആ സന്തോഷം മുഴുവൻ പെട്ടെന്ന് തന്നെ പോയി. എന്നെ അറിയാമായിരുന്നിട്ട് കൂടി അവൾ എന്നെ മൈൻഡ് ചെയ്തത് പോലുമില്ല. അത് എനിക്ക് വളരെ വിഷമം ആയി.. ആദ്യമൊക്കെ അവളോട് സംസാരിക്കാൻ ശ്രമിക്കുമായിരുന്നെങ്കിൽ പതിയെ അതും ഞാൻ നിർത്തി കാരണം ദിവസങ്ങൾ പോകുംതോറും അവളുടെ അഹങ്കാരം കൂടി വരികയാണ് ചെയ്തത്… സങ്കടം ഒത്തിരി ഉണ്ടായിരുന്നിട്ടും അതെല്ലാം മാറ്റാൻ എന്നെ സഹായിച്ചത് ഹരി ആണ്. ഹരി അവനാണു എന്റെ ചങ്ക് ബ്രോ. അഞ്ചാം ക്ലാസ്സ്‌ മുതൽ ഞങ്ങൾ ഒരുമിച് ആണ്. എന്റെ എല്ലാ കാര്യങ്ങളും അവന് അറിയാം…

എന്താണെന്ന് അറിയില്ല കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അവൾ എന്നോട് വന്നു സംസാരിക്കാൻ തുടങ്ങി. പിന്നെ അത് പതിവായി മാറി.എല്ലാ ദിവസവും ഞങ്ങൾ സംസാരിക്കും. ഹരിയും അവളുമായി കൂട്ടായി. അതൊരു തുടക്കം മാത്രം ആയിരുന്നു. പതിയെ പതിയെ ഞാൻ എന്റെ ഇഷ്ടം അവളെ അറിയിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. അവൾക്കും അത് മനസ്സിലായി തുടങ്ങിയപ്പോൾ ഞാൻ രണ്ടും കല്പിച്ചു അവളെ പ്രൊപ്പോസ് ചെയ്തു… അവളുടെ മുഖത്ത് ഞാൻ അസ്വാഭാവികമായി ഒന്ന് കേട്ടപോലത്തെ ഒരു ഫീൽ കണ്ടില്ല. അവൾ ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു എന്ന് എനിക്ക് മനസ്സിലായി. അവളുടെ പ്രതികരണം എന്താണെന്ന് അറിയാൻ കാത്തിരുന്ന എന്നെ നിരാശനാക്കി ഒന്നും മിണ്ടാത്തെ അവൾ പോയി……………..

പിന്നീട് ഉള്ള രണ്ട് ദിവസം അവധി ആയിരുന്നു. ആ രണ്ട് ദിവസം ഞാൻ ആകെ ടെൻഷൻ അടിച്ചു ഇരിക്കുകയായിരുന്നു………….

എങ്ങനെ രണ്ടു ദിവസം കഴിച്ചു കൂട്ടി എന്നിട്ട് എനിക്കറിയില്ല…. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ക്ലാസ്സിൽ പോയി… അവളെ കണ്ടപ്പോൾ തന്നെ ഞാൻ ആകെ വല്ലാതെ ആയി. നെഞ്ചിടിപ്പ് കൂടുന്നു ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ ഒക്കെ ഒരു തോന്നൽ……..

ഞാൻ പ്രതീക്ഷിച്ചത് അവൾ എല്ലാവരുടെയും മുൻപിൽ വച്ച് എന്നെ നാറ്റിക്കും എന്നാണ്.. പക്ഷേ സംഭവിച്ചത് മറിച്ചും.. അവൾ എന്നോട് തിരിച്ചു ഇഷ്ടമാണെന്ന് പറയുകയാണ് ഉണ്ടായത്.. വല്യ സംഭവം ഒന്നും അല്ല ഒരു സിമ്പിൾ ലവ് സീൻ.. പക്ഷേ എന്റെ കിളിപോയി എന്നത് സാരം.. കാരണം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവൾ എന്നെ ഇഷ്ടപെടും എന്ന്… ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെടാൻ മാത്രം ഉള്ള സൗന്ദര്യമോ സ്വഭാവ സവിശേഷതയോ എനിക്ക് ഉണ്ടായിരുന്നില്ല…………………………..

പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു.. ക്ലാസ്സിൽ എല്ലാവരും അറിഞ്ഞിരുന്നു ഞങ്ങളുടെ കാര്യം അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ആരെയും ഒളിക്കേണ്ടി വന്നില്ല….

The Author

Abhi

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.........

87 Comments

Add a Comment
  1. Bro next part..?

  2. Bro കഥ അടിപൊളി ആണ് ട്ടോ അടുത്ത prt കാത്തിരിക്കുന്നു അത് എപ്പോഴാ അപ്‌ലോഡ് ചെയുന്നത്

  3. ഈ കഥയുടെ ബാക്കി എവിടെ

  4. ഈ കഥയുടെ ബാക്കി കഥകളിൽ ആയിരിക്കും ഇടുക. Stay tuned..

  5. e kadha poorthiyukkumo

  6. Please continue and do complete the story. It’s my humble request.

    Please please please!!!!

  7. Bro ittittu pokalle..nalla kathayanu..continue

  8. Evde story evde

  9. Bro next part ennnna

  10. Moneee… poliyanallo… nalla mood und vaayikan.. nalla floww… thakartholutta. Adutha part… mosham aakaruth

  11. വിരഹ കാമുകൻ????

    കഥ പൊളിച്ചു തുടക്കം കണ്ടപ്പോൾ ഓർത്തു ഫുൾ ഈയൊരു പാർട്ടിൽ കാണുമെന്ന് ആ ഒരു വിശ്വാസത്തിൽ ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️

  12. thudakkam kollam , pls continue bro

  13. Ithinte balanceum mood illa enn paranj kalayalle 2ndum vegom venom

    1. Pettenn idam bro

      1. എപ്പോ ഇടാം എന്ന് ഇപ്പൊ പറ

  14. Machane kollaam abhiyude sondham achu balance onn vegom idumo please

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *