?മാമന്റെ മോൾ [Abhi Amisha] 558

കോളേജ് പഠനം കഴിഞ്ഞതോടെ തമ്മിൽ കാണാൻ ഉള്ള അവസരം ഇല്ലാതായി. വല്ലപ്പോഴും പുറത്തു വച്ചു കാണും അത്ര തന്നെ. എന്നാൽ ഫോണിലൂടെ ഞങ്ങൾ ഞങ്ങളുടെ ബന്ധം തുടർന്നു പോന്നിരുന്നു…

കോളേജ് പഠനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും എനിക്ക് ജോലി ഒന്നും തന്നെ ശെരിയായില്ല. അഞ്ചുവിന് നാട്ടിൽ തന്നെ ഉള്ള ഒരു നല്ല കമ്പനിയിൽ ജോലി കിട്ടി…
അപ്പോഴും ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നു ഞങ്ങൾ ഹാപ്പി ആയിരുന്നു…

അങ്ങനെ പോകുമ്പോൾ ഒരു ദിവസം. അവൾ ചേച്ചിയെ കാണാൻ അങ്ങോട്ട് പോയി. ഞങ്ങൾ തമ്മിൽ കണ്ടിട്ടും കുറച്ച് ആയിരുന്നു. അതുകൊണ്ട് ഞാനും അങ്ങോട്ട് പോയി……..

കണ്ണൻ ചേട്ടൻ പുറത്ത് എവിടെയോ പോയിരിക്കുക ആയിരുന്നു ഞങ്ങൾ എല്ലാവരും സംസാരിച്ച ഇരുന്നു.. അപ്പോഴും എന്റെ ജോലി കാര്യം ആണ് അവിടെയും ചർച്ചാവിഷയം ആയത്. എല്ലാം സഹിച് ഇരുന്നു…. കണ്ണൻ ചേട്ടൻ വന്നപ്പോൾ ആണ് പ്രശ്നം മുഴുവനും തുടങ്ങിയത്. ഞാനും അഞ്ജുവും തമ്മിൽ ഉള്ള ഡിങ്കോൾഫി ഒക്കെ എല്ലാവർക്കും മനസ്സിലായല്ലോ അതാണ് സംഭവം..
സാധാരണ രീതിക്ക് കുറച്ച് വഴക്കും ഉപദേശവും ഒക്കെയേ കാണു എന്ന് വിചാരിച്ച എനിക്ക് തെറ്റി.. പുള്ളി എന്നെ വളരെ മോശം ആയാണ് ട്രീറ്റ്‌ ചെയ്തത്…. അഞ്ജുവിന്റെ സ്റ്റാറ്റസ് ഉം എന്റെ സ്റ്റാറ്റസും ചേരില്ല പോലും. അതൊക്കെ സഹിച് ഇരുന്നെങ്കിലും എന്നെകൊണ്ട് ആർക്കും ഒരു ഉപകാരം ഇല്ലെന്നും മാറ്റിയും എന്നെ തരം താത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി പോന്നു….. എനിക്ക് കരച്ചിൽ വന്നു കാരണം എന്റെ സ്വന്തം ചേട്ടൻ ആയാണ് കണ്ണേട്ടനെ കണ്ടിരുന്നത് അപ്പോൾ ചേട്ടൻ തന്നെ എന്നെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല…

പിന്നീട് കുറച്ച് ദിവസം ഞാനും അഞ്ജുവും തമ്മിൽ ഒരു ആശയവിനിമയവും ഉണ്ടായിരുന്നില്ല…….

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ആണ് ഞാൻ അറിഞ്ഞത് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന്. അതറിഞ്ഞപ്പോൾ തന്നെ ഞാൻ അവളെ കാണാൻ പോയി…..
അവൾക് താല്പര്യ ഇല്ലാതെ ആയിരിക്കും ഈ കല്യാണം ഉറപ്പിച്ചത എന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ എല്ലാ കണക്കുകൂട്ടലുകളും അവൾ തെറ്റിച്ചു…..
നല്ല സാമ്പത്തികവും ജോലിയും കാണാൻ എന്നെക്കാളും നല്ല ഒരുത്തനെ കണ്ടപ്പോൾ അവൾ മറുകണ്ടം ചാടി.. അവളെ കുറ്റം പറയാൻ പറ്റില്ല കാരണം ജോലിയും കൂലിയും ഇല്ലാത്ത എന്നെ നോക്കിയിരിക്കുന്നത് ലോക മണ്ടത്തരം അല്ലെ.. മാത്രമല്ല എന്റെ ചേട്ടൻ തന്നെ എതിരാണ്…….

അന്ന് ഒരു കാര്യം ഞാൻ മനസ്സിലാക്കി ഒരിക്കലും നമ്മളെ വിട്ട് പോകില്ല എന്ന് പറയുന്ന പെണ്ണുങ്ങളെ ഒരു കാലത്തും വിശ്വസിക്കരുത് എന്ന്…….

അവളെ കണ്ടിട്ട് വന്നപ്പോൾ തന്നെ ഞാൻ ജീവച്ഛവം പോലെ ആയി….. ആരോടും ഒന്നും പറയാതെ അന്ന് രാത്രി നാട് വിട്ടു……..
ആദ്യം ഒക്കെ ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു.. പക്ഷേ പതിയെ അത് ഒരു വാശിയായി മാറി.. എന്നെ പരിഹസിച്ചവരുടെ മുന്നിൽ ജീവിച്ചു കാണിക്കണം എന്നാ വാശി… ഗൾഫിൽ ഒരു ജോലി ശെരിയായിരുന്നു അതറിയുമ്പോൾ കണ്ണേട്ടന്റെ മനസ്സു മാറും എന്ന് വിചാരിച്ചിരുന്നപ്പോഴാണ് ഇതെല്ലാം.. പിന്നെ ആരോടും ഒന്നും പറയാൻ നിന്നില്ല…..

ഗൾഫിൽ പോയി കഴിഞ്ഞാണ് അച്ഛനെയും അമ്മയെയും വിളിച്ചു പറഞ്ഞത് തന്നെ.. ഞാൻ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ ആരും അറിയരുത് എന്നും ഞാൻ അവരോട് ചട്ടം കെട്ടി…….. സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു… ഇതിനിടക്ക് കീർത്തിയുമായി മാത്രം കോൺടാക്ട് ഉണ്ടായിരുന്നു. അവൾ അത് ആരോടും പറയില്ല എന്നാ ഉറപ്പു എനിക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്…..

The Author

Abhi

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.........

87 Comments

Add a Comment
  1. Bro next part..?

  2. Bro കഥ അടിപൊളി ആണ് ട്ടോ അടുത്ത prt കാത്തിരിക്കുന്നു അത് എപ്പോഴാ അപ്‌ലോഡ് ചെയുന്നത്

  3. ഈ കഥയുടെ ബാക്കി എവിടെ

  4. ഈ കഥയുടെ ബാക്കി കഥകളിൽ ആയിരിക്കും ഇടുക. Stay tuned..

  5. e kadha poorthiyukkumo

  6. Please continue and do complete the story. It’s my humble request.

    Please please please!!!!

  7. Bro ittittu pokalle..nalla kathayanu..continue

  8. Evde story evde

  9. Bro next part ennnna

  10. Moneee… poliyanallo… nalla mood und vaayikan.. nalla floww… thakartholutta. Adutha part… mosham aakaruth

  11. വിരഹ കാമുകൻ????

    കഥ പൊളിച്ചു തുടക്കം കണ്ടപ്പോൾ ഓർത്തു ഫുൾ ഈയൊരു പാർട്ടിൽ കാണുമെന്ന് ആ ഒരു വിശ്വാസത്തിൽ ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️

  12. thudakkam kollam , pls continue bro

  13. Ithinte balanceum mood illa enn paranj kalayalle 2ndum vegom venom

    1. Pettenn idam bro

      1. എപ്പോ ഇടാം എന്ന് ഇപ്പൊ പറ

  14. Machane kollaam abhiyude sondham achu balance onn vegom idumo please

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *