?മാമന്റെ മോൾ [Abhi Amisha] 558

മാമന്റെ മോൾ

Mamante Mol | Author : Abhi Amisha

 

എല്ലാവർക്കും നമസ്കാരം.ഞാൻ ഒരു പുതിയ കഥയുമായി എത്തിയിരിക്കുകയാണ്. വെറുതെ ഇരുന്നപ്പോൾ മനസ്സിൽ തോന്നിയ ഒരു കഥയാണ് ഇത്. നിങ്ങൾക് എല്ലാവർക്കും ഇഷ്ടപ്പെടുമോ എന്ന് അറിയില്ല എന്തായാലും വായിച്ച് അഭിപ്രയം പറയുക. പിന്നെ എന്റെ ആദ്യ കഥയായ അഭിയുടെ സ്വന്തം അച്ചുവിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി………………… 

..തലയിൽ എന്തോ ഇഴയുന്ന പോലെ തോന്നിയപ്പോൾ ആണ് ഉറക്കം എഴുന്നേറ്റത്.. നോക്കിയപ്പോൾ അവളുടെ വിരലുകൾ ആണ് എന്റെ മുടിയിഴകൾ തഴുകുന്നത്.

കീർത്തി എന്നാ കീർത്തന അതാണ് അവളുടെ പേര്.. എന്റെ ഭാര്യ.. എന്റെ മാമന്റെ മകൾ. ഇപ്പോഴും നടന്നതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല. കീർത്തി എന്റെ ഭാര്യ ആയതാണ് ഒട്ടും വിശ്വസിക്കാൻ പറ്റാത്ത കാര്യം.. എന്റെ മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി അവളെ ഞാൻ അങ്ങനത്തെ രീതിയിൽ കണ്ടിരുന്നില്ല.. പക്ഷേ അവൾ എന്നെ സ്നേഹിച്ചിരുന്നു……
അവൾ എന്തിനു എന്നെ ഇത്രയും സ്നേഹിച്ചു. അവളുടെ സ്നേഹം ഏറ്റു വാങ്ങാൻ ഉള്ള അർഹത എനിക്ക് ഉണ്ടോ.. ഒരിക്കൽ പോലും അവൾ എന്നോട് സൂചിപ്പില്ല ഈ കാര്യം…. അല്ല അവൾ പറഞ്ഞിരുന്നെങ്കിലും കാര്യം ഇല്ല പത്താം ക്ലാസ്സ്‌ മുതൽ അവൾ ആയിരുന്നു എന്റെ മനസ്സിൽ.. അഞ്ജലി…………

എന്തെല്ലാം ആണ് എന്റെ ജീവിതത്തിൽ ഈ ഇടക്കാലം കൊണ്ട് സംഭവിച്ചത്.. എന്റെ ഓർമ്മകൾ പതിയെ പഴയ കാര്യങ്ങളിലേക്ക് പോയി……..

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.. അച്ഛന്റെ ഒരു ബന്ധുവിന്റെ കല്യാണത്തിന് പോയപ്പോൾ ആണ് അവളെ ആദ്യമായി കാണുന്നത്.. എന്റെ അഞ്ജുവിനെ.. അല്ല എന്റെ അഞ്ചു അല്ല മറ്റാരുടെയോ അഞ്ചു..

അവളെ കണ്ടപ്പോൾ തന്നെ എന്തോ പ്രേത്യകത അവളിൽ എനിക്ക് തോന്നി. അത് വളർന്നു പ്രണയം ആയി മാറി….

സോറി ഇത്രയും നേരം ആയിട്ടും ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. ഞാൻ നവീൻ. എല്ലാവരും നവി എന്ന് വിളിക്കും. അച്ഛൻ രാജു. അമ്മ സീമ. ഇവരുടെ രണ്ടു പേരുടെയും ഏക മകൻ. അച്ഛന് കൂലിപ്പണി ആണ്. അമ്മ പക്കാ വീട്ടമ്മ…..

ഞാൻ ഒറ്റ മകൻ ആയിരുന്നെങ്കിലും എനിക്ക് ചേട്ടനും ചേച്ചിമാരും അനിയത്തിമാരും ഒക്കെ ഉണ്ടായിരുന്നു. അതെ എന്റെ അമ്മാവന്മാരുടെ മക്കൾ തന്നെ. അമ്മക്ക് മൂന്നു ആങ്ങളമാരാണ്.അമ്മയാണ് ഏറ്റവും ഇളയത് . മൂത്ത മാമന് രണ്ടു പെണ്മക്കൾ ഒന്ന് ചേച്ചി ആണ് പേര് കാർത്തിക ഇളയത് കീർത്തന (മനസ്സിലായല്ലോ അല്ലെ )എന്നനേക്കാൾ ഒരു വയസ്സിനു ഇളയതാണ് കീർത്തി. രണ്ടാമത്തെ അമ്മാവന് രണ്ടു മക്കൾ ചേട്ടനും ചേച്ചിയും രണ്ടു പേരും എന്നേക്കാൾ മൂത്തത് ആണ്. ചേട്ടൻ അക്ഷയ് കണ്ണൻ എന്ന് എല്ലാരും വിളിക്കും. ചേച്ചി ആര്യ അമ്മു എന്ന് വിളിക്കും ചേച്ചി ആണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മൂത്തത്. ഇളയ അമ്മാവന് ഒറ്റ മകൾ നവ്യ… ഞങ്ങൾ എല്ലാവരും നല്ല കമ്പനി ആയിരുന്നു.. എന്നിരുന്നാലും ഞാൻ കാർത്തു ചേച്ചിയായി വളരെ അറ്റാച്ഡ് ആയിരുന്നു. അവൾ ആയിടുന്നു എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി.. അഞ്ജുവിന്റെ കാര്യവും അവളോട് പറഞ്ഞിരുന്നു. പൊതുവെ ഈ കാര്യത്തിൽ ഒരു ചേച്ചിമാരും അങ്ങനെ സപ്പോർട്ട് ചെയ്യാറില്ല അവളും അതുപോലെ തന്നെ പറഞ്ഞ്. പക്ഷേ ചേട്ടായിയോട് പറഞ്ഞ് കൊടുത്തില്ല. എനിക്ക് ആകെ പേടി ഉള്ളത് കണ്ണൻ ചേട്ടനെ മാത്രം ആണ് എന്നേക്കാൾ 9 വയസിനു മൂത്തത് ആണ് പുള്ളി……. അങ്ങനെ ഞാൻ അഞ്ജുവിനെ മനസ്സിൽ കൊണ്ട് നടന്നു…

The Author

Abhi

തോൽവികൾ ഏറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.........

87 Comments

Add a Comment
  1. Bro next part..?

  2. Bro കഥ അടിപൊളി ആണ് ട്ടോ അടുത്ത prt കാത്തിരിക്കുന്നു അത് എപ്പോഴാ അപ്‌ലോഡ് ചെയുന്നത്

  3. ഈ കഥയുടെ ബാക്കി എവിടെ

  4. ഈ കഥയുടെ ബാക്കി കഥകളിൽ ആയിരിക്കും ഇടുക. Stay tuned..

  5. e kadha poorthiyukkumo

  6. Please continue and do complete the story. It’s my humble request.

    Please please please!!!!

  7. Bro ittittu pokalle..nalla kathayanu..continue

  8. Evde story evde

  9. Bro next part ennnna

  10. Moneee… poliyanallo… nalla mood und vaayikan.. nalla floww… thakartholutta. Adutha part… mosham aakaruth

  11. വിരഹ കാമുകൻ????

    കഥ പൊളിച്ചു തുടക്കം കണ്ടപ്പോൾ ഓർത്തു ഫുൾ ഈയൊരു പാർട്ടിൽ കാണുമെന്ന് ആ ഒരു വിശ്വാസത്തിൽ ഒറ്റയിരുപ്പിന് വായിച്ചു❤️❤️❤️

  12. thudakkam kollam , pls continue bro

  13. Ithinte balanceum mood illa enn paranj kalayalle 2ndum vegom venom

    1. Pettenn idam bro

      1. എപ്പോ ഇടാം എന്ന് ഇപ്പൊ പറ

  14. Machane kollaam abhiyude sondham achu balance onn vegom idumo please

    1. Ok bro

Leave a Reply

Your email address will not be published. Required fields are marked *