അവള്‍ വിഷമത്തോടെ പറഞ്ഞു.
“ഒന്നുമില്ലാതില്ല. എന്തെന് വെച്ചാല്‍ പറ മമ്മി?”
സോഫിയാ ഒന്ന് സംശയിച്ചു. പറയണോ വേണ്ടയോ?
എടാ നമുക്ക് ഒന്നുരണ്ടു മാസം നമ്മുടെ കരിമ്പനാലിലെ വീട്ടില്‍ താമസിച്ചാലോ?”
ജീവിത്തിലെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ വാക്കുകള്‍ കേട്ടത് പോലെ അവന്‍ അവളെ മിഴിച്ചു നോക്കി.
“എന്താ പറഞ്ഞെ?”
അവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു.
“എടാ പൊട്ടാ, നമ്മുടെ കരിമ്പനാലിലെ വീടില്ലേ? അവിടെ ഈ ഏപ്രില്‍ മേയ് മാസം പോയി താമസിച്ചാലോ എന്ന്?”
“വെള്ളോം വെളിച്ചോം ആള്താമസോം മനുഷ്യരും ഒന്നും ഇല്ലാത്ത ആ പട്ടിക്കാട്ടിലോ? എന്തിന്?”
പ്രതികരണം പ്രതീക്ഷിച്ചത് തന്നെ ആയത് കൊണ്ട് അവള്‍ക്ക് വിഷമം ഒന്നുമുണ്ടായില്ല.
“വെള്ളം ഒക്കെ ഒണ്ട്. ”
അവള്‍ പറഞ്ഞു.
“വീട്ടീന്ന്‍ നോക്കിയാ കാണാം നല്ല സുന്ദരന്‍ പുഴ. വെളിച്ചോം ഉണ്ട്. താഴത്തെ കവലേലെ ദാമോദരന്‍ ചേട്ടനാ എല്ലാ മാസോം പോയി മിനിമം ചാര്‍ജ്ജ് കറന്റ് ബില്ല് ആടയ്ക്കുന്നെ. പിന്നെ ആള്‍ത്താമസോം മനുഷ്യരും. ആരും അടുത്ത് താമസക്കാര് ഇല്ലാന്ന് വെച്ചെന്താ? കൊള്ളക്കാര് ഒന്നും വരില്ലല്ലോ!”
“പക്ഷെ എന്തിനാ മമ്മി അങ്ങോട്ട് പോകുന്നെ?”
ഒട്ടും ഇഷ്ടമാകാതെ റോമിയോ തിരക്കി.
“എടാ കൊച്ചേ ഡോക്റ്റര്‍ പറഞ്ഞില്ലേ, മരുന്ന് കഴിക്കുന്ന കാലത്തെങ്കിലും ദേഹത്ത് അധികം ചൂടടുപ്പിക്കരുത് എന്ന്? ഈ പോക്ക് പോയാല്‍ ഏപ്രില്‍ മേയ് മാസം ഭയങ്കര ചൂടാരിക്കും!”
അപ്പോഴാണ് റോമിയോയ്ക്ക് കാര്യം മനസ്സിലായത്.
പട്ടണത്തില്‍ നിന്ന് ഏകദേശം അറുപത് കിലോമീറ്റര്‍ ദൂരത്താണ് കരിമ്പനാല്‍. നിറയെ മലകളാണ്. മലനിറയെ ഇടതൂര്‍ന്ന നിബിഡ വനവും. അവിടെ റിസോര്‍ട്ട് പണിയണം എന്നുദ്ദേശിച്ച് റോമിയോയുടെ പപ്പാ സ്ഥലം വാങ്ങിയിരുന്നു. നല്ല ഒരു കെട്ടിടവും അടിസ്ഥാനസൌകര്യങ്ങളുമൊക്കെ തയ്യാറാക്കുകയും ചെയ്തതാണ്. അപ്പോഴാണ് കോവിഡിന്‍റെ കടന്നുവരവ്. അതുകൊണ്ട് പിന്നെ ആ വഴിക്ക് പോയിട്ടില്ല.
കെട്ടിടം നില്‍ക്കുന്നത് കരിമ്പനാല്‍ പുഴയുടെ കരയിലാണ്. ശാന്തമായ അന്തരീക്ഷം. എങ്കിലും രണ്ടുമാസമൊക്കെ അവിടെ താമസിക്കുക എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അവന് ശ്വാസം മുട്ടലുണ്ടായി.
“എന്‍റെ പോന്നെ ഒന്ന്‍ സമ്മതിക്കെടാ. മമ്മീടെ സ്കിന്‍ എങ്ങനെയെങ്കിലും ഒന്ന് ഭേദാകട്ടെ”
സോഫിയ കെഞ്ചുന്ന സ്വരത്തില്‍ പറഞ്ഞു.
“ഓക്കെ ശരി!”
മനസ്സില്ലാമനസ്സോടെ അവന്‍ പറഞ്ഞു.
അത് കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷമായി. ഒറ്റയ്ക്ക് അവിടെ താസിക്കുകയെന്നു വെച്ചാല്‍ അസാധ്യമാണ്. റോമിയോയ്ക്ക് ഇവിടെ നിന്ന് മാറി നില്‍ക്കുക എന്ന് പറയുന്നത് ഒട്ടും ഇഷ്ടമുള്ള ഏര്‍പ്പാടല്ല എന്നവള്‍ക്ക് അറിയാം. കൂട്ടുകാരും പെണ്‍കുട്ടികളുടെ വായ്നോട്ടവുമൊക്കെ നഷ്ടമാകും. അതോര്‍ത്തപ്പോള്‍ അവള്‍ സ്വയം പുഞ്ചിരിച്ചു.
“ഉം? എന്താ?”

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.