അപ്പോഴൊന്നും മമ്മി ഇതുപോലെ ഒന്നും പറഞ്ഞിട്ടില്ല.
“അത് പോട്ടെ! മമ്മിയ്ക്ക് എന്താ പറയാനുള്ളത്?”
“അതോ!”
പെട്ടെന്നോര്‍ത്ത് സോഫിയ പറഞ്ഞു.
“എടാ കൊച്ചേ ആദ്യമായിട്ട് നിന്നോട് സോറി…”
“സോറിയോ? എന്നേത്തിന്?”
“എടാ ഇങ്ങോട്ട് വരാനുള്ള ശരിക്കുള്ള കാരണം ഞാന്‍ നിന്നോട് പറഞ്ഞില്ല.”
“ശരിക്കുള്ള കാരണമോ? എന്ത് കാരണം? മംമിയെന്താ ഈ പറയുന്നേ?”
“അതേടാ കുട്ടാ. ഇങ്ങോട്ട് വന്നതിന്‍റെ റിയല്‍ റീസന്‍ സ്കിന്‍ പ്രൊട്ടക്ഷന്‍ ഒന്നുമല്ല.”
“പിന്നെ? പിന്നെയെന്നാ?”
“പപ്പേട്ടനെയും ഗിരിരാജിനെയും കാണാന്‍,”
“പപ്പേട്ടന്‍? ഗിരിരാജന്‍? അതാരാ? ഇവിടെ ഉള്ള ആളുകള്‍ ആണോ?”
“ഇവിടെയുള്ള ആളകളല്ലല്ല. ഇവരൊക്കെ ഇപ്പം കൊറിയേലാണ്. ഇങ്ങോട്ട് വരും. നാളെ.”
“കൊറിയ? സൌത്ത് കൊറിയ?”
“അല്ല! നോര്‍ത്ത്!”
“നോര്‍ത്ത് കൊറിയേന്നോ? നാളെയോ? മമ്മി എന്താ ഈ പറയുന്നേ? എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.”
സോഫിയാ ഒന്ന് കൂടി ചാഞ്ഞിരുന്നു.
ഒരിറക്ക് മദ്യം കൂടി കുടിച്ചു.
കണ്ണുകള്‍ തിരുമ്മി പുറത്തേക്ക് നോക്കി.
അകലെ വെയില്‍ വീണ മലകളിലേക്ക് നോക്കി.
അവിടെ നിന്നും ആരുടെയോ പാട്ടിന്‍റെ നേര്‍ത്ത ശബ്ദത്തിലേക്ക് ഒരു നിമിഷം അവള്‍ കാതോര്‍ത്തു.
“പപ്പേട്ടന്‍ അല്ലെങ്കില്‍ പത്മകുമാര്‍ മാധവന്‍ മമ്മീടെ നൈബര്‍ ആരുന്നു. ഗിരിരാജന്‍ കൊല്ലത്ത് ടൌണില്‍. ഞങ്ങള്‍ മൂന്നും ക്ലാസ് മേറ്റ്സാ.”
“ഓക്കേ”
സോഫിയ ഗ്ലാസ്സ് കാലിയാക്കി.
“ഒന്ന് കൂടി ഒഴിക്കട്ടെ?”
അവന്‍ ചോദിച്ചു.
“ഒന്നാക്കണ്ട!”
അവന്‍ ബോട്ടില്‍ ഗ്ലാസ്സിലേക്ക് ചരിക്കുന്നത് നോക്കി അവള്‍ പറഞ്ഞു.
“നമുക്ക് ഇത് അങ്ങ് തീര്‍ക്കാം!”
അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.
“നെയെന്തിനാ എന്നെ അങ്ങനെ നോക്കുന്നെ? വല്ലപ്പോഴുമല്ലേ?”
“മമ്മീടെ ഫ്രണ്ട്സ് മമ്മീനെ കാണാന്‍ വരുന്നതില്‍ എന്താ ഒരു പന്തികേട്? ഫ്രണ്ട്സിനെ നമുക്ക് വീട്ടിലും സ്വീകരിക്കാരുന്നല്ലോ? അതിന് കരിമ്പനാല്‍ വരെ വരേണ്ട ആവശ്യമുണ്ടായിരുന്നോ?”
“നിനക്ക് ഇവിടെ വന്നത് ഇപ്പോഴും ഇഷ്ടമായിട്ടില്ല അല്ലേ?”
“അതല്ല മമ്മി!”
അവള്‍ മദ്യം കുടിച്ചിറക്കുന്നത് നോക്കി അവന്‍ പറഞ്ഞു.
“ഇവിടെ എനിക്കിഷ്ടമാണ്. സൂപ്പര്‍ പ്ലേസ് അല്ലേ? ഡേ ഔട്ടൊക്കെ സൂപ്പറാ ഇവിടെ. ഞാന്‍ അതുകൊണ്ടല്ല പറഞ്ഞത്. മമ്മീടെ ഫ്രണ്ട്സിനെ സ്വീകരിക്കാന്‍ മാത്രം ഇങ്ങോട്ട് വരേണ്ടതുണ്ടായിരുന്നോ എന്നാ ഞാന്‍ ഉദ്ദേശച്ചത്!”

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.