റോമിയോ ഭയത്തോടെ അവളെ നോക്കി.
“അന്ന് തുടങ്ങിയ കൂട്ടാണ് എനിക്കവരോട്. എനിക്ക് ലൈഫ് തന്നവര്‍. അവരില്ലാരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഇവിടെ നിന്‍റെ കൂടെ ഉണ്ടാവുമാരുന്നില്ല. പക്ഷെ അത് വെറും കൂട്ട് ആരുന്നില്ല എന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് ബോധ്യമായി. പരസ്പ്പരം കാണാതിരിക്കാന്‍ പറ്റാത്ത വിധത്തില്‍ ആയി ആ ബന്ധം. അത് എന്താണ് അതിന്‍റെ ശരിക്കുള്ള മീനിംഗ് എന്താണ് എന്ന് ഞങ്ങള്‍ക്ക് ആദ്യം ഒന്നും മനസ്സിലായില്ല. ഒരു ദിവസം കെമിസ്ട്രി ലാബിന്‍റെ പിമ്പില്‍ ആര്‍ട്ട്സ് ക്ലബ്ബ് ഓഫീസിനടുത്ത് ഞങ്ങള്‍ മൂന്ന്‍ പേരുമിരിക്കുമ്പോള്‍ ഗിരിരാജ് ചോദിച്ചു.
“സോഫി…ഇനി നാലഞ്ച് മാസം കഴിഞ്ഞാല്‍ എന്ത് ചെയ്യൂടി?”
അത് കേട്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞു.
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.
“ഞാന്‍ അത് ഓര്‍ക്കാറില്ല,”
അപ്പോള്‍ പപ്പേട്ടന്‍ പറഞ്ഞു.
“ഓര്‍ത്താപ്പിന്നെ ഒരു സമാധാനോം ഇല്ല,”
ഞാന്‍ അവരുടെ തോളുകളില്‍ പിടിച്ചു. രണ്ടുപേരും എന്‍റെ തോളില്‍ പിടിച്ച് അവരോട് ചേര്‍ത്തു.
“എനിക്ക് ഒരു കാര്യം പറയാനുണ്ട്,”
ഞാന്‍ കരച്ചിലിനിടയില്‍ പറഞ്ഞു.
അവര്‍ രണ്ടുപേരും എന്നെ നോക്കി.
“ഞാന്‍ ഒരിക്കലും കല്യാണം കഴിക്കില്ല. എനിക്ക് പറ്റില്ല. എനിക്ക് നിങ്ങള് രണ്ടുപേരെയും പിരിഞ്ഞിരിക്കാന്‍ വയ്യ,”
“എന്‍റെ ഈശ്വരാ!”
ഗിരിരാജ് തലയില്‍ കൈവെച്ചു.
“എന്‍റെ പെണ്ണെ, ഞാനും പപ്പനും ഈ കാര്യം ഇന്നലെ പറഞ്ഞതേയുള്ളൂ. ഞങ്ങള്‍ക്കും നിന്നെ വേറെ ഒരാള്‍ കല്യാണം കഴിച്ചുകൊണ്ട് പോകുന്നത് ചിന്തിക്കാനേ പറ്റുന്നില്ല. പക്ഷെ എന്ത് ചെയ്യും? നാട്ടുനടപ്പ് അനുസരിക്കാതെ പറ്റില്ലല്ലോ. നീ ഞങ്ങടെ ഫ്രണ്ട്സ് ആണ് എന്നും വെച്ച്…”
“ഫ്രണ്ടോ?”
ഞാന്‍ പെട്ടെന്ന് ചോദിച്ചു.
“ഞാന്‍ നിങ്ങടെ വെറും ഫ്രണ്ട് മാത്രമാണോ? ആണോ പപ്പേട്ടാ? ആണോടാ ഗിരീ?”
“ദൈവമേ!”
പപ്പേട്ടന്‍ തലയില്‍ കൈവെച്ചു.
“എടാ ഗിരി നമ്മള് കരുതുന്ന പോലെതന്നെയാണല്ലോടാ ഇവളും കരുതുന്നെ?”
“നിങ്ങള്‍ എന്നെക്കുറിച്ച് കരുതുന്നത് ഞാന്‍ നിങ്ങളെ കരുതുന്ന പോലെയാണോ?”
അവരെ രണ്ടുപേരെയും ചേര്‍ത്ത് പിടിച്ച് ഞാന്‍ ചോദിച്ചു.
“ഞങ്ങള്‍ കരുതുന്നത് നീ ഞങ്ങടെ പെണ്ണാണ് എന്നാണ്. ഞങ്ങള്‍ക്ക് അങ്ങനെയല്ലാതെ നിന്നെ കാണാന്‍ പറ്റില്ല!”
“ഈശോയെ!”
“പെട്ടെന്നുണ്ടായ വികാരത്തള്ളിച്ചയില്‍ ഞാന്‍ അവരെ മാറി മാറി ഉമ്മ വെച്ചു. അവരും എന്‍റെ കവിളിലും നെറ്റിയിലും കഴുത്തിലുമൊക്കെ ഉമ്മ വെച്ച് എന്നെ വീര്‍പ്പ് മുട്ടിച്ചു…”

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.