“അത് ഞാന്‍ മറന്നു. മമ്മി കണ്ടിന്യൂ ചെയ്യ്!”
സോഫിയ ഗ്ലാസ് കാലിയാക്കി മേശപ്പുറത്ത് വെച്ചു. അവളുടെ ലഹരി തുളുമ്പുന്ന കണ്ണുകളിലേക്ക് അവന്‍ നോക്കി.
“അന്ന് ഞങ്ങള്‍ തീരുമാനിച്ചു എത്ര വിചിത്രമായിട്ടാണ് മറ്റുള്ളവര്‍ക്ക് തോന്നുന്നതെങ്കിലും ഞങ്ങള്‍ ഒരുമിച്ച് ജീവിക്കുമെന്ന്. വീട്ടുകാരെയും ഒക്കെ ധിക്കരിച്ച് മറ്റെവിടെയെങ്കിലും പോയി സന്തോഷത്തോടെ ജീവിക്കുമെന്ന്…”
“എന്നിട്ട്? എന്നിട്ട് പിന്നെ എന്തുണ്ടായി?”
“അങ്ങനെ ഞങ്ങള്‍ ഏകദേശം മൂന്ന്‍ വര്‍ഷം പ്രണയിച്ചു. ഞങ്ങള്‍ക്കിടയില്‍ ഈഗോയോ പ്രോബ്ലമോ വഴക്കോ ഉണ്ടായിട്ടില്ല. പക്ഷെ പെട്ടെന്ന് മോന്‍റെ ഗ്രാന്‍ഡ്‌പായ്ക്ക് ഒരു കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി. എന്നെ കോളേജില്‍ നിന്ന് , ഹോസ്റ്റലില്‍ നിന്നും വിളിപ്പിച്ചു. ഞാന്‍ ഹോസ്പ്പിറ്റലില്‍ ചെല്ലുമ്പോള്‍ പപ്പാടെ ബെഡ് സൈഡില്‍ മോന്‍റെ പപ്പായും പപ്പാടെ പേരന്റ്റ്സും ഉണ്ടാരുന്നു. മോന്‍റെ ഗ്രാന്‍ഡ് പാ എന്നോട് പറഞ്ഞു “മോളെ ഞാന്‍…എനിക്ക് പോകാന്‍ ടൈമായി. പോകുന്നെന് മുമ്പ് നിനക്ക് നല്ല ഒരു ഭര്‍ത്താവ് ഉണ്ടാകുന്നത് എനിക്ക് കാണണം. വിന്‍സെന്റ് നിന്നെ കണ്ടിട്ടുണ്ട് നിന്നെ ഇഷ്ടവുമാണ്. ഗള്‍ഫില്‍ പെട്രോകെമിക്കല്‍സ് ബിസിനസ്സുള്ള ധനികനാണ്, സല്സ്വഭാവിയാണ്. ആദര്‍ശവാനാണ്. മോള്‍ സമ്മതിക്കണം. എന്നാലെ എനിക്ക് സമാധാനത്തോടെ മരിക്കാന്‍ പറ്റൂ എന്ന്. അതും പറഞ്ഞ് ഗ്രാന്‍ഡ്‌പാ കണ്ണുകളടച്ചു, ശ്വാസം നിലച്ചു…പോയി…”
സോഫിയാ കണ്ണുകള്‍ തുടച്ചു.
റോമിയോയും വല്ലാതായി.
അവന്‍ അവളുടെ തോളില്‍ പിടിച്ചു.
കസേര വലിച്ചിട്ട് അവളുടെ അടുത്തിരുന്നു.
അവള്‍ അവന്‍റെ തോളില്‍ ചാരി.
“പിന്നെ…”
ഒന്ന്‍ നിശ്വസിച്ച് അവള്‍ തുടര്‍ന്നു.
“എന്‍റെ കൂടെ അവരും വന്നിരുന്നു. അവരും ആ രംഗത്തിനു ദൃക്സാക്ഷികളായിരുന്നു. അവര്‍ എന്നെ ആശ്വസിപ്പിച്ചു. കാര്യത്തിന്റെ ഗൌരവം അവര്‍ ഉള്‍ക്കൊണ്ടു. ഒരുപാട് കരഞ്ഞെങ്കിലും പറഞ്ഞറിയിക്കാനാവാത്ത വേദനയുണ്ടായെങ്കിലും ഞങ്ങള്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു. ഗ്രാന്‍ഡ്‌പായോടു ഒന്നും വിശദീകരിക്കാന്‍ എനിക്കായില്ലല്ലോ. അതിന് മുമ്പേ അദ്ദേഹം മരിച്ചില്ലേ? അപ്പോള്‍ അവസാനത്തെ ആ ആഗ്രഹം നടത്തിയില്ലെങ്കില്‍ എങ്ങനെ സമാധാനത്തോടെ ജീവിക്കാനാകും? അവര്‍ പിന്നെ എന്നെ വിട്ടു പോയി. സങ്കടം കടിച്ചമര്‍ത്തി ഞാന്‍ മോന്‍റെ പപ്പയെ മാരി ചെയ്തു…”
“അവരോ?”
“അവര്‍ പല ജോലികളും ചെയ്ത് അവസാനം കേള്‍ക്കുമ്പോള്‍ നോര്‍ത്ത് കൊറിയയിലാണ്. അവിടെ കാങ്ങ്വോണ്‍ പ്രൊവിന്‍സില്‍. ഇപ്പോഴും കല്യാണം ഒന്നും കഴിച്ചിട്ടില്ല…”
“അയ്യോ! അപ്പോള്‍ …അതിന് കാരണം അവരിപ്പോഴും മമ്മിയെ ഓര്‍ത്തോണ്ട്…”
സോഫിയ നിശബ്ദയായി തലകുലുക്കി.
റോമിയോയ്ക്കും എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.
“പോട്ടെ മമ്മി!”
അവസാനം ആശസിപ്പിക്കുന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു.
“ഏതായാലും അവര് നാളെ ഇവിടെ വരുവല്ലേ? അവരോട് കുറച്ച് ദിവസം ഇവിടെ നില്‍ക്കാന്‍ പറ!”
സോഫിയ അദ്ഭുതത്തോടെ, എന്നാല്‍ ആശ്വാസത്തോടെയും അവനെ നോക്കി.
“മോനെ നിനക്ക്..നിനക്ക് പ്രോബ്ലം ഒന്നും ഇല്ലേ?”

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.