“കൊറിയേലെ ഫുഡ് ഒക്കെ കേമം ആണ് എന്ന് മനസിലായി. രണ്ടാള്‍ക്കും വലിയ മാറ്റം ഒന്നുമില്ല.”
“ഒന്ന് പോടീ!”
പത്മരാജന്‍ പറഞ്ഞു.
പറഞ്ഞു കഴിഞ്ഞ് അബദ്ധം പറ്റിയത് പോലെ അയാള്‍ റോമിയോയെ തിരിഞ്ഞു നോക്കി.
അവന് പക്ഷെ കാര്യം മനസ്സിലായില്ല.
“എന്ത് പറ്റി അങ്കിള്‍?”
അവന്‍ ചോദിച്ചു.
“അല്ല ഞാന്‍ മോന്‍റെ കേള്‍ക്കെ മമ്മിയെ എടീ എന്നൊക്കെ!”
അയാള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.
“ഒഹ്! അതാണോ?”
റോമിയോ ചിരിച്ചു.
“അതിനെന്താ നിങ്ങള് ക്ലാസ്സ് മേറ്റ്സ് അല്ലേ? ഫ്രണ്ട്സ് അല്ലേ? അപ്പം എടീ പോടീ എടാ പോടാ എന്നൊക്കെയല്ലേ വിളിക്കേണ്ടത്? അതിപ്പം നോര്‍മ്മല്‍ അല്ലേ? ഐ ഡോണ്ട് മൈന്‍ഡ്!”
അപ്പോള്‍ സോഫിയ അവന്‍റെ കയ്യില്‍ പിച്ചി.
“ഞങ്ങള് കൊറിയേലെക്ക് മാറീത് ഈ വര്‍ഷമാ സോഫീ”
പത്മരാജന്‍ പറഞ്ഞു.
“അത് കൊണ്ട് അതിനും മാത്രം കൊറിയന്‍ ഫുഡ് ഒന്നും ദേഹത്ത് കേറീട്ടില്ല!”
അവര്‍ ചിരിച്ചു.
“നിങ്ങള് ഒരേ ക്ലാസ്സില്‍ ആരുന്നോ?”
റോമിയോ ചോദിച്ചു.
“അതേ! ഞങ്ങള് നല്ല തിക്ക് ഫ്രണ്ട്സ് ആയിരുന്നു, കോളേജില്‍!”
പത്മരാജന്‍ പറഞ്ഞു.
“അങ്കിളേ നിങ്ങള് ഫ്രീ ആയിട്ട് മമ്മിയോട് വര്‍ത്താനം പറഞ്ഞോ. മമ്മി നിങ്ങളെപ്പറ്റിയെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.”
ഗിരിരാജ് പെട്ടെന്ന് വണ്ടി നിര്‍ത്തി.
പിമ്പിലെക്ക് അമ്പരന്ന് നോക്കി. പത്മരാജും.
“ശ്യോ! നിന്‍റെ കാര്യം!”
അവള്‍ വീണ്ടും അവന്‍റെ കയ്യില്‍ പിച്ചി.
“സോഫീ!”
പത്മരാജ് അല്‍പ്പം പരിഭ്രമത്തോടെ വിളിച്ചു.
“എല്ലാം എന്ന് വെച്ചാല്‍? നേരാണോടീ?”
അവള്‍ ലജ്ജയോടെ അവരെ നോക്കി.
പിന്നെ മകനേയും.
പിന്നെ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സാവധാനം തലകുലുക്കി.
“മമ്മി എന്‍റെ ബെസ്റ്റ് ഫ്രണ്ടാ!”
സോഫിയയെ തോളില്‍ പിടിച്ച് അടുപ്പിച്ച് കൊണ്ട് അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

വീണ്ടും വായിക്കുന്നു
ഡോണ എന്നൊക്കെ കണ്ടു വായിക്കാതെ ഇരുന്നതാ. വായിച്ചപ്പോൾ ആളെ മനസിലായി, ഞാൻ കരുതി ഞാൻ മിടുക്കനാ, എനിക്കെ മനസിലായുള്ളു എന്ന്. സ്മിത, welcome back. നിങ്ങളുടെ കഥ വായിക്കാൻ ഇല്ലാതെ കൊണ്ടു ഗ്രൂപ്പിൽ വരാൻ തന്നെ മടി ആരുന്നു. താങ്ക്സ് a lot for coming back
ശൊ ഞൻ ഏറ്റവും അവസാനം ആണല്ലോ വന്നേ. ആ ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുന്നതാണല്ലോ ഒരു ഇത്. വെൽകോം ബാക്.