മനംപ്പോലെ അനുരാഗം 5 [Mr Heart Lover] 177

 

ഐഷ് :പോകാം ഞാൻ റെഡി ആയി

 

ഞാൻ :അല്ല ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ പോകു..

 

ഐഷ് :ഞാനും അങ്ങോട്ട് തന്നെ അമ്മ വന്നു പറഞ്ഞു. അല്ല നീയും വല്ലതും കഴിച്ചോ നീ ഇരിക്ക് ഞാൻ ഇപ്പൊ എടുക്കാം

 

ഞാൻ :അല്ല മുത്തശ്ശൻ

 

ഐഷ് :മുത്തശ്ശനു വലിയ പരിക്കില്ല കാല് ഒന്നു ചെറുതായി മുറിഞ്ഞു പിന്നെ തലയിൽ ചെറിയ സ്ക്രച്ചു പേടിക്കാൻ ഒന്നും ഇല്ല

 

ഞാൻ :അമ്മ കരഞ്ഞു ആണല്ലോ പോയത്

 

എന്നെ അപ്പോഴേക്കും ആവൾ ഡയനിംഗ് ടേബിളിൽ ഇരുത്തി ഫുഡ്‌ വിളമ്പി തന്നിരുന്നു

 

ഐഷ് :അത് അങ്ങനെ അല്ലെ വരു നമ്മുടെ അച്ഛൻ അമ്മ ചെറുതായി ഒന്ന് തെന്നി വീണു മുറിവ് പറ്റി എന്നു അറിഞ്ഞാൽ നമുക്ക് കരച്ചിലും സങ്കടം ആകില്ലേ നേരിൽ കണ്ട് കഴിഞ്ഞാൽ അല്ലെ അത് മറു അതാ അമ്മ കരഞ്ഞേ നീ കഴിക്ക്

 

 

നല്ലപോലെ എന്റെ മനസ്സിനെ സമാധാനിപ്പിച്ചു ഫുഡ്‌ കഴിക്കാതെ ഇരുന്നപ്പോൾ ഐഷ് തന്നെ അത് വരി തന്നു ഒരു കൊച്ചു കുട്ടിക്ക് കൊടുക്കുന്ന പോലെ ഞാനും രണ്ടു മുന്ന് വട്ടം ഐഷിനും കൊടുത്തു അപ്പോഴേക്കും ജ്യോതിയും വന്നു അവളും കഴിച്ചു പിന്നെ ഞങ്ങൾ വേഗം ഇറങ്ങി എന്റെ കാർ എടുത്തു വോൾവോ വി40 വൈറ്റ് ഫ്രണ്ടിൽ ഐഷ് കയറി ജ്യോതി ബക്കിലും ഞാൻ പറപ്പിച്ചു വിട്ടു സ്പീഡ് കൂടുമ്പോൾ ഐഷ് എന്റെ കയ്യിൽ നുള്ളും ഇല്ലെങ്കിൽ അടിക്കും അതും അല്ലെങ്കിൽ ശബ്ദം ഉണ്ടാക്കും ഇതൊക്കെ ചെയ്യുമ്പോഴും മുഖം ഒക്കെ ചുവന്നു തുടുത്തു കണ്ണും ഇരുട്ടും ആ ഒരു എക്സ്പ്രഷനും മുഖവും കാണുമ്പോൾ നല്ല രസം ആണ് ഞങ്ങൾ അങ്ങനെ ഹോസ്പിറ്റലിൽ എത്തി മുത്തച്ഛന്റെ റൂമിൽ ചെന്നു ഞങ്ങൾ എത്തുന്നതിനു മുൻപ് രവിയച്ഛനും സ്വാതിഅമ്മയും എത്തിരിയിരുന്നു മുത്തശ്ശനെ കണ്ടപ്പൊഴാ കുറച്ചു സമാധാനം ആയെ വേറെ കുഴപ്പം ഇല്ല ഇന്ന് പോകാം എന്നു പറഞ്ഞെങ്കിലും അമ്മ അത് സമ്മതിച്ചില്ല നാളെ പോകാം പിന്നെ തറവാട്ടിൽ അല്ല എന്റെ വീട്ടിലേക്ക് എന്നും കൂടെ പറഞ്ഞു സത്യത്തിൽ ഞാൻ അത് പറയാൻ നിൽക്കുവായിരുന്നു അമ്മയുടെ വാക്ക് എല്ലാരും ഒക്കെ വെച്ചു എന്നാലും മുത്തശ്ശൻ സമ്മതിച്ചില്ല ലാസ്റ്റ് അച്ഛൻ പറഞ്ഞു ഒക്കെ ആക്കി പിന്നെ അവിടെ എല്ലാരോടും കാര്യങ്ങൾ ഒക്കെ പറഞ്ഞു ഇരുന്നു.എല്ലാവരും രാത്രി ആകുന്ന വരെ അവിടെ ഉണ്ടായിരുന്നു ഇതിനിടയിൽ ബന്ധുക്കൾ ഒക്കെ വന്നുപോയി അമ്മ വരുന്നില്ല എന്നു പറഞ്ഞു പിന്നെ അച്ഛനും ഇല്ല ഇന്ന് ഇവിടെ നിൽക്കാൻ തീരുമാനിച്ചു മുത്തശ്ശയെങ്കിലും കൊണ്ട് പോകാൻ നിർബന്ധിച്ചെങ്കിലും വന്നില്ല പിന്നെ ഞാനും ഐഷ് ജ്യോതിയും കറിയിൽ കയറി വീട്ടിലേക്ക് വന്നു വരുന്ന വഴിയിൽ ഫുഡ്‌ കഴിച്ചു ഞങ്ങൾ വീട്ടിൽ എത്തി.ഞാനും ജ്യോതിയും എന്റെ വീട്ടിലേക്കും ഐഷ് വീട്ടിലേക്കും പോയി. ഞാൻ റൂമിൽ ചെന്നു ഒരു ഒന്ന് ഫ്രഷ്അപ് ആയി ഷോർട്സും ഹാഫ് ടി ഷർട്ടും ഇട്ടു ഹാളിൽ പോയി ടീവി ഓൺ ആക്കി ഏതെങ്കിലും സിനിമ ഉണ്ടോ എന്നു നോക്കി അപ്പോഴാണ് ഞാൻ ഗന്ധർവ്വൻ എന്ന ഒരു പഴയ മൂവി പിന്നെ ഒന്നും നോക്കില്ല അത് തന്നെ പ്ലേ ചെയ്തു കണ്ടു ജ്യോതിയും വന്നു ഇരുന്നു കണ്ടു എന്റെ കണ്ണു അടഞ്ഞു വന്നെങ്കിലും സോഫയിൽ ചാരി ഇരുന്നു “അർജു എന്നൊരു അലർച്ച” ഞാൻ ഞെട്ടി കണ്ണു തുറക്കുമ്പോൾ ആരുടെയോ മടിയിൽ കിടക്കുന്നു നേരെ ഇരുന്നപ്പോൾ ജ്യോതിടെ ആണ് ഞാൻ വാതിലിൽ നോക്കിയപ്പോ ഐഷ് ആണ് വിളിച്ചത്

The Author

8 Comments

Add a Comment
  1. നന്ദുസ്

    Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
    Pls keep continue ❤️❤️❤️

  2. Udane ondavo baakki. Kadha nannayittund ♥️♥️♥️

  3. സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്‌

    1. ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????

  4. ✖‿✖•രാവണൻ

    അടുത്ത വർഷം വരുമോ

  5. പൊളിച്ച് മുത്തെ..👍
    ഈ പാർട്ടും പൊളിച്ച്

    അടുത്ത ഭാഗം വേഗം പോന്നോട്ടെ

  6. Balance ഒന്ന് പെട്ടന്ന് തരുവോ pls

Leave a Reply

Your email address will not be published. Required fields are marked *