ആലോചിച്ചു അങ്ങ് മയങ്ങി ആരോവരുന്ന പോലെ തോന്നി എന്റെ മുടിയിൽ തലോടി നല്ല തണുത്ത കൈകൾ കുറച്ചു നേരം ആയി ഞാൻ ആ കയ്യ് പിടിച്ചു ഒന്ന് ചുംബിച്ചു “”സ്സ്.. സ്സ് “എന്നൊരു ശബ്ദം പിന്നെ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു “””എനിക്ക് നിന്നെ ഒരുപാട്….ഒരുപാട് ഇഷ്ട്ടം ആണ് ഐ ലവ് യൂ “”പിന്നെയും ഒരു മുത്തം തന്നു ചേച്ചിടെ ശബ്ദം അല്ലെ അതെ ആണ് എന്റെ ഐഷ് ഞാൻ പെട്ടെന്ന് ചാടി എണീറ്റ് ആരും ഇല്ല റൂമിൽ എല്ലാടവും ഒന്ന് തല കറക്കി നോക്കി ആരും വന്നു പോയതിന്റെ ഒരു ലക്ഷണവും ഇല്ല കതകു അടിച്ചിട്ടുണ്ട് സ്വപ്നം ആയിരുന്നോ എന്റെ ദേവി നിന്നോട് ഞാൻ എന്റെ സഖി ആയി അല്ലെ ചോദിച്ചേ അതിപ്പോ നടക്കുമോ ഇനി പിന്നെയും ആശ തരുവാന്നോ.
കുറെ നേരം കട്ടിലിൽ എണീറ്റിരുന്നു എന്തു ചെയ്യണം ഒന്നും അറിയാൻ വയ്യ എന്റെ ആത്മാവ് എന്നിൽ നിന്നും അകന്നത് പോലെ ഒന്നിനും ഒരു ഉഷാർ ഇല്ല അപ്പോഴേക്കും ഫോണിൽ ഒരു കാൾ വന്നു എടുത്തു നോക്കിയപ്പോ കുട്ടുകാർ ആണ് വിളിക്കുന്നെ ഫോൺ എടുത്തു പുറത്തേക്ക് കറങ്ങാൻ പോകാനാണ് വിളിച്ചത് ഞാൻ ഒക്കെ പറഞ്ഞു പെട്ടെന്നു റെഡി ആയിരുന്നു താഴേക്ക് വന്നു അപ്പോഴും എല്ലാവരും അവിടെ ഉണ്ട് പുറത്തേക്ക് പോകുവാ ലേറ്റ് ആകും എന്നും പറഞ്ഞു ഇറങ്ങി ഐഷ് അവിടെ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഓന്നല്ലാതെ ഞാൻ കണ്ടു. നേരെ അവന്മാരുടെ അടുത്തേക്ക് പോയി കവലയിൽ എല്ലാരും ഉണ്ട് പിന്നെ അവിടെന്നു നേരെ സിറ്റിലേക്ക് വിട്ടു ആദ്യം ഒരു സിനിമക്ക് കയറി എന്തോ എനിക്ക് ഒരു മൂഡില്ലായിരുന്നു ഞാൻ ഇന്റർവെലിൽ വെളിയിൽ വന്നു പിന്നെ കയറില്ല ഫോൺ എടുത്തു ഞാനും ഐഷ് ഉള്ള ഫോട്ടോ ആയിരുന്നു സ്‌ക്രീൻ ലോക്കിലും പിന്നെ വോൾപേപ്പറിലും. അതൊക്കെ നോക്കി ഗാല്ലറി തുറന്നു ഒരു അൽബം എല്ലാം ഞങ്ങളുടെ പഴയകാല ഫോട്ടോ മുതൽ ഇന്നുവരെ ഉള്ളതുണ്ട് ഒന്നോ രണ്ടോ ഫോട്ടോ മാത്രം ഉണ്ട് ഒറ്റക്ക് ഉള്ളത്. ഇതുവരെ ആയും ഞങ്ങൾ പിണങ്ങി അധികനേരം ഇരുന്നിട്ടില്ല ഇപ്പൊ എത്ര നേരം ആയി ഫോണിൽ ഒരു തുള്ളി വന്നു വീണു ആകാശത്തേക്ക് നോക്കിയപ്പോ മഴ പെയ്യുന്നില്ല വീണ്ടും വീണു അപ്പോഴാണ് ഞാൻ പോലും അറിയാതെ എന്റെ കണ്ണ് നിറയുന്നത് ഞാൻ അറിഞ്ഞത് അത് തുടച്ചു അപ്പോഴേക്കും പടം കഴിഞ്ഞു എല്ലരും പുറത്തേക്ക് വന്നു. എന്താ പറ്റിയത് അവന്മാർ ചോദിക്കുന്നതിനു തട്ടും മുട്ടും മറുപടി പറഞ്ഞു പിന്നെയും കുറെ സ്ഥലങ്ങളിൽ കറങ്ങി അവന്മാരെ മൂഡ് ഓഫ് ആക്കണ്ടന്നും പറഞ്ഞു ഞാൻ മാക്സിമം എൻജോയ് ചെയ്യുന്നപോലെ ആക്ട് ചെയ്തു രാത്രി തട്ടുകടയിൽ നിന്നും ഫുഡ് കഴിച്ചു 9:30 മണിയോടെ വിട്ടിൽ വന്നു.അമ്മയോടും അച്ഛനോടും കഴിച്ചു എന്നു പറഞ്ഞു പോയി കിടന്നു ഉറങ്ങി.കതകിൽ ആരോ കൊട്ടുന്നത് കേട്ടാണ് ഉണർന്നത് മടിയോടെ പോയി തുറന്നു അമ്മയായിരുന്നു കോളേജിൽ പോകുന്നില്ലേ എന്നു ചോദിച്ചു അപ്പോഴാണ് സമയം നോക്കിയത് 9മണി കഴിഞ്ഞു ഞാൻ ഇപ്പൊ വരാം കാപ്പി എടുത്തു വെച്ചോ എന്നും പറഞ്ഞു ഞാൻ കുളിക്കാൻ കയറി ഫ്രഷ് ആയി ഇറങ്ങി വന്നു ടേബിളിൽ വന്നിരുന്നു പെട്ടന്ന് കഴിച്ചു ഞാൻ ബൈക്കിൽ കയറി സാറ്റർട്ട് ആക്കി അപ്പോഴാണ് ഐഷ് ചേച്ചിടെ കാര്യം ഓർമ്മവന്നത് ആദ്യം ആയാണ് ആ കാര്യം മറക്കുന്നത് ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ കതകു ലോക്ക് ആണ് ഇനി പോയി കാണുമോ ഫോണിൽ വിളിക്കാനും മടി എന്തു ചെയ്യണം എന്നു അറിയാതെ നിൽക്കുമ്പഴാ സ്വാതിഅമ്മ പുറത്തേക്കു വന്നത് മടിച്ചു മടിച്ചു ഞാൻ ചോദിച്ചു അപ്പോഴാണ് ഞാൻ അറിഞ്ഞത് ചേച്ചി നേരത്തെ തന്നെ പോയി എന്നു എനിക്ക് നല്ല ഫീൽ ആയി സ്വാതിഅമ്മ എന്തോ ചോദിച്ചു ഞാൻ കേട്ടില്ല പിന്നെ ബൈക്കും എടുത്തു പാഞ്ഞു. കോളേജിൽ എത്തി ബൈക്ക് വെച്ചു ക്ലാസ്സിലേക്ക് പോയി. ഇന്ന് ഇവിടെ ഫങ്ക്ഷന് ഉള്ളത് കൊണ്ട് നിറയെ കുട്ടികൾ ആണ് ക്ലാസ്സിൽ കയറിയതും ചേച്ചിയെ കണ്ടു ഞങ്ങളുടെ കണ്ണുകൾ ഉടക്കി വെളിയിൽ തന്നെ ഞാൻ നിന്നു ചേച്ചി പോട്ടെന്നു കണ്ണുമാറ്റി ഞാൻ അകത്തേക്കും കയറി അവന്മാരുടെ അടുത്ത് ഇരുന്നു. എന്നെ ഒന്ന് നോക്കുന്ന പോലും ഇല്ല എന്നാൽ ഇടക്ക് ഇടക്ക് ചേച്ചി ആരെയോ നല്ല ദേഷ്യത്തോടെ നോക്കുന്നുണ്ട് എനിക്ക് കാണാനും പറ്റുന്നില്ല ഞാൻ അങ്ങോട്ട് ഒന്ന് എത്തി നോക്കിയപ്പോ ലാവണ്യയെ ആണ് അവൾ എന്നെ കണ്ടു ഒന്ന് ചിരിച്ചു ഞാനും അവൾ കണ്ടതുകൊണ്ട് ഒന്ന് ചിരിച്ചു നേരെ ഇരുന്നു നോക്കിയതും ചേച്ചിടെ മുഖത്തു പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു. സമയം പെട്ടെന്ന് പോയി കോളേജ് സമയം കഴിഞ്ഞു ഞാൻ ബൈക്കും ആയി ചേച്ചിയെ കാത്തു നിന്നു എന്നാൽ എന്നെയും മാറി കടന്നു റിനി മിസ്സിനോട് സംസാരിച്ചു അങ്ങ് നടന്നു പോയി റിനി മിസ്സ് തിരിഞ്ഞു നോക്കി എന്തോ പറഞ്ഞു ചേച്ചി നോക്കില്ല ആ ഒരു ദേഷ്യത്തിൽ ബൈക്ക് എടുത്തു ഞാൻ ചേച്ചിടെ അടുത്തുടെ പായിച്ചു എടുത്തോണ്ട് പോയി.അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചേച്ചിയും ഞാനും മിണ്ടിട്ടും ഒരു മിച്ചു ബൈക്കിൽ കയറിട്ടും ആഴ്ചകളായി വീട്ടിലുള്ളവർ അറിയാതെ ഞങ്ങൾ പിണങ്ങി നടന്നു എന്നാൽ ഇതിനിടയിൽ ജ്യോതി എന്നോട് നന്നായി അടുത്ത് പെരുമാറാൻ തുടങ്ങി മനപ്പൂർവം ആന്നോ എന്നു വരെ തോന്നി എന്തെങ്കിലും ആവട്ടെ എന്നു ഞാനും കരുതി ചേച്ചി കാണുന്നെകിൽ കാണട്ടെ എന്നും വിചാരിച്ചു ഞാനും അവളോട് കൂടുതൽ അടുത്ത് ഇടപെഴുകി
Evde brooo
Waw.. Its amazing ലവ് സ്റ്റോറി…. ഒരുപാടിഷ്ടമായി…
Pls keep continue ❤️❤️❤️
Udane ondavo baakki. Kadha nannayittund ♥️♥️♥️
സൂപ്പർ സ്റ്റോറി bro അടുത്ത പാർട്ട്
ഏതായാലും ട്രാക്കിൽ എത്തിയല്ലോ അത് മതി. ഇനി എന്നാ വരുക?????
അടുത്ത വർഷം വരുമോ
പൊളിച്ച് മുത്തെ..👍
ഈ പാർട്ടും പൊളിച്ച്
അടുത്ത ഭാഗം വേഗം പോന്നോട്ടെ
Balance ഒന്ന് പെട്ടന്ന് തരുവോ pls