മനസ്സിന്റെ ശക്തി [ദാവൂദ്] 226

വൈകുന്നേരം കൂട്ടുകാരുമൊത്തുള്ള കളിചിരി തമാശകൾക്കിടയിൽ ഷാഹിനയുടെ വാട്സ്ആപ്പ് മെസ്സേജ് ശ്രദ്ധയിൽ പെട്ടു. “റിനു.. ദിവസം 500 രൂപ തരാം, വരുന്നുണ്ടെങ്കിൽ ഇപ്പോൾ പറ.” സ്ത്രീകളുടെ വസ്ത്ര കടയിൽ ജോലി ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. എല്ലാവരും ചിലപ്പോൾ പെണ്ണുണ്ണിയെന്നൊക്കെ പറഞ്ഞു കളിയാക്കും, അല്ലെങ്കിൽ ബി ടെക്ക് കാരൻ തുണിക്കടയിലെന്ന പദവിയും.സംശയത്തിലായിരുന്ന ഞാൻ വിശ്വസ്ഥനായ കൂട്ടുകാരന്ടെയടുത് ഉപദേശം തേടി. “അളിയാ ഇപ്പഴത്തെ അവസ്ഥയിൽ ആത്മാഭിമാനം നോക്കി പണിയെടുക്കാൻ നിന്നാൽ ഒന്നും നടക്കില്ല, കൂടാതെ വിഷുവിനു ട്രിപ്പ്‌ പോവാൻ സാധ്യതയുണ്ട്.കാശില്ലാതെ ട്രിപ്പ്‌ പോകാൻ പറ്റോ??, കുപ്പി വാങ്ങണ്ടേ?? പണിക്ക് പോടാ പൊട്ടാ….” അവന്റെ ഉപദേശത്തിന് വഴങ്ങി വാട്സ്ആപ്പിൽ സന്ദേശം അയച്ചു, “നാളെതൊട്ട് വരാം.” “ഗുഡ് ബോയ്, കൂടെ ഹൃദയത്തിന്റെ ചിന്നവും.”ഷാഹിന ടൈപ്പ് ചെയ്‌തയച്ചു.

പിറ്റേന്ന് രാവിലെത്തന്നെ കടയിൽ ചെന്നു. ഷാഹിനത്ത വന്നിട്ടില്ല, പകരം ആ പ്രായമുള്ള സ്ത്രീയുണ്ട്.അവർ അടിക്കലും, തുടക്കലുമായി തിരക്കിലാണ്. “കുട്ട്യേ… ഞാനീ പണിയൊന്നു തീർത്തിട്ട് വരാം.”ചെറുപുഞ്ചിരിയോടെ അവരെന്നോട് പറഞ്ഞു. “എന്തെങ്കിലും സഹായം വേണോ?”മര്യാദയെന്നോണം ഞാൻ ചോദിച്ചു. “വേണ്ട കുട്ട്യേ ഈ ജോലി ഞാൻ ചെയ്ത് കൊള്ളാം.” അവർ തിരക്കിട്ടത് ചെയ്തു. “ഓഹ്… ഭാഗ്യം, തൂത്തുവരാനൊന്നും നിക്കണ്ട.”ഞനൊന്ന് ആശ്വസിച്ചു. നല്ല അടക്കവും ഒതുക്കവുമുള്ള നാടൻ സ്ത്രീ. മുടിയെല്ലാം വൃത്തിയായി ചീകി പുറകിലോട്ട് ഒതുക്കി വെച്ചിട്ടുണ്ട്. ചന്ദനകുറിയെല്ലാം തൊട്ട്, ചുരിദാറിലാണ് വേഷം.പെരുമാറ്റം കൊണ്ടും, പുറം മോടിയിലും വളരെ മാന്യമായ സ്ത്രീ. എനിക്കവരോട് ബഹുമാനം തോന്നി.

പണിയെല്ലാം കഴിഞ്ഞ് കയ്കാലുകൾ വൃത്തിയാക്കി എന്റെ അടുത്ത് വന്ന് നിന്നു. “റിനു അല്ലെ??” “അതെ.”ഞാൻ പറഞ്ഞു. “ഞാൻ ഗീത.” അവർ സ്വയം പരിചയപ്പെടുത്തി.പുള്ളിക്കാരി ഇവിടെനിന്നും മാറി 3 കിലോമീറ്റർ അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്നാണ് വരുന്നത്.അവർ എനിക്കുള്ള ജോലിയും,വ്യത്യസ്തമായ വസ്ത്രങ്ങളും വിശദീകരിച്ചു.കുട്ടികളുടെ സെക്ഷൻ ലെ കസ്റ്റമേഴ്‌സ്‌നെ ഡീൽ ചെയ്യലും, കടയിലെ മുഴുവൻ തുണി തരങ്ങളും മടക്കി ഒതുക്കി വെക്കലുമാണ് എന്റെ പ്രധാന ജോലി.

2,3 കസ്റ്റമേഴ്സ് വന്നെന്നല്ലാതെ അധികം ആളനക്കം ഉച്ച വരെ ഉണ്ടായിരുന്നില്ല.”ഷാഹിനത്ത എപ്പോ വരും??”അവളെ കാണാതായപ്പോൾ ഞാൻ ഗീതയോട് ചോദിച്ചു. “ചിലപ്പോൾ പർച്ചെസിംഗിന് പോയിക്കാണും, ഉച്ച തിരിഞ്ഞ് വരുവായിരികും.” ഊണ് കഴിക്കാനായി ഗീതയെയും വീട്ടിലേക്ക് ക്ഷണിച്ചു. “ഞാനിവിടെയിരുന്നു കഴിച്ചോളാം കുട്ട്യേ…”അവർ മറുപടി പറഞ്ഞു. “എന്നാ ശെരി ഞാൻ പോയിട്ട് വരാം.”

The Author

3 Comments

Add a Comment
  1. മിഖായേൽ

    നന്നായിട്ടുണ്ടല്ലേ കുട്ടാ.. സംഭവം ഒരു രക്ഷയും ഇല്ല… കിടിലം തന്നെ..

    ആകെ ഒരു കല്ല് കടിയായി തോന്നിയത്, ഇതിലെ സംഭാഷണങ്ങൾ മാത്രമാണ്..

    അതൊന്ന് സാധാരണ ശൈലിയിലേക്കും, വേറെ പാരഗ്രാഫ് ആക്കി തിരിച്ച് എഴുതിയാൽ കഥയുടെ ഒഴുക്കും, ആസ്വാധനവും വർധിക്കും,,..

    എന്തായാലും പുതുമയായ തീം ആണ്.. എന്തായാലും വളരെ ഇഷ്ട്ടപ്പെട്ടു.. Keep it up..

    Best of luck..

    ?

    എന്ന്..

    മിഖായേൽ

Leave a Reply

Your email address will not be published. Required fields are marked *