മന്ദാകിനി [മഹി] 2475

മന്ദാകിനി

Mandakini | Author : Mahi


“കൈ വിട് മിഥുൻ…. ”

തന്റെ ഇടതു കൈത്തണ്ടയിൽ മുറുകുന്ന മിഥുന്റെ കൈയിലേക്ക് നോക്കി അനാമിക ചീറി….ക്യാമ്പസിലെ ഏകദേശം വിദ്യാർത്ഥികളും അവർക്കുചുറ്റും കൂടിയിരുന്നു…..  സ്ഥലം mla യുടെ മകനുനേരെ ഒരക്ഷരംപോലും മിണ്ടാൻ ഓരോരുത്തരും ഭയന്നു..

“എന്താ അനു ഇത്….. ഞാനൊന്ന് തോട്ടെന്നുവച്ച് നീ ഉരുകി പോകുമോ…”

അടുത്ത നിമിഷം അനാമികയുടെ വലത് കരം മിഥുന്റെ കരണത്ത് പതിഞ്ഞു….അവന്റെ മുഖം ഒരു വശത്തേക് വേച്ചുപോയി…. കണ്ണുകൾ ചുവന്നു

“ഡീീീ….”

അവൻ അലറിവിളിച്ചുകൊണ്ട് അവൾക്കുനേരെ ഉയർന്നതും ഇരുവർക്കും ഇടയിലേക്ക് സെറ തടസമായി നിന്നു….

സെറ അബ്രാം….. മിഥുൻ പല്ലിറുമി

“മിഥുൻ…. മതി….. അവൾക്ക് നിന്നെ ഇഷ്ടമല്ല…. പിന്നെന്തിനാ ഇങ്ങനെ ഇവളെ ശല്യം ചെയ്യുന്നേ?….”

“അത് ചോദിക്കാൻ നീ ആരാടി….. ഞങ്ങളുടെ കല്യാണം ഉറപ്പിച്ചതാ….”
അവൻ പുച്ഛത്തോടെ പറഞ്ഞു

“ഉറപ്പിച്ചതല്ലേ…. കഴിഞ്ഞിട്ടില്ലല്ലോ…..”

സെറ അനാമികയുടെ കൈയിൽ പിടിച്ച് മിഥുനെ മറികടന്നു ക്ലാസ്സിലേക്ക് നടന്നു…. അവൻ അവളെ പകയോടെ നോക്കി നിന്നു….

.
.
.
.
.

ക്ലാസ്സിലേക്ക് വന്ന അനാമിക ഡെസ്കിൽ തലവച്ച് കിടന്നു…. സെറ അവളെ മൈൻഡ് ചെയ്യാതെ ബാഗിലെന്നൊരു ചെറിയ കണ്ണാടിയും ഐലീനറും കൈയിലെടുത്തു…

“തിരക്കിട്ട് ഇറങ്ങിയപ്പോ കണ്ണെഴുതാൻ പറ്റീല….”

തന്നെ കൂസാതെ ഇരുന്ന് കണ്ണെഴുതുന്ന സെറയെ അവൾ കൂർപ്പിച്ച് നോക്കി

“അവനിന്ന് എന്റെ കൈയിൽ പിടിച്ചു….”
അനാമിക ദേഷ്യത്തോടെ പറഞ്ഞു

The Author

6 Comments

Add a Comment
  1. Nalla thudakkam

  2. അനിയത്തി

    ഒരു സ്പാർക്ക് ഉണ്ടല്ലോ. ഒന്ന് ഉടച്ച് വാരുമോ

  3. 4 pageni ഇത്രെയും ലൈക്

  4. Oru padu budhimutti kaanu ee nalu page ezhuthan

  5. എല്ലാം പകുതിക്ക് വച്ച് നിർത്താൻ ആണെങ്കിൽ തുടങ്ങിയത് എന്തിനാ വെറുതെ മോഹിപ്പിക്കാൻ
    ഇങ്ങനെ ഒന്നും ചെയ്യരുത്

Leave a Reply

Your email address will not be published. Required fields are marked *