“നീ അവന്റെ കരണം അടിച്ച് പുകച്ചില്ലേ…. പിന്നെന്താ….”
“നീയെന്താ സെറാ ഇങ്ങനെ….. അവനെ നിനക്ക് അറിയില്ലേ, ഇനി എന്തൊക്കെ പ്രശ്നം ഉണ്ടാകുമെന്ന് നിനക്ക് വല്ല ഊഹവും ഉണ്ടോ….”
“എന്ത് പ്രശ്നം….. അവൻ ചോദിച്ചപോലെ തൊട്ടാൽ ഉരുകുമോ നീ…. ഇനിയും ഇതുപോലെ വന്നാൽ അടിച്ച് കരണം പൊളിക്കണം….”
“നീ പറയുന്നപോലെ അല്ല…. നീയും സൂക്ഷിച്ചോ, നിന്നോടും കാണും അവന് പക”
സെറ അവളെയൊന്നു നോക്കി…. പകയോ… എന്നോടോ
“ഇന്ന് നിന്റെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ പച്ചക്ക് കത്തിച്ചേനെ അവനെ ഞാൻ…..”
അനാമിക സെറയുടെ കണ്ണുകളിലേക്ക് നോക്കിയിരുന്നു….. എന്തോ ഒരു ധൈര്യം ആ കണ്ണുകൾക്ക് പുറകിൽ ഉണ്ടായിരുന്നു….. ആരെയും ശ്രദ്ധിക്കാത്ത സ്വഭാവക്കാരി…
കോളേജിലേക്ക് വന്നതിനുശേഷം ആദ്യമായി കിട്ടിയ സൗഹൃദം….
.
.
.
.
മൂന്നുനിലകളായി ഉയർന്നുനിൽക്കുന്ന വൃന്ദാവനത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ അനാമികയുടെ ശരീരം വിറച്ചു…..കോളേജിൽ നടന്നതൊക്കെ അച്ഛൻ അറിഞ്ഞിട്ടുണ്ടാവും
ഒരുമാസത്തോളം ആകുന്നു സ്ഥലം mla ആയ മുകുന്ദന്റെ മകൻ മിഥുനുമായുള്ള വിവാഹം ഉറപ്പിച്ചിട്ട്….തറവാടികൾ…. സമ്പത്തിലും പെരുമയിലും മുന്നിൽ നിൽക്കുന്ന കുടുംബം….തന്നോട് ഒരു വാക്ക് ചോദിച്ചിട്ടില്ല ഇതുവരെ…. കാരണവന്മാര് പറയുന്നത് പെൺകുട്ട്യോൾ അനുസരിച്ചാൽ മതിയെന്നാണ് അച്ഛനും വല്യച്ഛനും മുത്തശ്ശനും ഒക്കെ പറയുന്നത്….. അനാമികക്ക് പുച്ഛം തോന്നി
മുറിയിലേക്ക് വന്ന് ബാഗ് അഴിച്ച് കട്ടിലിലേക്ക് ഇടുമ്പോഴേക്കും താഴെ നിന്ന് വിളി വന്നു… അമ്മ ലളിതയുടെ ആയിരുന്നു ശബ്ദം…
Nalla thudakkam
ഒരു സ്പാർക്ക് ഉണ്ടല്ലോ. ഒന്ന് ഉടച്ച് വാരുമോ
4 pageni ഇത്രെയും ലൈക്
Super
Oru padu budhimutti kaanu ee nalu page ezhuthan
എല്ലാം പകുതിക്ക് വച്ച് നിർത്താൻ ആണെങ്കിൽ തുടങ്ങിയത് എന്തിനാ വെറുതെ മോഹിപ്പിക്കാൻ
ഇങ്ങനെ ഒന്നും ചെയ്യരുത്