“ഒന്നുല്ല….. ഉള്ളിലെന്തോ ഒരു പേടി… എന്തൊക്കെയോ നടക്കാൻ പോകുന്നപോലെ….”
“ഒന്നും ഓർത്ത് വിഷമിക്കണ്ട…..ഞാൻ വിളിക്കാം….”
ഡ്രൈവർ വണ്ടി മുന്നിലേക്ക് എടുത്തതും സെറ കൈവീശി യാത്ര പറഞ്ഞു….അവൾ കണ്ണിൽ നിന്നും മറയുന്നതുവരെയും അനാമിക ആ റോഡരികിൽ നിന്നു
.
.
.
അനാമിക വൃന്ദാവനത്തിൽ എത്തി, വലിയ ഗേറ്റ് തുറന്ന് പോർച്ചിൽ അച്ഛന്റെ വാഹനം തിരഞ്ഞു…. അതവിടെ ഇല്ലെന്ന് കണ്ട് ആശ്വാസത്തോടെ നിശ്വസിച്ചു…. മുറിയിൽ എത്തി വസ്ത്രം മാറാൻ തുടങ്ങുമ്പോഴേക്കും ഫോൺ ബെൽ അടിക്കുന്നത് കേട്ടു…. സെറ ആയിരിക്കും, അവളോർത്തു
വേഗം ബാഗിൽ കിടന്ന ഫോൺ കൈയിൽ എടുത്തു…. Whatsapp vedio call റിങ്ങിങ്…..അനാമിക സങ്കോചത്തോടെ സ്വയം നോക്കി….. മുഷിഞ്ഞ യൂണിഫോം…. കോട്ട് അഴിച്ച് കളഞ്ഞിരുന്നു…. ബാക്കിയായി ഷർട്ടും പാന്റും ശരീരത്തിൽ ഒട്ടി കിടപ്പുണ്ട്…
മൊബൈൽ വീണ്ടും ശബ്‌ദിച്ചതും അനാമിക കാൾ അറ്റൻഡ് ചെയ്തു….
ക്രോപ് ടോപ് ധരിച്ച് അധീവ സുന്ദരിയായി ഒരു സ്ക്രീനിനു അപ്പുറം സെറ….. ബെഡ്‌റൂമിൽ, കട്ടിലിന്റെ ഹെഡ് ബോർഡിൽ ചാരിയിരിക്കുകയായിരുന്നു അവൾ…..ഇങ്ങനെ ഉള്ള വേഷങ്ങളിൽ ആദ്യമായല്ല സെറയെ കാണുന്നത്…. പക്ഷെ ഇപ്പോ എന്തോ…. അനാമിക നെഞ്ചിൽ കൈ വച്ചുകൊണ്ട് പുഞ്ചിരിച്ചു
“വീടെത്തിയോ അനു…?”
“വന്നു കയറിയെ ഉള്ളു…. കുളിക്കാൻ തുടങ്ങുവായിരുന്നു….”
“അഹ്‌ണോ…..”
“അതെ… നീയെപ്പോ എത്തി?….”
“ഞാൻ കുറച്ചുനേരം ആയി….വന്നു കുളിച്ചു ഒരു കോഫി ഒക്കെ കുടിച്ച് ഇങ്ങനെ ഇരിക്കുവാ….”
Nannayirinnu
സൂപ്പർ….
അബ്രാം ൻ്റെ എൻട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണു…
വേഗമായിക്കൊട്ടെ…
ഇതൊരു കഥയല്ലേ മഹീ. ഇങ്ങിനെ ചുരുക്കി ചുരുക്കി ഷോർട്ട് ഹാൻഡ് ആക്കുന്നതെന്തിനാ. ഒരു ഫീലൊക്കെ കിട്ടണ്ടെ
കുറച്ചു പേജ് കൂട്ടി എഴുതാൻ എന്ത് തരണം
, intresting ആയി വായിച്ചു വരുമ്പോ തീരും
ഇനി ഇച്ചിരി താമസിച്ചണേലും 20 പേജ് ഇല്ലാണ്ട് വേണ്ടാ 
കഴിഞ്ഞ വാർത്ത എഴുതിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. വായിച്ചു തുടങ്ങുമ്പോഴേക്കും തീർന്നു പോകും.