“മുകുന്ദൻ വിളിച്ചിരുന്നു…..കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്നാ അവര് പറയുന്നത്……”
“പെട്ടെന്ന് എന്ന് പറയുമ്പോ….?….”
ശ്രീധരൻ പറയുന്നത് കേട്ട് ലളിത ഭയന്നു
“വരുന്ന ഞായറാഴ്ച….”
“നിങ്ങൾക്ക് ഭ്രാന്താണോ….. അവൾ പഠിക്കുവല്ലേ, രണ്ടുദിവസം കഴിഞ്ഞാൽ ഫസ്റ്റ് സെമ് എക്സാം തുടങ്ങുവാ…. അതിന്റെ ഇടയിൽ കൂടെ….ആ ചെറുക്കനും പഠിക്കുകയല്ലേ…. ഒരു ജോലി പോലും…..”
“മതി….. “ലളിതയെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ശ്രീധരൻ കൈ ഉയർത്തി…
“എന്റെ വീട്ടിൽ ജീവിക്കുമ്പോൾ ഞാൻ പറയുന്നത് അനുസരിച്ച് ജീവിക്കണം…. ഇട്ട് മൂടാനുള്ള പണം ഉണ്ട് അവർക്ക്…. അവൾക്കും അടുത്ത പത്ത് തലമുറക്കും ജീവിക്കാനുള്ളത് അവന്റെ കുടുംബത്ത് ഉണ്ട്….
ഈ വിവാഹം നടന്നാൽ എന്തോരം ലാഭം ആണെന്ന് അറിയോ എനിക്ക് ഉണ്ടാകാൻ പോകുന്നത്……”
അനാമികയും മിഥുനുമായുള്ള വിവാഹം നടന്നാൽ മുകുന്ദൻ തനിക്ക് നൽകാമെന്ന് വാക്ക് പറഞ്ഞ എയർപോർട്ടിന് അടുത്തുള്ള അമ്പത് ഏക്കർ തരിശ് ഭൂമി ആയിരുന്നു ബിസിനസ്സ് മാൻ ആയ ശ്രീധരന്റെ മനസ്സിൽ…..പണം കണ്ട് മഞ്ഞളിച്ച അയാളുടെ കണ്ണുകൾ ബന്ധങ്ങളെ കാണാൻ കൂട്ടാക്കിയില്ല
ഒരു ചുവരിന് അപ്പുറം എല്ലാം കേട്ടുകൊണ്ട് അനാമിക നിൽപ്പുണ്ടായിരുന്നു
തുടരും…..
Nannayirinnu
സൂപ്പർ….
അബ്രാം ൻ്റെ എൻട്രിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണു…
വേഗമായിക്കൊട്ടെ…
ഇതൊരു കഥയല്ലേ മഹീ. ഇങ്ങിനെ ചുരുക്കി ചുരുക്കി ഷോർട്ട് ഹാൻഡ് ആക്കുന്നതെന്തിനാ. ഒരു ഫീലൊക്കെ കിട്ടണ്ടെ
കുറച്ചു പേജ് കൂട്ടി എഴുതാൻ എന്ത് തരണം
, intresting ആയി വായിച്ചു വരുമ്പോ തീരും
ഇനി ഇച്ചിരി താമസിച്ചണേലും 20 പേജ് ഇല്ലാണ്ട് വേണ്ടാ 
കഴിഞ്ഞ വാർത്ത എഴുതിയപ്പോൾ ഇതുതന്നെയാണ് പറഞ്ഞത്. വായിച്ചു തുടങ്ങുമ്പോഴേക്കും തീർന്നു പോകും.