“സെറ നീ എവിടെയാ…..”
ഫോണിലൂടെ അനുവിന്റെ ഇടറുന്ന ശബ്ദം കേട്ട് സെറയുടെ ഉള്ളം നീറി…..
“ഞാൻ റൂമിൽ ഉണ്ട് അനു….”
“സെറ ഞാൻ….എനിക്ക്….. എന്റെ കല്യാണം വരുന്ന ഞായറാഴ്ച നടത്താനാ എല്ലാവരുടെയും തീരുമാനം…. ഞാൻ, എനിക്ക് എന്ത് ചെയ്യണോന്ന് അറിയില്ലടി….”
“ഏഹ് ഈ ഞായറാഴ്ചയോ…..”
സെറ ഞെട്ടലോടെ ചോദിച്ചു
“മ്മ്ഹ്…. എനിക്ക് പറ്റില്ലടി….. ഞാൻ പറഞ്ഞിട്ടില്ലേ അവന്റെ ഒപ്പം ജീവിക്കുന്നതിനേക്കാൾ മരിക്കുന്നത് തന്നെയാണ് നല്ലത്….. പക്ഷെ, എനിക്ക് പറ്റണില്ല…. പറ്റണില്ല എനിക്ക് ”
അനാമികയുടെ തേങ്ങൽ ഫോണിലൂടെ സെറ വ്യക്തമായി കേട്ടു…. അവളുടെ ഉള്ളവും വിങ്ങി…. കണ്ട നാൾ മുതൽ ഹൃദയത്തിൽ കയറിക്കൂടിയവൾ…. സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ….
“അനു… ഇങ്ങനെ ഒന്നും പറയല്ലേ അനു…. … നീ ഇപ്പൊ എവിടെയാ വീട്ടിൽ ആണോ…..”
“ഞാൻ…. ഞാൻ വീട്ടിലെന്ന് ഇറങ്ങി…. കോളേജിന് അടുത്ത ബസ് സ്റ്റോപ്പിൽ ഇരിപ്പുണ്ട്…. എങ്ങോട്ട് പോണോന്ന് അറിയില്ല എനിക്ക്…..”
“Whaatt??? അവിടെയോ….നിക്ക്, ഞാൻ ഞാൻ അങ്ങോട്ട് വരാം…. ഒരിടത്തും പോകല്ലേ…..”
സെറ പൊടുന്നനെ കാൾ കട്ട് ചെയ്ത് ഡ്രൈവർ ദിവാകരനെ വിളിച്ചു…. പേഴ്സും ഫോണും എടുത്ത് ഗ്രീൻ പാലസിന്റെ പാർക്കിംഗ് ഏരിയയിലേക്ക് എത്തുമ്പോഴേക്കും ഡ്രൈവർ എത്തിയിരുന്നു….
യാത്രയിൽ ഉടനീളം സെറയുടെ മനസ്സിൽ ചോദ്യങ്ങൾ ആയിരുന്നു….. ഇനിയെന്ത്…… അവൾ ആരോടും പറയാതെ ഇറങ്ങിയതാണെങ്കിൽ അവളുടെ അച്ഛൻ ഇപ്പൊ പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ടാവും…. ഇതറിഞ്ഞാൽ മിഥുൻ വെറുതെ ഇരിക്കുമോ….ഒരുഭാഗത്ത് മിഥുനും അവന്റെ തന്തയും, മറ്റൊരു ഭാഗത്ത് അനാമികയുടെ അച്ഛൻ…. എത്ര ധൈര്യശാലി എന്ന് പറഞ്ഞാലും ഓരോ മനുഷ്യരും തളർന്നുപോകുന്ന ഒരു സാഹചര്യം വരും…. ആരും ഇല്ലാതെ ഒറ്റപ്പെടുന്ന ഒരു സന്ദർഭം
ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇഷ്ട്ടപെട്ടാൽ അതാണ് ലോകത്തെ ഏറ്റവും നല്ല പ്രണയം
Nice nannayirinnu
സ്വന്തം അച്ഛനും ചേട്ടനും മതിയാരുന്നു ആ ട്വിസ്റ്റ് അങ്ങ് സുഖിച്ചില്ല
, ബാക്കി പെട്ടന്ന് തരണേ 