മന്ദാകിനി 4 [മഹി] 169

സമയം പത്തുമണിയോട് അടുത്തിരുന്നു…. ഇരുട്ട് വീണ വഴികളിൽ നിലാവും സ്ട്രീറ്റ് ലൈറ്റുകളും പ്രകാശം നിറച്ചിരുന്നു…. കോളേജിനോട്‌ അടുക്കുംതോറും സെറയുടെ ഹൃദയം എന്തിനോ വേഗത്തിൽ മിടിച്ചു…. ബസ് സ്റ്റോപ്പിൽ തന്നെ കാത്തിരിക്കുന്നത് മറ്റൊരു ജീവിതം ആണെന്ന് അവളുടെ ഹൃദയം മന്ത്രിച്ചു….

ബസ്റ്റോപ്പിൽ കാത്തിരുപ്പുകാർക്ക് ഇരിക്കാനുള്ള ഇടത്തിൽ, തന്റെ ചെറിയ ബാഗ് നെഞ്ചോട് ചേർത്തുപിടിച്ച് അനാമിക ഇരുന്നു…. അവൾ ഭയന്നിരുന്നു…. ഏത് നിമിഷവും തന്നെ അന്വേഷിച്ച് അവർ വരും…. ഒന്നുകിൽ അച്ഛന്റെ ഗുണ്ടകൾ അല്ലെങ്കിൽ ഏട്ടൻ, അതുമല്ലെങ്കിൽ മിഥുൻ

മരിക്കാൻ ഉറപ്പിച്ചതുതന്നെ ആയിരുന്നു…..അപ്പോഴെല്ലാം സെറയുടെ മുഖം ഉള്ളിൽ ശോഭയോടെ തിളങ്ങി….ഭയമില്ലാത്തവൾ…. എന്തിനെയും ധൈര്യത്തോടെ നേരിടുന്നവൾ….

കോളേജിന് അടുത്തെ ബസ്റ്റോപ്പിൽ കാർ നിർത്തി സെറ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടതും അനാമിക ഒന്നുകൂടെ തന്റെ ബാഗ് നെഞ്ചോട് അടക്കിപിടിച്ചു…. ആ മുഖത്തെ ആകുലത തനിക്കുവേണ്ടി ഉള്ളതാണെന്ന് ഓർക്കേ അനാമികയുടെ കണ്ണുകൾ നിറഞ്ഞു

“അനു….”
സെറ ഓടിവന്ന് വന്ന് അവളെ നെഞ്ചോട് ചേർത്തു….ബസ്റ്റോപ്പിൽ ഉണ്ടായിരുന്ന ചിലർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

“അനു….. എന്താടാ എന്തുപറ്റി….”

“നമുക്ക്… നമുക്ക് പോകാം അനു…. ഇല്ലെങ്കിൽ അവര് വരും, എന്നെ കൊണ്ടുപോകും….. ”

സെറ അനുവിന്റെ കണ്ണുകളിലേക്ക് നോക്കി…. ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടൊരു കൊച്ചുകുട്ടി…. ആരെങ്കിലും പിടിച്ചുകൊണ്ടു പോകുമോ എന്ന് ഭയന്നിരുന്ന ഒരു കുഞ്ഞിനെ അവൾ അനുവിന്റെ കണ്ണുകളിൽ കണ്ടു…. ആ കുട്ടി അവളുടെ അമ്മയെ കണ്ടെത്തിയിരിക്കുന്നു

The Author

3 Comments

Add a Comment
  1. ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇഷ്ട്ടപെട്ടാൽ അതാണ് ലോകത്തെ ഏറ്റവും നല്ല പ്രണയം 🥰

  2. Nice nannayirinnu

  3. സ്വന്തം അച്ഛനും ചേട്ടനും മതിയാരുന്നു ആ ട്വിസ്റ്റ്‌ അങ്ങ് സുഖിച്ചില്ല 😌, ബാക്കി പെട്ടന്ന് തരണേ 🤗

Leave a Reply

Your email address will not be published. Required fields are marked *