മനസ്സിന് വല്ലാത്തൊരു ധൈര്യം കൈവരുന്നത് അവൾ അറിഞ്ഞു….
സെറ ഒന്നുകൂടെ അവളെ തന്നോട് ചേർത്ത് പിടിച്ചു….
“ഒന്നുല്ലാട്ടോ…. ആരും കൊണ്ട് പോകില്ല…. വാ പോകാം….”
സെറ അനുവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാറിന്റെ പിൻസീറ്റിൽ ഇരുത്തി ഒപ്പം അവളും കയറി….
ഡ്രൈവർ ഇരുവരെയും ഒന്ന് നോക്കി…. ഒരു പ്രായമായ മനുഷ്യൻ….. ഇന്നോളവും തന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ലാത്ത സെറ മറ്റൊരു പെൺകുട്ടിയെ സ്നേഹത്തോടെ നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു….. ഇതിന്റെ ഉള്ളിൽ സ്നേഹവും കരുണയും ഒക്കെ ഉണ്ടോ എന്നായിരുന്നു അയാളുടെ മനസ്സിൽ ….ദിവാകരൻ വണ്ടി മുന്നോട്ട് എടുത്തു….
ഗ്രീൻപാലസിൽ എത്തുവോളം അനാമിക മൗനത്തിൽ ആയിരുന്നു…. പത്ത് നിലകളായി ഉയർന്നു നിൽക്കുന്ന ആ വലിയ ഹോട്ടലിന്റെ മുന്നിലേക്ക് കാർ കടന്നതും അനാമിക കണ്ണുകൾ ഉയർത്തി നോക്കി…. ദിവാകരൻ വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തി
സെറ താമസിക്കുന്ന ഹോട്ടൽ ആദ്യമായി കാണുകയായിരുന്നു അവൾ
“വായോ… ഫിഫ്ത് ഫ്ലോർ ആണ് റൂം….”
സെറ അനാമികയുടെ കൈയിൽ നിന്നും ബാഗ് വാങ്ങിയതും ഡ്രൈവർ അവളുടെ അടുത്തേക്ക് ഓടിവന്നു
“വേണ്ട ഞാൻ എടുത്തോളാം… താൻ പൊക്കോ….”
“ശരി മേഡം….”
ദിവാകരൻ ഒതുക്കി വച്ചിരുന്ന തന്റെ ബൈക്കിന് അരികിലേക്ക് നടന്നു…..പ്രായത്തിന് മൂത്ത അയാളെ താൻ എന്ന് വിളിച്ച സെറയെ അനാമിക ഒരുവേള നോക്കി…. അച്ഛന്റെ ചിലനേരത്തെ ഭാവം….
“എന്താ ഇങ്ങനെ നോക്കണേ… വാ….”
സെറ അനുവിന്റെ കൈയിൽ മുറുക്കെ പിടിച്ച് ലിഫ്റ്റിന് അടുത്തേക്ക് നടന്നു….ഹൃദയം മുറുകിയതും അനു നെഞ്ചിൽ ഒരുകൈ നെഞ്ചോട് ചേർത്തു…. വല്ലാത്തൊരു മിടിപ്പ്….ഒരുതരം പരവേശം
ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇഷ്ട്ടപെട്ടാൽ അതാണ് ലോകത്തെ ഏറ്റവും നല്ല പ്രണയം
Nice nannayirinnu
സ്വന്തം അച്ഛനും ചേട്ടനും മതിയാരുന്നു ആ ട്വിസ്റ്റ് അങ്ങ് സുഖിച്ചില്ല
, ബാക്കി പെട്ടന്ന് തരണേ 