“ഓരോന്ന്. ആലോചിച്ച് ഇരിക്കാതെ കഴിക്ക് പെണ്ണെ….ആകെ ക്ഷീണിച്ചു….”
സെറ പറഞ്ഞതും അനു കണ്ണുകൾ ഉയർത്തി അവളെ നോക്കി…. സ്നേഹത്തിന്റെ, കരുതലിന്റെ ശബ്ദം…. അമ്മയല്ലാതെ ആരൊക്കെയോ തനിക്ക് ഉണ്ടെന്ന് ഉള്ളിരുന്ന ഹൃദയം മന്ത്രിച്ചു
.
.
.
ആകാശത്തിലെ നക്ഷത്ര നിരയിലേക്ക് കണ്ണുനട്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു അനാമിക…. സെറ അവളുടെ പിന്നിലൂടെ കെട്ടിപ്പിടിച്ചു…
“കിടക്കണ്ടേ….”
“അമ്മയെ മിസ്സ് ചെയ്യുന്നു….”തന്റെ ഉദരത്തിൽ ചേർന്നിരിക്കുന്ന സെറയുടെ കൈകളിലേക്ക് നോക്കി പതർച്ചയോടെ അനു പറഞ്ഞു
“മ്മ്ഹ്ഹ്…..”
മറുപടി ഇല്ലാതെ സെറ വെറുതെ മൂളി….. മനസ്സ് മാറി അനാമിക വീണ്ടും തിരികെ പോകരുത് എന്നൊരു സ്വാർത്ഥത സെറയുടെ മനസ്സിൽ ഉണ്ടായിരുന്നു
“എനിക്ക് നിന്നെ എന്തോരം ഇഷ്ടാണെന്ന് അറിയോ….”
സെറയുടെ കരങ്ങൾ ഒന്നുകൂടെ അവളിൽ മുറുകി…. അവളിൽ തന്റെ അവകാശവും സ്നേഹവും അടിച്ചുറപ്പിക്കാൻ എന്നപോലെ…അനുവിന്റെ ശരീരം വിറകൊള്ളുന്നത് സെറയുടെ വിരൽത്തുമ്പുകൾ തിരിച്ചറിഞ്ഞു…. തൊട്ടാൽ വിറക്കുന്നൊരു പെൺകുട്ടി…
“സെറാ…. ”
“എന്ത്യേ….”
സെറയുടെ അധരങ്ങൾ അനാമികയുടെ അനാവൃതമായ കഴുത്തിലേക്ക് അടുത്തു…. അവളുടെ ചൂടുനിശ്വാസം തട്ടി അനുവിന്റെ ശരീരം പൊള്ളി പിടഞ്ഞു….അവളുടെ ഉയരുന്ന നിശ്വാസങ്ങൾ കേട്ട് സെറക്ക് ചിരി വന്നു
“വാ കിടക്കാം….”
സെറ അവളെ വിട്ടുപിരിഞ്ഞ് ബെഡ്‌റൂമിലേക്ക് നടന്നു… ബാൽക്കണിയിലെ ഇരുമ്പഴികളിൽ പിടിച്ച് നിന്ന് കിതപ്പോടെ അനാമിക തല ചരിച്ച് സെറ പോകുന്നത് നോക്കി നിന്നു….നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഇടംകൈയാലേ തുടച്ചുമാറ്റി
ഒരു പെണ്ണ് മറ്റൊരു പെണ്ണിനെ ഇഷ്ട്ടപെട്ടാൽ അതാണ് ലോകത്തെ ഏറ്റവും നല്ല പ്രണയം
Nice nannayirinnu
സ്വന്തം അച്ഛനും ചേട്ടനും മതിയാരുന്നു ആ ട്വിസ്റ്റ് അങ്ങ് സുഖിച്ചില്ല
, ബാക്കി പെട്ടന്ന് തരണേ 