വളരെ ചെറുപ്പത്തിൽ തന്നെ തേടി വന്ന അപ്പ…. അപ്പ ആദ്യം വിളിച്ചത് കുഞ്ഞി എന്നായിരുന്നു….കേൾക്കുമ്പോൾ ദേഷ്യം വരും…. താൻ തന്നെ പറഞ്ഞു നിർത്തിച്ചതാണ് ഈ വിളി….
മേൽ കഴുകി വസ്ത്രം മാറി സെറ അനുവിന്റെ അരികിൽ വന്നു കിടന്നു…. കൈയെത്തി അവളെ തന്നോട് ചേർത്ത് പിടിച്ചു….
.
.
.
.
.
.
.
അന്ന് ഇരുവർക്കും ഫസ്റ്റ് സെമ് exam തുടങ്ങുക ആയിരുന്നു….അനു നല്ല ടെൻഷനോടെ സെറയുടെ ഒപ്പം കോളേജിലേക്ക് വന്നിറങ്ങി…
ഇരുവരെയും കാത്ത് നന്ദന കോളേജ് ഗേറ്റിന് അരികിൽ തന്നെ ഉണ്ടായിരുന്നു….. സെറ പറഞ്ഞ് അനാമികയിടെ വീട്ടിലെ പ്രശ്നങ്ങളും അവളിപ്പോൾ തന്റെ കൂടെയാണെന്നും ഒക്കെ നന്ദന അറിഞ്ഞിരുന്നു…
അനുവിനെ കണ്ടപാടെ നന്ദു അവളെ കെട്ടിപിടിച്ചു….ആദ്യമായി സെറയുടെ കണ്ണുകളിൽ മറ്റൊരു ഭാവം മിന്നിമാഞ്ഞു
“സെറ എല്ലാം പറഞ്ഞു എന്നോട്…. പേടിക്കണ്ട… നീ ചെയ്തത് തന്നെയാ ശരി….”
.
.
.
.
നന്നായി പഠിച്ചിരുന്നു…. എങ്കിലും മനസ്സിൽ പലതും തെളിയാത്തതുപോലെ അനാമികക്ക് തോന്നി…. അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു…. എക്സാം ഹാളിൽ ഇരുന്ന് ഇടയ്ക്കിടെ അനു പുറത്തേക്ക് കണ്ണുകൾ നീട്ടി
തെളിഞ്ഞുനിന്നിരുന്ന ആകാശത്ത് കറുത്ത മേഘങ്ങൾ പടർന്നുകയറി…. ഭൂമി വലിയൊരു മഴക്കായി തയ്യാറാവുകയായിരുന്നു….

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ