സെറ വാത്സല്യത്തോടെ അവളുടെ കവിളിൽ തലോടി….
“സെറ… എനിക്കൊന്നും മനസ്സിലാ…”
“ശ്ശ്ശ്ശ്…..”
പൂർത്തിയാക്കാൻ സമ്മതിക്കാതെ സെറ അനുവിന്റെ വായ മൂടി…. അനുവിന്റെ കണ്ണുകളിൽ എന്തെന്ന ഭാവം തളംകെട്ടി…
“എന്നെ… എന്നെ കുഞ്ഞിയെന്ന് വിളിക്കോ….”
പറയുന്നതിനൊപ്പം സെറയുടെ കണ്ണുകൾ താഴ്ന്നു… മുഖത്ത് ചുവപ്പ് പടർന്നു….
“കുഞ്ഞിയോ?… അതാരാ….”
“അയാളെന്നെ വിളിക്കുമായിരുന്നു…. എനിക്കിഷ്ടമല്ല…. പക്ഷെ ഇപ്പൊ എന്തോ…. അങ്ങനെ വിളിക്കോ എന്നെ….”
“കുഞ്ഞി….!!”
“ഹ്മ്മ്……”
“അത്…. അത് ശരിക്കും നിന്റെ അച്ഛനാണോ…..”
അനുവിന്റെ കണ്ണുകൾ ചുരുങ്ങി… അവൾക്ക് അറിയണമായിരുന്നു….
“ആയിരിക്കും….എന്റെ പേര് നോക്ക്… സെറ അബ്രാം… സെറയുടെ വാൽ ആണ് അയാൾ….അഞ്ചു വയസ്സ് തികഞ്ഞ അന്ന് രാത്രി കണ്ടുമുട്ടിയ ഒരാൾ…. എന്നോട് വന്ന് പപ്പയാണെന്ന് പറഞ്ഞു….”
സെറയുടെ കണ്ണുകൾ എരിഞ്ഞുതുടങ്ങി… കരയാനുള്ള ഹൃദയത്തിന്റെ ആഗ്രഹം കണ്ണുകൾ നിഷേധിച്ചു….
“എനിക്ക് മനസ്സിലാവുന്നില്ല…..”
“അനു… ഞാൻ…”
സെറ അനാമികയുടെ കൈകൾ കവർന്നു….. അവളുടെ കണ്ണുകളിൽ നേർത്ത ഭയം….

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ