“സമയം എത്രയായി സെറാ….”
“പത്തുമണി ആവാറായി…..”
“പത്തുമണിയോ…. നേരത്തെ വിളിക്കാമായിരുന്നില്ലേ നിനക്ക്….”
“നേരത്തെ എണീറ്റിട്ട് എന്തിനാ…. നീ ചെന്ന് പെട്ടെന്ന് ഫ്രഷ് ആയി വാ….”
ടൂത്ത്ബ്രഷിന്റെ ഒരു പാക്കറ്റ് അനുവിന്റെ മടിയിലേക്ക് ഇട്ടുകൊണ്ട് സെറ പറഞ്ഞു….
” മാളിൽ പോണം… നിനക്ക് കുറച്ച് സാധനങ്ങൾ മേടിക്കണം….പോകുന്ന വഴിക്ക് ഫുഡ് കഴിക്കാം, പോരെ??…. ”
“മതി….”
അനു ബാത്‌റൂമിലേക്ക് നടന്നതും സെറ റൂം തുറന്ന് പുറത്തേക്ക് ഇറങ്ങി കൈയിൽ കരുതിയ കീ ഉപയോഗിച്ച് ഓപ്പോസിറ്റ് റൂമിന്റെ വാതിൽ തുറന്നു…. അടുത്ത നിമിഷം അഞ്ചോളം കൂറ്റൻ നായ്ക്കൾ അവളുടെ അടുത്തേക്ക് പാഞ്ഞ് വന്നു…. അവളുടെ പുറത്തേക്ക് ചാടി കയറിയും, അവളുടെ ദേഹത്ത് നക്കിയും, ഉരസിയും അവറ്റകൾ സ്നേഹം പ്രകടിപ്പിച്ചു….
പെട്ടെന്ന് പിന്നിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും സെറ തിരിഞ്ഞു നോക്കി…. ഒരു മദ്യവയസ്കൻ ആയിരുന്നു അത്
“അശോക്…..”
“മേഡം… ”
“അശോക്…. ഇവരെ വാക്കിങ് ന് കൊണ്ടുപോയില്ലേ….”
“കൊണ്ടുപോയി മേഡം….. ഫുഡും കൊടുത്തു….”
“മ്മ്ഹ്ഹ്…..”
അവൾ അവിടെന്ന് ഇറങ്ങി തന്റെ റൂമിലേക്ക് നടന്നു….

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ