അനാമികക്ക് തന്റെ കാൽ പെരുവിരൽ മുതൽ ശിരസുവരെ എന്തോ ഇഴഞ്ഞുകയറുന്നതുപോലെ തോന്നി….ഉയർന്ന നിശ്വാസത്തോടെ അവൾ മുഖം തിരിച്ചു….
തന്റെ അരികിലേക്ക് നടന്നടുക്കുന്ന കാൽപെരുമാറ്റം അനാമിക അറിയുന്നുണ്ടായിരുന്നു…. സെറ അവളെ പിന്നിൽ നിന്നും പുണർന്നു
“എന്താ ആലോചിച്ച് ഇരുന്നേ??….”
ചെവിക്ക് പിന്നിൽ നേർത്ത ശ്വാസത്തോട് കൂടിയ സ്വരം…. അനാമിക പിടഞ്ഞുപോയി…അവൾ ഒന്നുമില്ലെന്ന് തലയനക്കി
“ഒന്നുമില്ലേ?….”
മൂക്കിന്റെ തുമ്പ് അവളുടെ ചെവിക്ക് പിന്നിൽ ഉരസി രഹസ്യം പോലെ സെറ ചോദിച്ചു….
“ഞാൻ… ഞാൻ നിന്നെ പറ്റി….”
അനാമികയുടെ സ്വരം പതറി….സെറ അവളെ വിട്ടുമാറി എഴുന്നേറ്റു…. ബാഗിൽ നിന്നൊരു കുഞ്ഞ് ഷോർട്സും ബനിയനും കൈയിലെടുത്ത് അനുവിന് നേരെ നീട്ടി
“പോയി കുളിച്ചിട്ട് വാ”
“ഞാൻ ഇതൊന്നും….”
അവൾ നീട്ടിയ വസ്ത്രങ്ങളിലേക്ക് അനു മടിയോടെ നോക്കി
“എനിക്കുവേണ്ടി… പ്ലീസ്…”
“മ്മ്ഹ്ഹ്….”
സെറയുടെ കൈയിലിരുന്ന തുണികൾ വാങ്ങി അനു ബാത്‌റൂമിലേക്ക് ഓടി കയറി… വാതിൽ അടച്ച് നനഞ്ഞ നിലത്തിരുന്ന് അവൾ കിതച്ചു…. ഹൃദയമിടിപ്പ് വാരിയെല്ലുകളെ തകർ ക്കുമെന്ന് തോന്നി അവൾ നെഞ്ചിൽ കൈ അമർത്തി പിടിച്ചു
സെറ…. സെറയെ തനിക്ക് ഇഷ്ടമാണ്, പല രീതിയിലും….അനുവിന് തന്റെ വികാരങ്ങളെയും വിചാരങ്ങളെയും നിയന്ത്രിക്കാൻ കഴിയാത്തതുപോലെ തോന്നി

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ