“ബോംബെ തെരുവിൽ തെണ്ടി നടന്നു, ഉന്നതന്മാർക്കും ചാവാലിപട്ടികൾക്കുംവരെ കാൽ അകത്തി കൊടുത്ത വേശ്യ….l
അമ്മയുടെ മുപ്പതാമത്തെ വയസിലാണ് ഞാൻ ജനിക്കുന്നത്…ഞാനൊരു അബദ്ധം ആയിരുന്നു അനു… സുരക്ഷയുടെ വീഴ്ച്ചയിൽ അമ്മയുടെ ഉദരത്തിൽ നുഴഞ്ഞുകയറിയ ബീജം….”
സെറ ചിരിച്ചു…. അനു അവളുടെ കൈയിൽ മുറുക്കെ പിടിച്ചു, അങ്ങനെ അല്ലെന്ന അർത്ഥത്തിൽ വിലങ്ങനെ തലയാട്ടി…. അനാമികയുടെ മുഖം കുഞ്ഞുങ്ങളുടെ മുഖം പോലെ സെറക്ക് തോന്നിച്ചു….
“എന്റെ മൂന്നാമത്തെ വയസ്സിൽ അമ്മ മരിച്ചു…..വിശപ്പിന് വകയില്ലാതെ, ആരോരും ഇല്ലാതെ തെരുവിൽ തെണ്ടിനടന്ന സമയത്ത് ഈശ്വരനെപ്പോലെ ഒരാൾ വന്നു….. അബ്രാം ഫിലിപ്പ്… എന്നോട് അപ്പയാണെന്ന് പറഞ്ഞു…
അത്ഭുതം ഒന്നും തോന്നീല കാരണം എന്റെ അമ്മയെ തേടി വന്നവരിൽ പന്ത്രണ്ട് വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടായിരുന്നു….മുംബൈക്കും അപ്പുറം പഴയ ബോംബെ ഇങ്ങനെയൊക്കെ ആയിരുന്നു
അപ്പയാണ് എന്നെ സെറ എന്ന് വിളിച്ചത്…..ബോംബെയിലെ ഗ്രീൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആയ വിൻസെന്റ് മനോദറിന്റെ വലംകൈ ആയിരുന്നു അപ്പ…. എന്നെക്കാളും പതിനഞ്ചു വയസ്സ് പ്രായം കൂടുതലുള്ള അപ്പ…. മനോദറിന്റെ ഒരേയൊരു മകൾ ദേവർഷ മനോദറിനെ അപ്പ വിവാഹം ചെയ്തു…. അവരുടെ ലൈഫിൽ ഒരു ശല്യം ആകാതെ, അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ ഈ സെറ കേരളത്തിലേക്ക് വന്നു, കോളേജിൽ ചേർന്നു….
അവിടെവച്ച് ഈ സുന്ദരി കൊച്ചിനെ കണ്ട് ഇഷ്ടായി….”

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ