വാതിൽ തുറന്ന് കയറുമ്പോഴേ കണ്ടു കണ്ണാടിക്കുമുന്നിൽ നിൽക്കുന്ന അനാമികയെ…. താൻ ബെഡിൽ എടുത്തുവച്ചിരുന്ന ജീൻസും ടീഷർട്ടും ധരിച്ച് സുന്ദരിയായി നിന്നവളെ സെറ പിന്നിൽ നിന്നും പുണർന്നു…. അനാമിക വിറച്ചുപോയി…. തന്റെ വയറിൽ മുറുകുന്ന കൈയിലേക്ക് അവൾ കൈചേർത്ത് പിടിച്ചു
“സുന്ദരി ആയിട്ടുണ്ടല്ലോ….”
സെറ ചോദിച്ചതും അനു വിളറിയ ഒരു പുഞ്ചിരി സമ്മാനിച്ചു….
.
.
.
.
.
.
ടൗണിൽ നിന്ന് കുറച്ചുമാറി ഒരു ഉൾപ്രദേശം,,വളരെ പഴക്കമുള്ള, ആൾതാമസം ഇല്ലാത്തൊരു കൂറ്റൻ ബംഗ്ലാവ് ആയിരുന്നു അത്….അതിന്റെ വലിയ വാതിൽ തുറന്ന് സ്റ്റീവ് അകത്തേക്ക് കയറി, ഒരുവേള അവന്റെ കണ്ണുകൾ ഹാളിലെ സോഫയിലേക്ക് നീങ്ങി…. അർത്ഥനഗ്നയായി ഒരു പെൺകുട്ടി നിരങ്ങുന്നു….
അവളെ അവഗണിച്ചുകൊണ്ട് അവൻ പടിക്കെട്ടുകൾ കയറി മിഥുന്റെ മുറിയിലേക്ക് നടന്നു
“അതിനെ കൊന്നോടാ നീയൊക്കെ….”
ബെഡിൽ മലർന്നുകിടക്കുന്ന അശ്വിനെ നോക്കി സ്റ്റീവ് ചോദിച്ചു…. കട്ടിലിനു സമീപം കസേരയിൽ ഇരുന്ന മിഥുൻ അവനെ നോക്കി ചിരിച്ചു….
“നിനക്ക് ബാക്കി വച്ചിട്ടുണ്ട്….”
അവൻ കൈയിലിരുന്ന മൊബൈലിലേക്ക് നാസിക അടുപ്പിച്ച് വെളുത്ത പൊടി മൂക്കിലേക്ക് വലിച്ചു കയറ്റി….തലച്ചോറ് എരിഞ്ഞുകയറുന്ന സുഖത്തിലും നെളിഞ്ഞുകൊണ്ട് മിഥുൻ കസേരയിലേക്ക് ചാഞ്ഞിരുന്നു …..
“അനാമിക എവിടെ ഉണ്ടെന്ന് കണ്ടുപിടിച്ചു….”

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ