“സെറയുടെ അടുത്ത്??…. ”
“അതെ….”
സ്റ്റീവ് പറഞ്ഞതും മിഥുന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു…. അറിയാമായിരുന്നു…. അനാമികക്ക് പോകാൻ മറ്റൊരു ഇടമില്ല….
“മ്മ്ഹ്ഹ്….”
“എന്താ നിന്റെ പ്ലാൻ?…..”
“മറ്റന്നാൾ അല്ലേടാ അവൾക്ക് എക്സാം….. അവൾ വരും…..വരണം…. അവൾക്കും ആ മറ്റവൾക്കും വേണ്ടത് എന്താണെന്ന് എനിക്കറിയാം….”
.
.
.
.
റെസ്റ്റോറന്റിൽ നിന്ന് ഫുഡ് കഴിച്ചുകഴിഞ്ഞ് ഇരുവരും പാർക്കിംഗ് ഏരിയയിലേക്ക് വന്നു….ഡോർ തുറന്ന് സെറ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നത് കണ്ടതും അനാമിക അമ്പരന്നു….
“നിനക്ക് ഡ്രൈവിംഗ് അറിയാമോ….”
“അറിയാം….എനിക്കൊരു ബെൻസ് ഉണ്ട്….. അങ്ങ് മുംബൈയിൽ…..”
യാത്രയിൽ ഇടയ്ക്കിടെ അനു സെറയെ നോക്കി…. അവളെക്കുറിച്ച് അറിയാൻ തനിക്ക് ഒരുപാട് ഉള്ളതുപോലെ….മൊബൈലിന്റെ ഉച്ചത്തിലുള്ള ശബ്ദമാണ് അനുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്
അമ്മ കോളിങ്…..
അനാമികയുടെ കണ്ണുകളിൽ ഒരുതരം നിസംഗത നിറഞ്ഞു….. ജീവിതത്തിൽ എല്ലാവരുടെയും മുന്നിൽ നിസ്സഹായ ആയിപ്പോയൊരു സ്ത്രീ…. ദുരിതങ്ങൾ മാത്രം അനുഭവിക്കാൻ വിധിച്ചവൾ…..പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്…. വെറുപ്പ് തോന്നിയിട്ടുണ്ട്, പക്ഷെ യാഥാർഥ്യത്തിൽ അവരുടെ മുന്നിൽ മറ്റ് വഴികൾ ഇല്ലായിരുന്നു….

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ