അച്ഛൻ അടിക്കുമ്പോൾ ഒരക്ഷരം മറുത്ത് പറയാത്തപ്പോൾ…. വേദനകളിൽ തളരുമ്പോൾ നോട്ടം കൊണ്ടുപോലും ആശ്വസിപ്പിക്കാത്തവൾ…. അമ്മക്ക് അച്ഛനെ ഇഷ്ടമായിരുന്നു…. ആരും തുണയില്ലാതെ മൂന്നുവയസുള്ള മകളെയുംകൊണ്ട് തെരുവിലേക്ക് ഇറങ്ങിയവളെ കൈപിടിച്ച് ഉയർത്തിയവനോടുള്ള നന്ദി ….
അനാമിക കാൾ എടുത്തു, ഫോൺ ചെവിയോട് ചേർത്തു..
“അമ്മ….”
“അനു… നീ എവിടെയാ മോളെ….”
“ഞാൻ സെറ,… സെറയുടെ അടുത്താ….”
അമ്മയുടെ വേദന നിറഞ്ഞ ശബ്ദം കേട്ട് അവളുടെ സ്വരമൊന്ന് ഇടറി….
“മ്മ്ഹ്…. എവിടെയാണെങ്കിലും സന്തോഷമായിട്ട് ഇരിക്കണം ”
“അമ്മേ ഞാൻ….”
“വേണ്ട…. അമ്മക്ക് എല്ലാം മനസ്സിലാവും…. ഇനി നീ ഇവിടേക്ക് തിരിച്ചു വരരുത്…. അതിനി ഞാൻ മരിച്ചെന്ന് അറിഞ്ഞാലും….”
“അമ്മേ… ഞാൻ എനിക്ക്…. എനിക്ക്….”
അനാമിക വിതുമ്പിപോയി…. അവളുടെ വാക്കുകൾ കണ്ഠത്തിൽ കുരുങ്ങി മരിച്ചു….അനുവിന്റെ കണ്ണുകൾ നിറയുന്നത് കണ്ട് സെറയുടെ ഹൃദയം വിങ്ങി…. നീ ഇങ്ങനെ ഇരുന്ന് കരയല്ലേ പെണ്ണെ….
അവൾ വണ്ടി സൈഡിൽ ഒതുക്കി… അനുവിന്റെ ചുമലിൽ അമർത്തി പിടിച്ചു…. ഞാനുണ്ട്…. കരയരുത്, അവളുടെ ഹൃദയം മന്ത്രിച്ചു….
“അവൻ…. അവൻ ചീത്തയാ അമ്മേ….. അങ്ങനെ ഒരുത്തന് കഴുത്ത് നീട്ടി കൊടുക്കാൻ പറ്റില്ല എനിക്ക്…. അതിനേക്കാൾ നല്ലത് മരിക്കുന്നതാ….”

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ