“മരിക്കാനോ….. അതിനാണോ ഞാൻ നിന്നെ ഇത്രയും വളർത്തി വലുതാക്കിയത് …..
ചെറിയ എന്തെങ്കിലും ജോലി കണ്ടുപിടിക്കണം…. ഒന്നിനും ആരെയും ബുദ്ധിമുട്ടിക്കരുത്….. ഞാൻ നമ്മുടെ എബിയുടെ കൈയിൽ കുറച്ച് പൈസ കൊടുത്തുവിട്ടുണ്ട്… പിന്നെ കുറച്ച് ഗോൾഡും….
വിൽക്കെ പണയം വക്കേ എന്താച്ചാ ചെയ്…. ഒരു ജോലി ആകുന്നവരെ അത്യാവശ്യത്തിന് ഉള്ളത് ഉണ്ടാവും ”
“അമ്മേ…. ഇതൊക്കെ…..”
“അമ്മക്ക് അറിയാം….. ഈ പത്തൊമ്പത് വർഷത്തിൽ അമ്മ നിനക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല…. ഇത്രയും എങ്കിലും ചെയ്യണ്ടേ….
ഞാൻ ഫോൺ വക്കുവാ….. അച്ഛൻ വന്നൂന്ന് തോന്നുന്നു….”
കാൾ ഡിസ്‌ക്കണക്ട് ആയതും അനു മൊബൈലിൽ മുറുക്കെ പിടിച്ച് പൊട്ടികരഞ്ഞു….
…..
.
.
.
.
കന്യാകുമാരിയുടെ തീരത്തിൽ… അസ്‌തമിക്കാൻ വെമ്പുന്ന സൂര്യന്റെ വെളിച്ചം പതിച്ച് ജ്വലിക്കുന്ന മണൽപരപ്പിൽ സെറയുടെ അരികിലായി അനാമിക ഇരുന്നു…. ശരീരം തളരുന്നതുപോലെ തോന്നിയതും അവൾ സെറയുടെ തോളിലേക്ക് ചാഞ്ഞിരുന്നു…
“സെറാ….”
“എന്ത്യേ…..”
“ഒന്നുമില്ല…..”
“മ്മ്ഹ്ഹ് ആണോ…”
സെറ തല ചരിച്ച് ചോദ്യഭാവത്തോടെ അവളെ നോക്കി

What happened in villains??
ഇതെന്താ ഇങ്ങനെയൊരു ending 🙄, അനുവിന്റെ ശത്രുക്കൾ എന്തായി അബ്രഹാം അവരെ എന്ത് ചെയ്തു എന്നൊന്നും പറയാതെ നിർത്തിയിയത് ഒരു പാർട്ട് കൂടി തന്നിട് അവസാനിപ്പിക്കൂ pls
Waw.. സൂപ്പർ…
വികാരവിചാരങ്ങൾ അടങ്ങിയ ചെറുമഴയിൽ
നനഞ്ഞു കുതിർന്നു ചെറുകുളിരിൽ മയങ്ങിയ ഫീലുളള ഒരു സ്റ്റോറി…
കാത്തിരിക്കുന്നു താങ്കളുടെ പുതിയ സൃഷ്ടികൾക്കു വേണ്ടി.. ഒപ്പം മനുവിൻ്റെ അമ്മ ലേഖയെയും കൂടി തരണേ….
നന്ദൂസ്…💚💚💚
മനുവിന്റെ അമ്മ ലേഖ എഴുതുന്ന മഹി ഞാനല്ലാട്ടോ